റിനോ സ്കാല ലോഞ്ച് ചെയ്തു
റിനോ സ്കാല സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു.
കാര്‍ ഡിസൈനിംഗില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പുതുഭാവുകത്വത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് സ്കാല എത്തിയിരിക്കുന്നത്. കൂടുതല്‍ അഗ്രസീവായ ഭാവം പകരാന്‍ മുംബൈയിലെ റിനോ ഡിസൈന്‍ സെന്‍ററിലെ ശില്‍പികള്‍ക്ക് സാധിച്ചിട്ടുണ്ട്. എക്സ്റ്റീരിയറില്‍ സ്കാലയ്ക്ക് പ്രീമിയം സൗന്ദര്യം പകര്‍ന്നു നല്‍കിയിട്ടുണ്ട് ഈ ശില്‍പികള്‍.

രണ്ട് പെട്രോള്‍ പതിപ്പും പണ്ട് ഡീസല്‍ പതിപ്പുമാണ് സ്കാലയ്ക്കുള്ളത്. ഇന്‍റീയറില്‍ മികച്ച ആഡംബര സൗകര്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. നിലപാടുറപ്പിക്കുന്ന ക്ലാസിലെ ഏറ്റവും മികച്ച ഇന്‍റീരിയര്‍ സ്പേസ് ആണ് സ്കാല വാഗ്ദാനം ചെയ്യുന്നത്. ക്ലൈമറ്റ് കണ്‍ട്രോള്‍ഡ് എസി സംവിധാനം ഇതിലുണ്ട്. ബീജ് ലതര്‍ അപ്‍ഹോള്‍സ്റ്ററി നല്‍കുന്ന ആഡംബരാനുഭൂതി പ്രത്യേകം എടുത്തുപറയണം.
റിനോ ഫ്ലൂവന്‍സ്, കോലിയോസ് എസ്‍യുവി, പള്‍സ് ഹാച്ച്ബാക്ക് എന്നീ വാഹനങ്ങളുടെ പിന്നാലെ കൂടുതല്‍ ശക്തമായ വിപണിസാന്നിധ്യം അറിയിക്കുന്നതിനുള്ള തീരുമാനം കമ്പനി എടുത്തിട്ടുണ്ട്. സെഡാന്‍ വിപണിയില്‍ കടുത്ത മത്സരം നടക്കുന്ന എന്‍ട്രി ലെവല്‍ വിഭാഗത്തിലാണ് റിനോ സ്കാല ഇടം പിടിക്കുന്നത്.
6.99 ലക്ഷത്തിലാണ് സ്കാല പെട്രോള്‍ വില തുടങ്ങുന്നത്. അവസാനിക്കുന്നത് 7.89 ലക്ഷത്തില്‍. 8.69 ലക്ഷമാണ് ഡീസല്‍ പതിപ്പിന്‍റെ വിലയുടെ തുടക്കം. കൂടുതല്‍ വിവരങ്ങളുമായി ഡ്രൈവ്‍സ്പാര്‍ക്ക് ഉടന്‍ നിങ്ങളിലേക്കെത്തും. കാത്തിരിക്കുക.
സ്കാല പെട്രോള്‍ ആര്‍എക്സ്ഇ 6.99 ലക്ഷം
സ്കാല പെട്രോള്‍ ആര്‍എക്സ്എല്‍ 7.85 ലക്ഷം
സ്കാല ഡീസല്‍ ആര്‍എക്സ്എല്‍ Rs 8.69 ലക്ഷം
സ്കാല ഡീസല്‍ ആര്‍എക്സ്സെഡ് Rs 9.57 ലക്ഷം
(ദില്ലി എക്സ്ഷോറൂംi)


Click it and Unblock the Notifications








