എര്‍റ്റിഗ-ഇന്നോവ: വിലയും വിശേഷങ്ങളും

വിശേഷതകള്‍

മൂന്ന് ആരങ്ങളുള്ള പവര്‍ സ്റ്റീയറിംഗ് വീലാണ് എര്‍റ്റിഗയ്ക്കുള്ളത്. ടില്‍റ്റ് ചെയ്ത് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കും. യു എസ് ബി കംപാഷ്യബിലിറ്റിയുള്ള ഓഡിയോ സിസ്റ്റം, കീലെസ് എന്‍ട്രി, സെന്‍ട്രല്‍ ലോക്, മള്‍ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, ഇലക്ട്രിക് അഡ്ജസ്റ്റ്മെന്‍റുള്ള റിയര്‍ വ്യൂ മിറര്‍ എന്നിവ സവിശേഷതകളാണ്.

പുതിയ ഇന്നോവയ്ക്ക് രണ്ടും മൂന്നും നിരകളില്‍ എസി വെന്‍റുകള്‍ നല്‍കിയിട്ടുണ്ട്. ടില്‍റ്റ് സ്റ്റീയറിംഗ്, ഗ്ലോവ് ബോക്സ്, ട്രിപ് മീറ്റര്‍, പവര്‍ ഡോര്‍ ലോക്, ടെക്കോമീറ്റര്‍, കീലെസ് എന്‍ട്രി, ഓഡിയോ, സ്റ്റീയറിംഗ് വീലില്‍ ഘടിപ്പിച്ച എംഐഡി-ബ്ലൂടൂത്ത് നിയന്ത്രണങ്ങള്‍ എന്നിവ അടക്കം ചെയ്തിരിക്കുന്നു. ടോപ് വേരിയന്‍റില്‍ മൈക്രോഫോണ്‍, ആംപ്ലിഫയര്‍, റിയര്‍ കാമറ, സണ്‍വൈസര്‍, പവര്‍ സ്റ്റീയറിംഗ്, പവര്‍ വിന്‍ഡോകള്‍ എന്നിവയും അടങ്ങുന്നു.

എന്‍ജിന്‍

ഒരു പുതിയ കെ സീരീസ് എന്‍ജിനാണ് മാരുതി എര്‍റ്റിഗയില്‍ ഘടിപ്പിച്ചിരിക്കുന്നത്. 1.4 ലിറ്ററാണ് ശേഷി. 6000 ആര്‍പിഎമ്മില്‍ 94 കുതിരകളുടെ കരുത്ത് ഈ എന്‍ജിന്‍ നല്‍കുന്നു. 4000 ആര്‍പിഎമ്മില്‍ 129 എന്‍എം ടോര്‍ക്കാണ് പകരുക.

എര്‍റ്റിഗ ഡീസല്‍ മോഡല്‍ 1.3 ലിറ്റര്‍ സൂപ്പര്‍ ടര്‍ബോ എന്‍ജിന്‍ വഹിക്കുന്നു. 4000 ആര്‍പിഎമ്മില്‍ 88 കുതിരകളുടെ ശേഷി വാഹനത്തിനുണ്ട്. 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ആണ് ടോര്‍ക്ക്.

ഇന്നോവയ്ക്കുള്ളത് 2.0 ലിറ്റര്‍ വിവിടിഐ പെട്രോള്‍ എന്‍ജിനാണ്. 5600 ആര്‍പിഎമ്മില്‍ 132 കുതിരകളുടെ ശക്തി ഈ എന്‍ജിന്‍ പകരുന്നു. 4000 ആര്‍പിഎമ്മില്‍ 181 എന്‍എം എന്ന കരുത്തുറ്റ ടോര്‍ക്ക് നിലയും ഈ എന്‍ജിനിനുണ്ട്.

2.5 ലിറ്റര്‍ കോമണ്‍ റെയില്‍ ഡീസല്‍ എന്‍ജിനാണ് മറ്റൊന്ന്. 3600 ആര്‍പിഎമ്മില്‍ 102 കുതിരശക്തി നല്‍കുന്നു. 200 എന്‍എം ടോര്‍ക്ക് 1400-3400 ആര്‍പിഎമ്മില്‍ ലഭ്യമാണ്.

മൈലേജ്

എര്‍റ്റിഗ പെട്രോള്‍ പതിപ്പിന് 12.5 സെക്കന്‍ഡില്‍ 100 കിമി വേഗം പിടിക്കാന്‍ സാധിക്കും. ഉയര്‍ന്ന വേഗം 179 കിമി. ഡീസല്‍ പതിപ്പിന്‍റെ ഉയര്‍ന്ന വേഗത 149 കിമിയാണ്.

എര്‍റ്റിഗ പെട്രോള്‍ പതിപ്പിന് 16.02 കിമിയാണ് മൈലേജ്. ഡീസല്‍ പതിപ്പിന് 20.77 കിമിയാണ് മേലേജ്. ഇന്നോവയ്ക്ക് പെട്രോളില്‍ 8.3 കിമിയാണ് മൈലേജ് ലഭിക്കുന്നത്. ഡീസലില്‍ 13.5 കിമിയും ലഭിക്കും.

More from DriveSpark

Article Published On: Friday, April 27, 2012, 16:51 [IST]
English summary
The recently launched Maruti Suzuki Ertiga creates a special space in the segment of MUV which has been dominated by Toyota Innova for years. Here is a comparison.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X