വാഗണ്‍ ആര്‍ നാലാം സ്ഥാനത്ത്
മാര്‍ച്ച് മാസത്തെ വില്‍പനയില്‍ നാലാം സ്ഥാനവും മാരുതിക്കു തന്നെ. മാരുതി വാഗണ്‍ ആറാണ് 14,589 കാറുകളുടെ വില്‍പനയോടെ നാലാം സ്ഥാനം പിടിച്ചടക്കിയിരിക്കുന്നത്. വാഗണ്‍ ആറിന് ഈയിടെ ഒരു മുഖം മിനുക്കല്‍ ലഭിച്ചിരുന്നു.
വാഗണ്‍ ആറിന്‍റെ തുടക്കവില 3.28 ലക്ഷം രൂപയാണ്. കെ സീരീസ് എന്‍ജിനാണ് ഈ ഹാച്ച്ബാക്ക് കാറിന്‍റെ കൈമുതല്‍. നാലാം കരിമ്പുകച്ചട്ടം അനുസരിക്കുന്ന എന്‍ജിനാണിത്.

സ്ഥലസൗകര്യം കൊണ്ടും ഇന്ത്യന്‍ ട്രാഫിക്കുകളില്‍ കൈകാര്യസുഖം കൊണ്ടും ഈ വാഹനം ആരാധകരെ നേടിയെടുത്തു. ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ഏറെ യോജിച്ച കാറുകളുടെ ഗണത്തില്‍ വാഗണ്‍ ആറിനുള്ള സ്ഥാനം ഒന്നാമതാണ്.
പുതുക്കലില്‍ ചില കൂടുതല്‍ സവിശേഷതകള്‍ ഈ വാഹനത്തില്‍ നിറച്ചിട്ടുണ്ട് മാരുതി. എക്സ്റ്റീരിയറില്‍ വളരെ കുറച്ച് മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിട്ടുള്ളത്. ഉള്‍വശത്താണ് കൂടുതല്‍ മാറ്റങ്ങള്‍.


Click it and Unblock the Notifications








