മഹീന്ദ്ര വെരിറ്റോ ഹാച്ച്ബാക്ക് ആലോചനയില്‍?

വെരിറ്റോയുടെ പുതുക്കിയ പതിപ്പ് കുറച്ചു ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. മഹീന്ദ്രയ്ക്ക് വിപണിയിലുള്ള ഏക സെഡാന്‍ സാന്നിധ്യമാണ് വെരിറ്റോ. എസ്‍യുവി മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മഹീന്ദ്രയുടെ സെഡാന്‍ വിപണിയിലേക്കുള്ള കടന്നുവരവ് വിജയകരമായിരുന്നു. ഈ മേഖലയില്‍ കൂടുതല്‍ വിശാലമായ ആകാശം തേടുകയാണ് കമ്പനിയിപ്പോള്‍.

റിനോയുടെ സഹായത്താല്‍ നിര്‍മിച്ച വെരിറ്റോയില്‍ തന്നെ കളി തുടരാനാണ് മഹീന്ദ്രയുടെ പദ്ധതി. വെരിറ്റോയുടെ അതേ പ്ലാറ്റ്ഫോമില്‍ ഒരു ഹാച്ച്ബാക്ക് ആണ് മഹീന്ദ്ര ആലോചിക്കുന്നത്. റിനോയില്‍ നിന്ന് ഈ വാഹനം പൂര്‍ണമായും കമ്പനി സ്വന്തമാക്കിയിരുന്നു.

Mahindra Verito

നിലവിലുണ്ടായിരുന്ന വെരിറ്റോയെ ഒന്ന് അടിച്ചുചെറുതാക്കി നാല് മീറ്ററില്‍ താഴെ വലിപ്പത്തിലെത്തിച്ച് വിപണിയിലെത്തിക്കാനുള്ള പരിപാടിയെക്കുറിച്ച് കുറെനാള്‍ കേട്ടിരുന്നു. എന്നാല്‍ വെരിറ്റോയുടെ പുതിയ രൂപത്തില്‍ വലിപ്പം ഒരിത്തിരി കൂടുകയാണുണ്ടായത്. ഈ പദ്ധതിയെക്കുറിച്ച് ഇപ്പോഴൊന്നും കേള്‍ക്കുന്നില്ല. മാരുതി സ്വിഫ്റ്റ് ഡിസൈറുമായി ഏറ്റവുമടുത്ത മത്സരം സൃഷ്ടിക്കുവാന്‍ സാധ്യതയുണ്ടായിരുന്ന പ്രസ്തുത നീക്കം തല്‍ക്കാലത്തേക്ക് മരവിപ്പിച്ച് മറ്റൊരു പരിപാടി അണിയറയില്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വെരിറ്റോ പ്ലാറ്റ്ഫോമില്‍ ഒരു കോപാക്ട് ഹാച്ച്ബാക്ക് എന്നതാണ് പദ്ധതി. ഇന്ത്യയിലെ കാര്‍ വിപണിയില്‍ ഏറ്റവും മത്സരം നടക്കുന്ന ഹാച്ച്ബാക്ക് വിപണിയിലേക്കുള്ള മഹീന്ദ്രയുടെ പ്രവേശം ഏറെ കൗതുകമുണ്ടാക്കുന്നുണ്ട് വിപണി നിരീക്ഷകരില്‍.

വാര്‍ത്ത സംബന്ധിച്ച് മഹീന്ദ്ര വൃത്തങ്ങളില്‍ നിന്ന് ചെറിയ സൂചനകള്‍ ലഭിക്കുന്നുണ്ട്. വലിയ സാമ്പത്തികച്ചെലവുകളില്ലാതെ തന്നെ കാര്‍ വികസിപ്പിച്ചെടുക്കാം എന്നതാണ് വെരിറ്റോ പ്ലാറ്റ്ഫോമില്‍ തന്നെ ഹാച്ച്ബാക്ക് നിര്‍മിക്കുന്നതിന്‍റെ പിന്നിലെ ഉദ്ദേശ്യം.

More from DriveSpark

Article Published On: Sunday, July 29, 2012, 14:51 [IST]
English summary
Mahindra is planning to enter the compact car segment by building a hatchback based on the new Verito sedan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X