ഇക്കോസ്പോര്‍ട് ജനുവരിയില്‍!
കോംപാക്ട് എസ്‍യുവികള്‍ വിപണിയില്‍ അതറാന്‍ തുടങ്ങിയത് ഈയിടെയാണല്ലോ. ചെറു എസ്‍യുവി സങ്കല്‍പം ക്ലിക്കായിത്തുടങ്ങിയപ്പോള്‍ തന്നെ ഫോര്‍ഡ് ഇക്കോസ്പോര്‍ട് പ്രഖ്യാപനം നടത്തുകയുണ്ടായി. അന്നുമുതലുള്ള ഒരേ സ്വൈര്യക്കേടാണ് ഈ വാഹനത്തിന്‍റെ ഇന്ത്യയിലേക്കുള്ള വരവ്. വാഹനത്തിന്‍റെ ലോഞ്ച് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വലിയ കൗതുകം വളര്‍ന്നിട്ടുണ്ടെന്നത് സത്യമാണ്. ഇന്‍റര്‍നെറ്റിലെമ്പാടും പരന്നുകിടക്കുന്ന ചര്‍ച്ചകള്‍ ഇതിന് തെളിവാണ്.
ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇക്കോസ്പോര്‍ട് 2013 ആദ്യത്തില്‍ തന്നെ ലോഞ്ച് ചെയ്യും. എന്നുവെച്ചാല്‍ ജനുവരിയില്‍ തന്നെ ഇതു സംഭവിക്കുമെന്നാണ് കണക്കുകൂട്ടല്‍. റിനോ ഡസ്റ്റര്‍ ചെറു എസ്‍യുവിയും മഹീന്ദ്രയുടെ ക്വണ്‍ടോയുമാണ് ഡസ്റ്ററിനെ കാത്തിരിക്കുന്നത്.
അസാധ്യമായ റഗ്ഗഡ്‍നെസ് ഉള്ള വാഹനമായിരിക്കും ഫോര്‍ഡ് ഇക്കോസ്പോര്‍ട് എന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് വായിച്ചെടുക്കാനാവുന്നു. 200എംഎം ആണ് വാഹനത്തിന്‍റെ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നറിയുന്നു. വാഹനത്തിന്‍റെ വാട്ടര്‍ വേഡിംഗ് ശേഷി വളരെ മികച്ചതാണ്. ഇതിന്‍റെ പരമാവധി പരിധി 550 എംഎം ആണ്.
സുരക്ഷാ സന്നാഹങ്ങള്‍ മികവുറ്റതാണെന്ന് നിലവില്‍ ഇക്കോസ്പോര്‍ട്ടുള്ള ബ്രസീലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹില്‍ ലോഞ്ച് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ്, ഇബിഡി എന്നീ സന്നാഹങ്ങളുമുണ്ട്.








Click it and Unblock the Notifications








