ലിനിയയ്ക്കും പൂന്തോയ്ക്കും മുഖം മിനുക്കല്‍

Fiat Linea And Punto
ഫിയറ്റിന്‍റെ ഫിയറ്റിനും പൂന്തോയ്ക്കും അപ്രതീക്ഷിതമായി ഒരു മുഖം മിനുക്കല്‍. ദില്ലി ഓട്ടോ എക്സ്പോ പ്രമാണിച്ച് പലരും പുതിയ മോഡലുകളുമായി രംഗത്തെത്തുന്നുണ്ട്. മുഖം മിനുക്കലുകളും അനവധി. എന്നാല്‍ ഫിയറ്റ് ഈ പണി ചെയ്യുമെന്ന് നേരത്തെ സൂചനകളൊന്നും ഉണ്ടായിരുന്നില്ല. ഇവളുമാര്‍ക്ക് ഒരു മുഖം മിനുക്കല്‍ അത്യാവശ്യമാണെന്ന് തോന്നിയതില്‍ ഫിയറ്റിനെ അഭിനന്ദിക്കുക. ഓട്ടോ എക്സ്പോ മാമാങ്കം നടക്കുമ്പോള്‍ ചെറിയ ഇലയനക്കമെങ്കിലും കേള്‍പ്പിച്ചില്ലെങ്കില്‍ ശരിയാവില്ല.

മുഖം മിനുക്കിയ പൂന്തോയുടെ വില 4.81 ലക്ഷത്തിനും 6.71 ലക്ഷത്തിനും ഇടയ്ക്കാണ്. ലിനിയയ്ക്ക് വില 6.83 ലക്ഷത്തിനും 9.18 ലക്ഷത്തിനും ഇടയിലാണ്. ഇവ ദില്ലി എക്സ്ഷോറൂം വിലയാണ്. രണ്ടു കാറുകളും ഡീസല്‍-പെട്രോള്‍ പതിപ്പുകളില്‍ ലഭ്യമാണ്. ഗ്രൗണ്ട് ക്ലിയറന്‍സില്‍ വരുത്തിയ മാറ്റവും എയര്‍ കണ്ടീഷനിഗ് നിലവാരപ്പെടുത്തിയതും രണ്ട് മോ‍ഡലുകള്‍ക്കുമുള്ള പൊതുവായ മാറ്റമാണ്.

ഉപഭോക്താക്കളുടെ പ്രതികരണങ്ങളെ ആസ്പദമാക്കിയുള്ള ചില മാറ്റങ്ങളാണ് വാഹനത്തില്‍ വരുത്തിയിരിക്കുന്നതെന്ന് ഫിയറ്റ് ഇന്ത്യ പ്രസിഡന്‍റ് രാജീവ് പപൂര്‍ അറിയിക്കുന്നു. കംഫര്‍ട്ട്, സാങ്കേതികത എന്നിവ അപ്‍ഗ്രേഡ് ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു.

നടപ്പ് വര്‍ഷത്തെ ചില പദ്ധതികളെക്കുറിച്ചു കൂടി രാജീവ് വിശദീകരിച്ചു. ഫിയറ്റ് കഫെ എന്ന പേരില്‍ 22 ഷോറൂമുകള്‍ രാജ്യത്തെമ്പാടുമായി തുറക്കും. ടാറ്റയും ഫിയറ്റും ഒത്തുചേര്‍ന്നുള്ള നിലവിലെ ചില ഷോറൂമുകളിലും ഈ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശ്യമുണ്ട്.

More from DriveSpark

Article Published On: Wednesday, January 4, 2012, 13:41 [IST]
English summary
Fiat India launched new facelifted versions of Linea and Punto.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X