നൈസ് റോഡിലെ അശോക് ഘെനി

By Santheep Kariyan

ബങ്കളുരുവിലെ നൈസ് ടോള്‍ റോഡിലേക്ക് കടക്കുമ്പോള്‍ ഇടതുവശത്തായി ഒരു ഭയാനക രൂപം കട്ടൗട്ടര്‍ രൂപത്തില്‍ നില്‍ക്കുന്നതുകാണാം. ഏതാണ്ട് സി വി രാമന്‍പിള്ളയുടെ ചന്ത്രക്കാറനെ കോട്ടും സ്യൂട്ടുമണിയിച്ചാലെന്ന പോലെയാണ് അയാളുടെ രൂപം. സംഗതിയെന്തെന്നറിയാന്‍ കന്നഡിഗനായ ചേതന്‍ കൃഷ്ണയുടെ സഹായം തേടി. "നൈസ് റോഡ് നിര്‍മിച്ച മഹാന്‍" എന്നായിരുന്നു അവന്‍റെ പുച്ഛത്തോടെയുള്ള മറുപടി. അശോക് ഘെനി എന്നുപേര്. കാറില്‍ കൂടെയുണ്ടായിരുന്ന പ്രശസ്ത ഓട്ടോമൊബൈല്‍ പത്രപ്രവര്‍ത്തകന്‍ ബൈജു എന്‍ നായര്‍ ആസ്വദിച്ചു ചിരിച്ചു. കേരളത്തില്‍ ഇതൊന്നും നടപ്പില്ലെന്ന് ഞങ്ങള്‍ പരസ്പരം പ്രാദേശിക ദേശീയത പങ്കുവെച്ചു.

എസ് എം കൃഷ്ണ സര്‍ക്കാരിന്‍റെ കാലത്താണ് നൈസ് റോഡിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ബംഗളുരുവിന്‍റെ വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ മൈസൂരിനും ലഭിക്കുന്ന വിധത്തില്‍ ഗതാഗത സംവിധാനമൊരുക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഏതാണ്ട് ഒന്നര മണിക്കൂര്‍ കൊണ്ട് ബങ്കളുരുവില്‍ നിന്ന് മൈസൂരിലെത്താവുന്ന തരത്തില്‍ ആസൂത്രണം നടത്തി. യാതൊരു വിവേചനവുമില്ലാതെ ഭൂമിയേറ്റെടുക്കാന്‍ തുടങ്ങി, പണി തുടങ്ങി. ഇതിനിടയില്‍ സര്‍ക്കാര്‍ മാറി. അധികാരമേറ്റെടുത്തയുടന്‍ ദേവെഗൗഡ റോഡിനെതിരെ നീക്കം തുടങ്ങി. ദേവെഗൗഡയുടെ പറമ്പുകളിലൂടെയും പ്രസ്തുത റോഡ് കടന്നുപോകുന്നുണ്ടായിരുന്നു.

ചുരുക്കത്തില്‍ സംഗതി കേസായി, കൂട്ടമായി. കേസ് ഇപ്പോഴും തുടരുന്നു. രാഷ്ട്രീയ സ്ഥിതിഗതികള്‍ക്ക് അനുസൃതമായി സര്‍ക്കാര്‍ കോടതിയില്‍ അശോക് ഘെനിയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യും. ഇതിനെല്ലാമിടയില്‍ കുറെനാള്‍ കിടന്നു കളിച്ചപ്പോള്‍ സ്വയം ഒരു രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുക്കാന്‍ മാത്രം രാഷ്ട്രീയ സാക്ഷരത നേടിക്കഴിഞ്ഞിരുന്നു അശോക് ഘെനി.

ഇങ്ങനെ കത്തിയടിച്ചിരുന്നപ്പോഴേക്ക് ടെസ്റ്റ് ഡ്രൈവ് നടത്താന്‍ തീരുമാനിച്ച സ്ഥലമെത്തിച്ചേര്‍ന്നു. നട്ടുച്ചവെയിലില്‍ ചുവന്ന നിറമുള്ള നിസ്സാന്‍ 370Z സ്പോര്‍സ് കാര്‍ കത്തിത്തിളങ്ങി നില്‍ക്കുന്നു. അവന്‍റെ ചക്രങ്ങളിലെ ഭ്രാന്ത് എത്ര അടക്കിപ്പിടിച്ചിട്ടും കൊടുംവെയിലേറ്റ് പുറത്തേക്ക് തെള്ളി വരുന്നതായി തോന്നി. ഞാന്‍ കാറില്‍ നിന്ന് പുറത്തിറങ്ങി അവന്‍റെ സ്കെച്ചെടുക്കാന്‍ തുടങ്ങി.

കൊടുംവെയിലിലെ ഭ്രാന്തന്‍ ചെന്നായ്

More from DriveSpark

Article Published On: Friday, February 24, 2012, 19:16 [IST]
English summary
We got the opportunity to test drive Nissan's 370z sports car in Bangalore. The event was marked by not only the car's performance but also gave me an opportunity to interact with people who are legendary in Malayalam automobile journalism - Baiju N Nair.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X