ആഡംബര മൈലേജിന് നമോവാകം
ഇവിടെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ആഡംബര സെഡാന്‍ കാറുകളില്‍ ഏറ്റവും ഇന്ധനക്ഷമതയേറിയ അഞ്ചെണ്ണത്തെ പരിചയപ്പെടുത്തുന്നു.
പോഷെ പനാമീറ

വിലകൊണ്ട് മാത്രമല്ല മൈലേജ് കൊണ്ടു മുമ്പിലാണ് പോഷെ പനാമീറ ആഡംബര സെഡാന്‍. 1.08 കോടി രൂപ മുടക്കിയാലെന്ത് 15 കിമി മൈലേജാണ് ഹൈവേകളില്‍ പോഷെ പനാമീറ നല്‍കുന്നത്. സിറ്റിയില്‍ 9 കിമി മൈലേജും ലഭിക്കും.
2,967 സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് പനാമീറയുടേത്. 250 കുതിരകളുണ്ട് ഈ എന്‍ജിനിനകത്ത്. 550 എന്‍ എം ആണ് ടോര്‍ക്ക്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയറാണ് വാഹനത്തിനുള്ളത്.
ബിഎംഡബ്ലിയു 730ഡി
ഇന്ത്യന്‍ വിപണിയില്‍ ആഡംബരം എന്നാല്‍ ബിഎംഡബ്ലിയു തന്നെയാണ്. വില്‍പനയില്‍ ഏറെ മുമ്പിലാണ് ഈ കമ്പനിയുടെ വാഹനങ്ങള്‍. ബിഎംഡബ്ലിയു 730ഡി ആഡംബര സെഡാന്‍ 13.67 കിലോമീറ്ററാണ് സിറ്റികളില്‍ 7 കിലോമീറ്ററും വാഗ്ദാനം ചെയ്യുന്നു.
245 കുതിരകളുടെ ശക്തിയാണ് ഈ എന്‍ജിനിനുള്ളത്. 540 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്നു. 83.40 ലക്ഷം രൂപയാണ് കാറിന് വില.
മെഴ്സിഡസ് ബെന്‍സ് എസ് 350 സിഡിഐ
മെഴ്സിഡസ് ബെന്‍സിന്‍റെ എസ് ക്ലാസ് വില 85.58 ലക്ഷം രൂപയാണ്. 11 കിമി മൈലേജാണ് ഹൈവേകളില്‍ ലഭിക്കുന്നത്. സിറ്റികളില്‍ 7 കിമിയും ലഭിക്കും. 2987 സിസി എന്‍ജിനാണ് ഈ സെഡാനിനുള്ളത്. 210 കുതരകളുടെ ശേഷി. 490 എന്‍ എം ടോര്‍ക്ക്.
ജാഗ്വര്‍ എക്സ്ജെ
12.5 കിലോമീറ്ററാണ് ഈ ആഡംബര സെഡാന്‍ ഹൈവേകളില്‍ പകരുന്നത്. സിറ്റികളില്‍ 8 കിലോമീറ്റര്‍ മൈലേജും ലഭിക്കും. 2,993 സിസി എന്‍ജിനാണ് എക്സ്ജെയുടേത്. എന്‍ജിനിനകത്ത് 275 കുതിരകള്‍ അതറി നില്‍ക്കുന്നു. കൊടുമ്പിരികൊണ്ട 600 എന്‍എം ടോര്‍ക്ക്. വില 93.01 ലക്ഷം.
ഓഡി എ8
85.58 ലക്ഷം രൂപയാണ് ഓഡി എ8ന് വില. 3.0 ലിറ്റര്‍ എന്‍ജിനാണ് എ8ന്‍റേത്. 251 കുതിരകളുടെ ശക്തി എന്‍ജിനിനുണ്ട്. 550 എന്‍എം ടോര്‍ക്കും.
മൈലേജ് ഹൈവേകളില്‍ 8 കിലോമീറ്ററാണ്. സിറ്റികളില്‍ 5.8 കിലോമീറ്ററും അവകാശപ്പെടുന്നു.


Click it and Unblock the Notifications








