ഒന്നാമന്‍ ആള്‍ട്ടോ തന്നെ!
മാരുതി തന്നെയാണ് ഇന്ത്യയില്‍ കാര്‍ വില്‍പനയില്‍ മുമ്പില്‍ നില്‍ക്കുന്ന താരം. മാരുതിയുടെ ആള്‍ട്ടോ മോഡല്‍ ലോകത്തില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഹാച്ച്ബാക്കാണ്.
മാര്‍ച്ചില്‍ മാരുതി ആള്‍ട്ടോ മൊത്തം വിറ്റുപോയത് 35,245 യൂണിറ്റാണ്. ഈ കാര്‍ തന്നെയാണ് ഇന്ത്യയിലെ ഏറ്റവുമധികം വിറ്റുപോയ മോഡല്‍. മാരുതി 800ന്‍റെ പതുക്കെയുള്ള പിന്‍വലിച്ചിലിന് പിന്നാലെയാണ് ഈ കാര്‍ വിപണിയിലെത്തിയത്.

വിലയിലെ കുറവും കുറഞ്ഞ റണ്ണിംഗ് കോസ്റ്റുമാണ് ആള്‍ട്ടോയെ പ്രിയപ്പെട്ടതാക്കി നിറുത്തുന്ന ഘടകങ്ങള്‍. 800 സ്സി എന്‍ജിന്‍ 19.73 കിമി മൈലേജ് നല്‍കുന്നു.
5 സ്പീഡ് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. ദില്ലി എക്സ്ഷോറൂം തുടക്കവില 2,40,352 രൂപയാണ്.
മാരുതിയുടെ തന്നെ സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഇടക്കാലത്ത് വിപണിയിലേ ഏറ്റവും വില്‍പനയുള്ള കാറായി മാറിയിരുന്നു. വില്‍പനയില്‍ കുറവ് സംഭവിച്ചില്ലെങ്കിലും ആള്‍ട്ടോ കൂടുതല്‍ മുന്നേറിയതോടെ സ്വിഫ്റ്റ് പിന്നിലാവുകയായിരുന്നു.


Click it and Unblock the Notifications








