പുതിയ ലിനിയയുടെ അകവും പുറവും

ഡീസല്‍ പതിപ്പിന്‍റെ ഹൃദയം 1.3 ലിറ്റര്‍ മള്‍ടിജെറ്റാണ്. 93 കുതിരകളുടെ ശക്തിയും 209 എന്‍ എം ടോര്‍ക്കുമാണ് വാഹനത്തിനുള്ളത്.
മൂന്ന്ട്രിം ലെവലുകളില്‍ ലിനിയയെ ലഭിക്കും. എന്‍ട്രി ലെവല്‍ മോഡല്‍ ആക്ടീവ് ലിനിയ. മിഡ്‍ലെവല്‍ പതിപ്പ് ഡൈനമിക് ലിനിയ, ടൊപ് എന്‍ഡ് വേരിയന്‍ഡ് ഇമോഷന്‍ ലിനിയ എന്നിങ്ങനെ അറിയപ്പെടുന്നു.ആക്ടീവിന് വില 6.83 ലക്ഷമാണ്. ഡൈനമിക് 7.81 ലക്ഷത്തിന് ലഭിക്കും. ഡീസല്‍ മോഡല്‍ ആക്ടീവിന് 7.84 ലക്ഷമാണ് വില. മിഡ്‍ലെവല്‍ ഡൈനമിക്കിന് 8.84 ലക്ഷവും ടോപ എന്‍ഡ് പതിപ്പായ ഇമോഷന് 9.90 ലക്ഷം രൂപയും വില വരും.
മഴയും മഞ്ഞുമെല്ലാം സെന്‍സര്‍ ചെയ്യുന്ന വിന്‍ഡ് ഷീല്‍ഡ് വൈപ്പറുകള്‍, ഓട്ടോ സ്വിച്ച് ഓണ്‍/ഓഫ് ഹെഡ്‍ലാമ്പുകള്‍, ക്ലാസ്സില്‍ മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയും സവിശേഷതകള്‍.
എന്‍ട്രി ലെവല്‍ പതിപ്പില്‍ റിമോട്ട് ലോക്കിംഗ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഫോഗ് ലാമ്പുകള്‍, ഇലക്ട്രിക് റിയര്‍ വ്യൂ മിററുകള്‍ എന്നിവയുമുണ്ട്.
മിഡ് വേരിയന്‍റില്‍ ഡ്യുവല്‍ ഫ്രണ്ട് എയര്‍ ബാഗുകള്‍, എബിഎസ് വിത് ഇബിഡി തുടങ്ങിയ സവിശേഷതകള്‍ അധികമായുണ്ട്. ഉയര്‍ന്ന പതിപ്പായ ലിനിയ ഇമോഷനില്‍ ലതര്‍ അപ്ഹോള്‍സ്റ്ററി, 16 ഇഞ്ച് അലോയ് വീലുകള്‍, വീതിയേറിയ ടയറുകള്‍ എന്നിവ അധിക സവിശേഷതകളാണ്. ലിനിയ പെട്രോള്‍ പതിപ്പിന്‍റെ മൈലേജ് 14.6 കിമിയാണ്. ഡീസല്‍ പതിപ്പിന് 20.4 കിമി മൈലേജ് ലഭിക്കും.


Click it and Unblock the Notifications








