ഇന്നോവ വലിയവനെങ്കില്‍ എര്‍റ്റിഗ ചെറിയവനാകുമോ?
വലിപ്പത്തില് ഇന്നോവയെക്കാള്‍ അല്പം കുറവുള്ളത് എര്‍റ്റിഗ ഒരു ഗുണമായിത്തന്നെ എടുക്കുന്നു. സിറ്റി ട്രാഫിക്കിലെ കൈകാര്യം എളുപ്പമാക്കുന്നതിന് ഇത് സഹായിക്കും. പുതുമയുള്ള ടെയ്‍ല്‍ ലാമ്പുകള്‍, റിയര്‍ സ്പോയ്‍ലറുകള്‍, സ്പോര്‍ട്ടി ലുക് തുടങ്ങിയ നിരവധി ഘടകങ്ങള്‍ എര്‍റ്റിഗയെ സുന്ദരിയാക്കുന്നുണ്ട്.
മുന്‍വശത്തിന്‍റെ കാഴ്ചയില്‍ വളരെ പുതുമയൊന്നും കൊണ്ടു വരുന്നില്ല ഈ കാര്‍. റിറ്റ്സ് ഹാച്ച്ബാക്കിന്‍റെ മുന്‍കാഴ്ചയെ ഇത് ഓര്‍മിപ്പിക്കുന്നുണ്ട്. പിന്‍വശത്ത് നടുവിലായി കേന്ദ്രീകരിച്ചിട്ടുള്ള സ്റ്റോപ് ലൈറ്റ് മാരുതിയുടെ വ്യക്തിത്വം ഉറപ്പിക്കുന്നു.
ഇന്നോവയുടെ കാര്യത്തില്‍ ഡിസൈന്‍ സൗന്ദര്യം എമ്പാടും സ്വീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഈയടുത്ത കാലത്ത് ലഭിച്ച അപ്‍ഗ്രേഡുകള്‍ ഇന്നോവയുടെ മുന്‍ ഗ്രില്ലിന്‍റെ അളവുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഹെഡ്‍ലൈറ്റുകളും വാഹനത്തിന് ലഭിച്ചിട്ടുണ്ട്. ടൊയോട്ട വാഹനങ്ങള്‍ക്ക് പൊതുവിലുള്ള ഡിസൈന്‍ സ്വഭാവം ഇത്തിരി കടുംപിടിത്തമുള്ളതാണ്. വളരെ പെട്ടെന്നൊന്നും അത് ഒന്നിനും വഴങ്ങുന്നതല്ല. ഈ നയപരമായ പ്രശ്നം തീര്‍ക്കാന്‍ ടൊയോട്ട ഈയിടെ തീരുമാനം കൈക്കൊണ്ടിരുന്നു.
7 പേര്‍ക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതാണ് ടൊയോട്ടയുടെ ഇന്‍റീരിയര്‍. ഇത്രയും പേര്‍ക്ക് സുഖകരമായിത്തന്നെ യാത്ര ചെയ്യാമെന്നത് തെളിയിക്കപ്പെട്ടിട്ടുള്ലതാണ്. ഡ്രൈവിംഗ് സുഖത്തിന്‍റെ കാര്യത്തിലും ഇന്നോവ മുന്നില്‍ നില്‍ക്കുന്നു. ദൂരയാത്രകള്‍ക്ക് എത്രയും പറ്റിയതെന്ന പ്രശസ്തി ഇന്നോവയ്ക്ക് സ്വന്തമാണ്.
എര്‍റ്റിഗയുടെ ഇന്‍റീരിയര്‍ ഇത്രയും വിശാലമല്ല. ഒരു ഫാമിലി വാഹനം എന്ന നിലയിലാണ് എര്‍ര്റിഗ നിലയുറപ്പിക്കുന്നത്. നാല് മുതിര്ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കും സുഖകരമായി ഈ വാഹനത്തില്‍ ഇരിപ്പുറപ്പിക്കാം. കുത്തിനിറയ്ക്കലിന്‍റെ കണക്കുകള്‍ വേറെ കാണേണ്ടതാണ്.
ഒരു ശരാശരി ഇന്ത്യന്‍ കുടുംബത്തിന് എര്‍റ്റിഗ മികച്ച ഒരു ഓപ്ഷന്‍ തന്നെയാണ്. സെഡാനെക്കാള്‍ ഇത്തിരി സീറ്റിംഗ് സൗകര്യം കൂടിയ വാഹനം എന്നതാണ് എര്‍റ്റിഗയുടെ പ്രാധാന്യം. രണ്ടു പേര്‍ക്ക് അധികം ഇരിക്കാം. ഇത് ഒരു കുടുംബത്തെ ഭംഗിയായി കൈകാര്യം ചെയ്യുന്നു. നാല് മുതിര്‍ന്നവരും രണ്ട് കുട്ടികളും എന്ന സമവാക്യത്തിലാണ് ഇത് നില്‍ക്കുന്നത്.
ഈ സെഗ്മെന്‍റില്‍ പെടുന്നവര്‍ക്ക് ഫിറ്റായ വാഹനം നേരത്തെ വിപണിയില്‍ ഉണ്ടായിരുന്നില്ല. ഒരല്‍പം വലിപ്പം കൂടിയതോ കുറഞ്ഞതോ ആയ വാഹനങ്ങളിലേക്കാണ് പോകേണ്ടി വന്നിരുന്നത്. എര്‍റ്റിഗ ഈ വിടവ് നികത്തുന്നു.


Click it and Unblock the Notifications









