ഹോണ്ട കച്ചോടം ഇടിഞ്ഞു

അതേസമയം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ ഹോണ്ട കാറുകളുടെ വില്‍പന 54 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്. 29,932 യൂണിറ്റാണ് മൊത്തം വില്‍പന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 19,433 യൂണിറ്റായിരുന്നു.
ഇത് ശ്രദ്ധേയമായ ഒരു സംഗതിയാണ്. പെട്രോള്‍ വിലക്കയറ്റം, രൂപയുടെ വിലയിടിവ് തുടങ്ങിയ നിരവധി കാരണങ്ങളാല്‍ വിപണി അപ്പാടെ അലമ്പായിരിക്കുകയാണ്. ഈ അലമ്പ് ഹോണ്ടയെ പ്രത്യേകമായി ബാധിക്കുന്നത് അതിന് പെട്രോള്‍ മോഡലുകള്‍ ഇല്ല എന്നത് കൊണ്ടുകൂടിയാണ്. എന്നിട്ടും ഇത്രയും വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചത് വലിയ കാര്യം.
ഹോണ്ട സിറ്റി ആണ് ഏറ്റവും വിറ്റഴിച്ച മോഡല്‍. 2536 യൂണിറ്റ് വിറ്റു. ഹോണ്ട ബ്രിയോ പിന്നാലെയുണ്ട്. 2335 യൂണിറ്റാണ് ഈ ഹാച്ച്ബാക്ക് വിറ്റത്.
വരാനിരിക്കുന്ന ഉത്സവ സീസണ്‍ ലാക്കാക്കിയുള്ള നീക്കത്തിലാണ് ഹോണ്ട ഇപ്പോള്‍.


Click it and Unblock the Notifications








