സ്വിഫ്റ്റ് രണ്ടാം സ്ഥാനത്ത്
മാരുതി സുസുക്കി സ്വിഫ്റ്റ് ആണ് വില്‍പനയില്‍ രണ്ടാം സ്ഥാനത്ത് വന്നിരിക്കുന്നത്. 20,521 മോഡലാണ് ഈ ഹാച്ച്ബാക്ക് മോഡല്‍ വിറ്റഴിക്കപ്പെട്ടിരിക്കുന്നത്.
സ്പോര്‍ടി ഡിസൈനും മികച്ച പ്രകടനവുമാണ് മാരുതി സുസുക്കി സ്വിഫ്റ്റിനെ പ്രധാനിയാക്കി നിറുത്തുന്ന ഘടകങ്ങള്‍. പുതിയ സ്വിഫ്റ്റ് പതിപ്പ് വിപണിയിലെത്തിയതോടെ വില്‍പനാ നിരക്കുകള്‍ കാര്യമായി ഉയര്‍ന്നിട്ടുണ്ട്. പുതിയ സ്വിഫ്റ്റിന്‍റെ നീളം അല്‍പം കൂട്ടിയിട്ടുണ്ട്.

സ്വിഫ്റ്റിന്‍റെ കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പാണ്ടികശാലകള്‍ നിര്‍മിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.
പെട്രോള്‍ ഡീസല്‍ പതിപ്പുകളില്‍ ഈ വാഹനം ലഭ്യമാണ്. ഡീസല്‍ മോഡലിന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത് 23.4 കിമി മൈലേജ് കിട്ടുമെന്നാണ്.


Click it and Unblock the Notifications








