ടൊയോട്ടയ്ക്ക് ഇരട്ടിവളര്‍ച്ച

Toyota Innova
ടൊയോട്ട വന്‍ മുന്നേറ്റമാണ് ഇക്കഴിഞ്ഞ മാസം വിപണിയില്‍ നടത്തിയിരിക്കുന്നത്. 49 ശതമാനമാണ് ഏപ്രിലിലെ വളര്‍ച്ചാ നിരക്ക്. 14,378 യൂണിറ്റ് വാഹനങ്ങള്‍ ടൊയോട്ട വിറ്റഴിച്ചു. 9,681 യൂണിറ്റാണ് കഴിഞ്ഞ വര്‍ഷത്തെ ഇതേസമയത്തെ വില്‍പന.

ടൊയോട്ടയുടെ ഇന്നോവ എംപിവി തന്നെയാണ് വില്‍പനയില്‍ മുന്‍പില്‍ നില്‍ക്കുന്നത്. സെഗ്മെന്‍റില്‍ ടൊയോട്ടയുടെ ആധിപത്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതിന് സാക്ഷ്യം കൂടിയായി ഏപ്രില്‍ മാസത്തെ കണക്കുകള്‍ എടുക്കാവുന്നതാണ്. പ്രസ്തുത സെഗ്മെന്‍റില്‍ മത്സരം മുറുകിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

കഴിഞ്ഞ മാസം ഇന്നോവ 6,582 യൂണിറ്റ് വിറ്റുപോയി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,464 യൂണിറ്റാണ് ഇന്നോവ വിറ്റഴിച്ചത്.

ടൊയോട്ട ഫോര്‍ച്യൂണറിനും വന്‍ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 1,270 യൂണിറ്റാണ് കഴിഞ്ഞ മാസത്തെ വില്‍പന. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 739 യൂണിറ്റായിരുന്നു. 72% വളര്‍ച്ച.

ടൊയോട്ട എന്‍ട്രി ലെവല്‍ കാറായ എട്യോസ് 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 5,624 എട്യോസ് ഏപ്രിലില്‍ വിറ്റുപോയി.

More from DriveSpark

Article Published On: Thursday, May 3, 2012, 17:30 [IST]
English summary
Toyota Kirloskar Motors has posted a 49% increase in April sales after it sold 14,378 units from April 2011's sales of 9,681 units.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X