സ്വിഫ്റ്റ് ഡിസൈര്‍ മൂന്നാം സ്ഥാനത്ത്
മാരുതി സുസുക്കിയുടെ തന്നെ സ്വിഫ്റ്റ് ഡിസൈറാണ് വില്‍പനയില്‍ മൂന്നാം സ്ഥാനം കൈയടക്കിയിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ 16,451 യൂണിറ്റാണ് വിറ്റഴിക്കപ്പെട്ടത്.
ഈയടുത്താണ് ഡിസൈറിന് ഒരു മുഖം മിനുക്കല്‍ ലഭിച്ചത്. ബൂട്ട് സൈസില്‍ ഇത്തിരി വിട്ടുവീഴ്ച ചെയ്ത നാല് മീറ്ററിനകത്തേക്ക് ചുരുക്കിയതോടെ ഈ വാഹനം കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്.
4.94 ലക്ഷം രൂപയ്ക്കും 7.29 ലക്ഷം രൂപയ്ക്കും ഇടയിലാണ് വാഹനത്തിന് വില കണ്ടിരിക്കുന്നത്. ബൂട്ട് സൈസില്‍ കുറവ് വന്നിട്ടുണ്ട് എന്നല്ലാതെ കാറിന്‍റെ ഉള്‍വശത്ത് വിട്ടുവീഴ്ചകള്‍ നടത്തിയിട്ടില്ല. ഉള്‍സൗകര്യം മുന്‍ പതിപ്പിനെക്കാള്‍ ഇത്തിരി കൂടുകയാണ് ചെയ്തിട്ടുള്ളത്.
സ്വിഫ്റ്റ് ഡിസൈറിന്‍റെ പഴയ പതിപ്പിനെ പൂര്‍ണമായും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കമ്പനിക്ക് ഉദ്ദേശ്യമില്ല. ടാക്സി കമ്പനികള്‍ക്കായി ഈ കാര്‍ ഇനിയും വിപണിയിലെത്തും.


Click it and Unblock the Notifications









