ഇയോണ്‍: വിപണിയിലെ അഞ്ചാമന്‍
ഇന്ത്യന്‍ കാര്‍ വിപണിയുടെ മുന്നേറ്റം തുടരുക തന്നെയാണ്. വില്‍പനയില്‍ മുമ്പിലെത്താന്‍ സകല അടവുകളും പയറ്റി കാര്‍ നിര്‍മാതാക്കള്‍ മത്സരിക്കുന്നു. ദിനം പ്രതിയെന്നോണം പുതിയ മോഡലുകളും പുതുക്കലുകളും കൊണ്ടു വരുന്നു.
കഴിഞ്ഞ മാസത്തെ വില്‍പനക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വില്‍പനയുള്ള അഞ്ച് കാറുകളെ കണ്ടെത്തുകയാണ് ഇവിടെ.

ഹ്യൂണ്ടായ് ഇയോണ്‍ ആണ് ആദ്യ അഞ്ചില്‍ അവസാനം വരുന്നത്. ഈയിടെ മാത്രം വിപണിയിലെത്തിയ ഇയോണിനെ സംബന്ധിച്ച് ഇതൊരു നേട്ടം തന്നെയാണ്. ചെറു ഹാച്ച്ബാക്ക് വിപണിയില്‍ ഇന്ന് നിലവിലുള്ള താരങ്ങളെ വെല്ലുക എന്നതായിരുന്നു ഹ്യൂണ്ടായ് ഇയോണിന്‍റെ ലക്ഷ്യം.
12,500 യൂണിറ്റുകളാണ് മാര്‍ച്ച് മാസത്തില്‍ ഇയോണ്‍ വിറ്റുപോയത്. ഒക്ടോബര്‍ മാസത്തില്‍ ലോഞ്ച് ചെയ്ത ഇയോണ്‍ 50,000 കാറുകള്‍ വിറ്റഴിച്ചത് ഈയിടെയാണ്. 2.7 ലക്ഷം രൂപയാണ് തുടക്കവില.


Click it and Unblock the Notifications








