എര്‍റ്റിഗ: ഇതാണ് നുമ്മ പറഞ്ഞ ബണ്ടി!
മാരുതി സുസുക്കിയുടെ ഏകാധിപത്യപരമായ വിപണിഭരണം ഇനിയും തുടരും. മറ്റ് ഓട്ടോ കമ്പനികള്‍ എന്തുതന്നെ ചെയ്താലും ഒരു മുല്ലപ്പൂ വിപ്ലവവും ഈ സ്വേച്ഛാഭരണത്തിനെതിരെ നടക്കാന്‍ പോകുന്നില്ല എന്നത് വീണ്ടു വീണ്ടും തെളിയിക്കുകയാണ് മാരുതി സുസുക്കി. ഇന്ത്യക്കാരന് ആവശ്യമായത് വിപണിയിലെത്തിക്കുക എന്നതാണ് മാരുതിയുടെ നയം. ആവശ്യമായത് തിരിച്ചറിയാന്‍ മാരുതി ഒട്ടും സമയമെടുക്കുന്നില്ല എന്നതിന്‍റെ തെളിവാണ് പുതിയ എര്‍റ്റിഗ എം പി വി.
ഒരു മള്‍ട്ടി യൂട്ടിലിറ്റി വാഹനം വിപണിയിലെത്തിക്കാന്‍ വേണ്ടി നിര്‍മിച്ച വാഹനമല്ല ഇത്. മറ്റ് കാര്‍ നിര്‍മാതാക്കളില്‍ നിന്ന് മാരുതിയെ ഈ നിലപാട് വേറിട്ട് നിറുത്തുന്നു. എര്‍റ്റിഗയെ "എം യു വി" എന്നല്ല "എല്‍ യു വി" എന്നാണ് മാരുതി ചുരുക്കപ്പേര് വിളിക്കുന്നത്. "ലൈഫ് യൂട്ടിലിറ്റി വാഹനം" എന്നാണ് നീട്ടപ്പേര്. പേരില്‍ത്തന്നെ പറയാനുള്ളതെല്ലാം അടങ്ങിയിട്ടുണ്ട്. ഇനി ഞാനത് വിശദീകരിച്ച് ചളമാക്കുന്നില്ല.

5.89 ലക്ഷത്തിനാണ് പെട്രോള്‍ പതിപ്പിന്‍റെ ബേസ് വേരിയന്‍റ് ലഭിക്കുക എന്നു പറഞ്ഞാല്‍ അതിന്‍റെ കൊലവെറിയെന്താണ്? ഈകാര്‍ കലാപമുണ്ടാക്കാന്‍ പോകുന്ന ഓട്ടോ ഇടങ്ങള്‍ ഏതെല്ലാമാണ്? സൈലോ, ഇന്നോവ എന്നീ പേരുകള്‍ തുടക്കം മുതലേ നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.
എന്നാല്‍ വിലനിലവാരം പുറത്തു വന്നതോടെ സമവാക്യങ്ങളില്‍ മാറ്റം വരുന്നു. ഇന്നോവയ്ക്കും സൈലോയ്ക്കും ഭീഷണി ഉയര്‍ത്തുമ്പോള്‍ തന്നെ എന്‍ട്രി ലെവല്‍ സെഡാന്‍ വിപണിയിലും മാരുതി എര്‍റ്റിഗ അറ്മാദിക്കാന്‍ പോകുന്നു എന്ന് ഓട്ടോകാര്‍ എഡിറ്റര്‍ ഹോര്‍മസ്ദ് സൊറബ്ജിയുടെ പുതിയ ട്വീറ്റ് നിരീക്ഷിക്കുന്നു.


Click it and Unblock the Notifications








