നിസ്സാന്‍ വില്‍പന മൂന്നുമടങ്ങ് കയറി

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,384 യൂണിറ്റാണ് നിസ്സാന്‍ വിറ്റഴിച്ചിരുന്നത്.
കമ്പനിയുടെ എന്‍ട്രി ലെവല്‍ സെഡാനായ സണ്ണിയും ഹാക്ക് മോഡലായ മൈക്രയുമാണ് വില്‍പനയുടെ വോള്യം കൂട്ടുന്നതിന് നിസ്സാനെ സഹായിച്ചത്. വിപണിയിലിറങ്ങിയ അന്നുതൊട്ട് മികച്ച പ്രകടനമാണ് സണ്ണി നടത്തിവരുന്നത്.
നിസ്സാനിന്‍റെ മൊത്തം വില്‍പനയുടെ വലിയ ഭാഗവും വരുന്നത് ഈ രണ്ട് മോഡലുകള്‍ വഴിയാണ്. ഇത്തവണ 3,944 യൂണിറ്റാണ് ഇരുവാഹനങ്ങളുടെയും വില്‍പന.
ബാക്കി വരുന്ന വില്‍പന നിസ്സാനിന്‍റെ മറ്റ് മോഡലുകളായ എക്സ്-ട്രെയില്‍, ടീന, 370സി എന്നീ കാറുകളില്‍ നിന്നാണ്.


Click it and Unblock the Notifications








