ഇക്കോസ്പോര്‍ട് സെല്‍വി ജയലളിത ലോഞ്ചു ചെയ്യും

Jayalalita
ഫോര്‍ഡ് ഇക്കോസ്പോര്‍ട് ലോഞ്ച് ജനുവരിയില്‍ നടക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചെന്നൈയിലെ മറൈമലര്‍നഹറിലുള്ള ഫോര്‍ഡ് പ്ലാന്‍റിലാണ് നിര്‍മാണം നടക്കുക. തമിഴ്നാട് മുഖ്യമന്ത്രി സെല്‍വി ജയലളിതയായിരിക്കും ലോഞ്ച് ചടങ്ങില്‍ മുഖ്യാതിഥി എന്ന് ഫോര്‍ഡ് സ്ഥിരീകരിച്ചു. ജയലളിത ക്ഷണം സ്വീകരിച്ചതായി ഫോര്‍ഡ് പറഞ്ഞു.

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നാണ് ഇക്കോസ്പോര്‍ട് എന്നുപറയാം. റിനോ ഡസ്റ്റര്‍, പ്രീമിയര്‍ റിയോ, മഹീന്ദ്ര ക്വണ്‍ടോ എന്നീ വാഹനങ്ങള്‍ മാത്രമുള്ള സെഗ്മെന്‍റിലേക്കാണ് ഇക്കോസ്പോര്‍ട് വരുന്നത്. നിലവില്‍ സെഗ്മെന്‍റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഡസ്റ്ററാണ് ഇക്കോസ്പോര്‍ടിന്‍റെ എതിരാളി. 1.0 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനായിരിക്കും ഇക്കോസ്പോര്‍ട് കോംപാക്ട് എസ്‍യുവിക്ക് കരുത്ത് പകരുക.

ഇക്കോസ്പോര്‍ട് കിടിലന്‍ ചിത്രങ്ങള്‍

വാഹനത്തിന്‍റെ ഓട്ടോമാറ്റിക് പതിപ്പും ഒരുമിച്ച് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഡസ്റ്ററിന് നിലവില്‍ ഓട്ടോമാറ്റിക് പതിപ്പില്ല എന്നതിനാല്‍ ഫോര്‍ഡ് ഇക്കാര്യത്തില്‍ ഒരു പടി കടന്ന നീക്കം നടത്തുമെന്നുതന്നെ പ്രതീക്ഷിക്കാം. അതേസമയം ഡസ്റ്ററിന്‍റെ ഓട്ടോമാറ്റിക് പതിപ്പ്

ഇന്ത്യന്‍ ഓട്ടോ വ്യവസായത്തിന്‍റെ കേന്ദ്രമായി അറിയപ്പെട്ടിരുന്ന തമിഴ്നാട് നിലവില്‍ ഗുജറാത്ത് നടത്തുന്ന നീക്കങ്ങള്‍ കണ്ട് കൂടുതല്‍ ജാഗ്രത പാലിക്കുകയാണ്. ഇന്ത്യയുടെ ഓട്ടോഹബ്ബായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് ഗുജറാത്ത് മുന്നോട്ടുനീങ്ങുന്നത്. മുസ്ലിം കൊലയാളിയെന്ന തന്‍റെ പ്രതിച്ഛായയ്ക്കെതിരെ വികസനോന്മുഖ പ്രതിച്ഛായയെ മുന്നിട്ടുകാണിക്കുന്നതില്‍ ബദ്ധശ്രദ്ധനായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, കാര്‍ കമ്പനികളെ ന്‍റെ നാട്ടിലേക്ക് കൊണ്ടുപോരുവാന്‍ കഠിന പരിശ്രമം തന്നെയാണ് നടത്തിവരുന്നത്. സൗകര്യങ്ങള്‍ കുറവാണെങ്കിലും തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനം ദുര്‍ബലമായ ഗുജറാത്തിലേക്ക് പോകാന്‍ ചില കമ്പനികളെങ്കിലും ധൈര്യം കാണിക്കുന്നുമുണ്ട്.

More from DriveSpark

Article Published On: Tuesday, November 27, 2012, 12:47 [IST]
English summary
Tamil Nadu chief minister Jayalalitha will be present on the occasion of the launch of Ford Ecosport SUV, january 2013.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X