ഡറ്റ്സന്‍ പുനര്‍ജനി ഇന്ത്യയില്‍?

പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഡറ്റ്സന്‍ ബ്രാന്‍ഡിന്‍റെ പുനര്‍ജനനത്തെക്കുറിച്ചാണ്. ഇന്ത്യ, ഇന്തൊനേഷ്യ, റഷ്യ എന്നീ വിപണികള്‍ക്കുവേണ്ടിയാണ് ഈ പുനര്‍ജനി എന്നത് മറ്റൊരു വിശേഷം.
നിസ്സാന്‍ ബ്രാന്‍ഡിന് ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള പ്രീമിയം ബ്രാന്‍ഡ് ഇമേജ് നിലനിര്‍ത്തണം എന്നാണ് കമ്പനി ആഗ്രഹിക്കുന്നത്. അതേസമയം ഇന്ത്യയുടെ വോള്യം വിപണിയിലേക്ക് കടക്കാതിരിക്കുക എന്നത് ബുദ്ധിപരമല്ലതാനും. ഇവിടെയാണ് പുതിയ ബ്രാന്‍ഡിനെക്കൊണ്ടുള്ള ഉപകാരം. ചെലവ് കുറഞ്ഞ വാഹനങ്ങള്‍ നിസ്സാന്‍ ഡറ്റ്സന്‍ ബ്രാന്‍ഡ് ഉപയോഗിച്ച് വിപണിയിലെത്തിക്കും.
ഇന്ത്യയില്‍ നിസ്സാനിന്‍റെ ഒറഗഡത്തുള്ള പ്ലാന്‍റില്‍ തന്നെയായിരിക്കും ഡറ്റ്സന്‍ കാറുകളും നിര്‍മിക്കുക എന്നാണറിയുന്നത്. എന്നാല്‍ ഇരുബ്രാന്‍ഡുകള്‍ക്ക് പ്രത്യേകം ഡീലര്‍ഷിപ്പുകളായിരിക്കും കമ്പനി സ്ഥാപിക്കുക. വര്‍ഷത്തില്‍ 300,000 യൂണിറ്റ് കാറുകള്‍ ഈ ബ്രാന്‍ഡില്‍ വില്‍ക്കാന്‍ നിസ്സാന്‍ ലക്ഷ്യമിടുന്നു.


Click it and Unblock the Notifications








