മഹീന്ദ്ര വെരിറ്റോ റിവ്യൂ

മഹീന്ദ്രയ്ക്ക് വെരിറ്റൊയോട് ഒരു പ്രത്യേക വാല്‍സല്യമുണ്ടെന്ന് പറയണം. ഒറ്റപ്പെണ്‍കുട്ടി സ്കോളര്‍ഷിപ്പ് വാങ്ങുന്ന മകളോടെന്ന പോലെ (ഒരു അവിഞ്ഞ ഉപമ അല്ലേ ;). അലറിപ്പാഞ്ഞുനടക്കുന്ന എസ്‍യുവി സിങ്കങ്ങള്‍ക്കിടയിലാണ് വെരിറ്റോ എന്ന, ആട്ടിന്‍കുട്ടിയുടെ നിഷ്കളങ്കതയുള്ള, കാണാന്‍ തരക്കേടില്ലാത്ത വെരിറ്റൊമൊള്‍ വന്നുപെട്ടത്. ആ ജീപ്പിന്‍റെയും താറിന്‍റെയുമെല്ലാം ഒരു തറഞ്ഞ നോട്ടം! ഹൗ!! പെമ്പിള്ളാരെ കാണാത്തതുപോലെ!!!

റിനോയുമായുള്ള മഹീന്ദ്രയുടെ ഇടപാടില്‍ സംഭവിച്ചുപോയതാണ്. റിനോ വിട്ടുപോയെങ്കിലും മഹീന്ദ്ര അവളെ ഉപേക്ഷിച്ചില്ല. ആദ്യത്തെ ജ്ഞാനസ്നാനത്തില്‍ പേര് ലോഗന്‍ എന്നായിരുന്നത് വെരിറ്റോ എന്നാക്കിമാറ്റി എന്നതൊഴിച്ചാല്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയതുമില്ല.

Mahindra Verito

മഹീന്ദ്രയുടെ ആദ്യത്തെ സെഡാന്‍ നല്ല വിപണിപിടിത്തം തന്നെ നടത്തി. കുറഞ്ഞ മെയിന്‍റനന്‍സ്, കൂടിയ മൈലേജ് തുടങ്ങിയ നിരവധി ഗുണഗണങ്ങള്‍ ഈ കാറുനുണ്ട്. നിരവധി ടാക്സി കമ്പനികള്‍ വെരിറ്റോയെ പഴയ ലോഗന്‍ കാലത്തുതന്നെ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് വെരിറ്റോയുടെ പുതുക്കിയ പതിപ്പ് വിപണിയില്‍ ലോഞ്ച് ചെയ്തത്. മുന്‍ പതിപ്പില്‍ നിന്ന് എക്സ്റ്റീരിയറില്‍ വലിയ വ്യതിയാനങ്ങള്‍ ഇല്ലെന്നുതന്നെ പറയണം. ലെങ്ത് നേരത്തെ 4.25 ആയിരുന്നതില്‍ നിന്ന് 4.28 എന്നായി അല്‍പം കൂടിയിട്ടുണ്ട്. ഈ കൂടിയ നീളത്തിന്‍റെ അവകാശി പുതിയ ഫ്രണ്ട്-റിയര്‍ ബംബറുകളുടെ ഡിസൈനാണ്. നേരത്തെയുണ്ടായിരുന്ന ഊഹാപോഹങ്ങളില്‍ നാല് മീറ്ററില്‍ താഴെയുള്ള ഒരു വെരിറ്റോയെക്കുറിച്ച് കേട്ടിരുന്നു. നിലവില്‍ വിപണിയില്‍ ഇത്തരത്തിലുള്ള ഒരു സെഡാന്‍ മാരുതി സ്വിഫ്റ് ഡിസൈറാണ്.

More from DriveSpark

Article Published On: Friday, July 27, 2012, 18:30 [IST]
English summary
Mahindra has launched a new facelifted version of its only sedan model Verito. Here you can read a review.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X