വെരിറ്റോയുടെ അകം തുറന്നാല്‍

അകവും പുറവും

എക്സ്റ്റീരിയറില്‍ വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ ഹെഡ്‍ലാമ്പുകളും ബംബറും ഗ്രില്ലും പുതുതായി രൂപകല്‍പന ചെയ്തതാണ്. പുതിയ ഫോഗ് ലാമ്പുകളും റൂഫ് റെയിലുകളും നല്‍കിയിട്ടുണ്ട്. അലോയി വീലുകള്‍ക്ക് പുതിയ ഘടന നല്‍കിയിരിക്കുന്നു.

Mahindra Verito

ആഡംബര സൗകുമാര്യം പകര്‍ന്നുനല്‍കാന്‍ ശ്രമിച്ചിരിക്കുന്നതാണ് വാഹനത്തിന്‍റെ രൂപഭാവങ്ങളില്‍ വരുത്തിയ മാറ്റങ്ങളുടെ പൊതു സ്വഭാവം. കൂടുതല്‍ ഇടങ്ങലില്‍ ക്രോ പരിചരണം ലഭിച്ചിരിക്കുന്നു. ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും ഈ ശ്രദ്ധ നമുക്ക് അനുഭവിക്കാവുന്നതാണ്. ഇന്‍റീരിയറിലും ലഗ്ഗേജ് സ്പേസിലുമുള്ള മികവിനൊപ്പം കുടുതല്‍ പ്രീമിയം സ്വഭാവം കൂടി കൈവരുമ്പോള്‍ നിലവില്‍ കടുത്ത മത്സരത്തില്‍ തങ്ങളുടെ ഇടത്തിന് ക്ഷമാപണത്തിന് ഇടകൊടുക്കാതിരിക്കുന്നു മഹീന്ദ്ര വെരിറ്റോ.

പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ വാഹനം വരുന്നുണ്ട്. 1.5 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിനാണ് വെരിറ്റോയ്ക്കുള്ളത്. 1461 സിസിയാണ് ഡിസ്പ്ലേസ്മെന്‍റ്. 4000 ആര്‍പിഎമ്മില്‍ 65 കുതിരകള്‍ വെരിറ്റോ ഡീസല്‍ എന്‍ജിനില്‍ ചിനയ്ക്കുന്നു. 2000 ആര്‍പിഎമ്മില്‍ 160 എന്‍എം ചക്രവീര്യം വാഹനം പകരുന്നു.

മൈലേജ്

വാഹനത്തിന്‍റെ കര്‍ബ് വെയ്റ്റ് 1140 കിലോഗ്രാമാണ്. എആര്‍എഐയുടെ കണക്കു പ്രകാരം 21.03 കിമി മൈലേജ് ഡീസല്‍ എന്‍ജിന് ലഭിക്കുന്നുണ്ട്.

പെട്രോള്‍ എന്‍ജിന്‍ 1.4 ലിറ്ററിന്‍റേതാണ്. 1390 സിസി എന്‍ജിന്‍ ഡിസ്പ്ലേസ്മെന്‍റ്. 5500 ആര്‍പിഎമ്മില്‍ 75 കുതിരകളുടെ ശേഷി എന്‍ജിന്‍ പ്രകടിപ്പിക്കുന്നു. 3000 ആര്‍പിഎമ്മില്‍ 110 എന്‍എം ചക്രവീര്യം പെട്രോള്‍ എന്‍ജിനുണ്ട്.

മൈലേജ്

1080 കിലോഗ്രാമാണ് കര്‍ബ് വെയ്റ്റ്. സിറ്റിയില്‍ 11.3 കിമിയും ഹൈവേകളില്‍ 15.7 കിമിയും മൈലേജ് പെട്രോള്‍ പതിപ്പ് നല്‍കുന്നു.

മഹീന്ദ്ര വെരിറ്റോ ജി2 പെട്രോള്‍ Rs. 5.27 Lakhs
മഹീന്ദ്ര വെരിറ്റോ ജി4 പെട്രോള്‍ Rs. 5.49 Lakhs
മഹീന്ദ്ര വെരിറ്റോ ഡി2 ഡീസല്‍ Rs. 6.26 Lakhs
മഹീന്ദ്ര വെരിറ്റോ ഡി4 ഡീസല്‍ Rs. 6.48 Lakhs
മഹീന്ദ്ര വെരിറ്റോ ഡി6 ഡീസല്‍ Rs.7.14 Lakhs

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈറാണ് വെരിറ്റോയുടെ വിപണിയിലെ പ്രധാന എതിരാളികളിലൊന്ന്. ഡിസൈര്‍ 4.88 ലക്ഷത്തിനും 7.35 ലക്ഷത്തിനും ഇടയിലായി വില കാണുന്നു. സെഗ്മെന്‍റിലെ മറ്റൊരു പ്രധാന എതിരാളിയായ ടൊയോട്ട എട്യോസിന് വില 5.14 ലക്ഷത്തിനും 8.23 ലക്ഷത്തിനും ഇടയിലാണ്.

നിറങ്ങള്‍

ട്വിലൈറ്റ് ബ്ലൂ
ഫിയെറി ബ്ലാക്
ജാവ ബ്രൗണ്‍
മിസ്റ്റ് സില്‍വര്‍
ടൊറീഡര്‍ റെഡ്
റോക്കി ബീജ്
ഡയമണ്ട് വൈറ്റ്
ഒരു പുതിയ നിറം കൂട്ടിച്ചേര്‍ത്തിട്ടുണ്ട് വെരിറ്റോയില്‍. ഡോള്‍ഫിന്‍ ഗ്രേ ആണത്.

More from DriveSpark

Article Published On: Friday, July 27, 2012, 18:27 [IST]
English summary
Mahindra has launched a new facelifted version of its only sedan model Verito. Here you can read a review.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X