റിനോ കോപ്പിയടി നിര്‍ത്തുന്നു

നിസ്സാന്‍ ഉല്‍പന്നങ്ങള്‍ കോപ്പിയടിച്ച് കാലക്ഷേപം ചെയ്തുവന്നിരുന്ന റിനോ ഇന്ത്യ പ്രസ്തുത പരിപാടി അവസാനിപ്പിക്കുന്നു. ഇരു കമ്പനികളും ചേര്‍ന്നെടുത്ത നയപരമായ തീരുമാനമാണിതെന്നാണ് അറിയുന്നത്. ഇനിമുതല്‍ ഇരുവരും മൗലികമായ സൃഷ്ടികള്‍ മാത്രമേ നിരത്തിലെത്തിക്കൂ.

അടുത്തകാലത്ത് ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവന്ന റിനോ, തങ്ങളുടെ അടിത്തറയുറപ്പിക്കുന്ന ആദ്യഘട്ടത്തില്‍ ചെലവ് ചുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃസ്ഥാപനമായ നിസ്സാനിന്‍റെ ഉല്‍പന്നങ്ങളെ ഏതാണ് അതേപടി കോപ്പിയടിക്കാന്‍ തീരുമാനിച്ചത്. ഇതുവഴി പുതിയ ഡിസൈനുകള്‍ ഉണ്ടാക്കുന്നതിന്‍റെയും നിര്‍മിക്കുന്നതിന്‍റെയുമെല്ലാം ചെലവ് കുറയ്ക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ചെന്നൈയിലെ റിനോ-നിസ്സാന്‍ പ്ലാന്‍റില്‍ഡ വെച്ചാണ് ഇരുവരും കാറുകള്‍ നിര്‍മിക്കുന്നത്. ഡിസൈനിലും സാങ്കേതികതയിലും മാറ്റമില്ലാത്തതിനാല്‍ പ്രത്യേക അസംബ്ലി ലൈനുകളുടെ ആവശ്യം ഇല്ല.

Sunny-Scala

റിനോ പള്‍സ് ഹാച്ച്ബാക്ക് വിപണിയിലെത്തി സമയത്ത് വന്‍ വിമര്‍ശനങ്ങളാണ് റിനോയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.നിസ്സാന്‍ മൈക്ര ഹാച്ച്ബാക്കിനെ അതേപടി പകര്‍ത്തുകയായിരുന്നു റിനോ. പിന്നീട് വന്ന റിനോ സ്കാല സെഡാന്‍ നിസ്സാന്‍ സണ്ണി യുടെ പകര്‍പ്പാണ്.

ഈയിടെ വിപണിയിലെത്തിയ റിനോ ഡസ്റ്റര്‍ എസ്‍യുവിയുടെ വന്‍ വിജയം നല്‍കുന്ന സൂചനകള്‍ റിനോ വിപണിയില്‍ ക്ലച്ച് പിടിച്ചുവെന്നാണ്. ഇതോടെ സ്വന്തമായ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ പണം മുടക്കുന്നതിന് കമ്പനിക്ക് ധൈര്യം ലഭിച്ചിട്ടുണ്ട്.

ഡിസൈനില്‍ കോപ്പികള്‍ ഉണ്ടാവില്ല എന്നുവെച്ച് സാങ്കേതിക സഹകരണത്തില്‍ മാറ്റം വരുത്താന്‍ കമ്പനികള്‍ ഉദ്ദേശിക്കുന്നില്ല. പൊതു പ്ലാറ്റ്ഫോമില്‍ ഇനിയും വാഹനങ്ങള്‍ വന്നെത്തും.

More from DriveSpark

Article Published On: Thursday, November 15, 2012, 12:34 [IST]
English summary
Renault and Nissan have chosen to develop exclusive products instead of creating copy cats.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X