എര്‍റ്റിഗ - ഇന്നോവ താരതമ്യം

Posted By:
<ul id="pagination-digg"><li class="next"><a href="/four-wheelers/2012/04-27-maruti-suzuki-ertiga-toyota-innova-compare-2-aid0168.html">Next »</a></li></ul>

വളരെ തന്ത്രപൂര്‍വ്വമാണ് മാരുതി എര്‍റ്റിഗ വിപണിയില്‍ നിലപാടെടുത്തിരിക്കുന്നതെന്നു പറയാം. ഇന്നോവയുടെ എതിരാളി എന്ന നിലയില്‍ പ്രചരിപ്പിക്കപ്പെട്ടപ്പോളും പ്രായോഗികമായി ഇന്നോവയില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ മാരുതി സുസുക്കി എര്‍റ്റിഗയ്ക്ക് കഴിയുന്നു.

എംപിവി എന്ന വാക്ക് എര്‍റ്റിഗയോട് ചേര്‍ത്തുപയോഗിക്കാതിരിക്കാന്‍ മാരുതി പരസ്യങ്ങളില്‍ ശ്രദ്ധ വെച്ചു. പകരം എല്‍ യു വി എന്ന ഒരു പുതിയ പദം തന്നെ കണ്ടെത്തി. ലൈഫ് യൂട്ടിലിറ്റി വാഹനം എന്ന് വിശദീകരണം.

ഇന്നോവയോടുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിലൂടെ വന്‍ സാധ്യതകളാണ് മാരുതി എര്‍റ്റിഗ കണ്ടെത്തുന്നത്. ഇന്ത്യയുടെ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്നത് എന്ന അവകാശവാദം ഓരോ അംശത്തിലും സത്യമായിരിക്കുന്നു. ഇന്നോവയിലുള്ള എല്ലാം കുത്തിനിറയ്ക്കുക എന്നതായിരുന്നില്ല ഒരിക്കലും എര്‍റ്റിഗയുടെ നിര്‍മാണ തത്വശാസ്ത്രം. ലക്ഷ്യമിടുന്ന വിപണിക്ക് വേണ്ടവ എന്തെന്ന് കണ്ടെത്തി അവയിലൂന്നിയായിരുന്നു നിര്‍മാണം. തന്ത്രപരമായ ഈ നീക്കത്തിലൂടെ എര്‍റ്റിഗ വെല്ലുവിളിക്കുന്നത് ഇന്നോവയുടെ വിപണിയെക്കൂടിയാണ്.

വിപണിയില്‍ വലിയ പ്രതീക്ഷകളാണ് എര്‍റ്റിഗയിലൂടെ മാരുതി മുമ്പില്‍ കാണുന്നത്. ഇടക്കാലത്ത് ഇടിഞ്ഞുപോയ മാരുതിയുടെ വിപണി വിഹിതം തിരിച്ചു പിടിക്കാന്‍ എര്‍റ്റിഗ സഹായിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഇത് വിപണിയിലെ മറ്റ് എം പിവികള്‍ക്കും എസ് യു വികള്‍ക്കും ഒരു വെല്ലുവിളി തന്നെയാണ്. സൈലോ, ഇന്നോവ, ടവേര തുടങ്ങിയ വാഹനങ്ങള്‍ അല്‍പം ഭീതിയോടെ തന്നെയാണ് ഈ ലൈഫ്സറ്റൈല്‍ യൂട്ടിലിറ്റി വാഹനത്തെ കാണുന്നത്.

<ul id="pagination-digg"><li class="next"><a href="/four-wheelers/2012/04-27-maruti-suzuki-ertiga-toyota-innova-compare-2-aid0168.html">Next »</a></li></ul>
English summary
The recently launched Maruti Suzuki Ertiga creates a special space in the segment of MUV which has been dominated by Toyota Innova for years. Here is a comparison.
Story first published: Friday, April 27, 2012, 17:04 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark