കാര്‍ വില്‍പനയുടെ നയതന്ത്രം
യൂസ്‍ഡ് കാര്‍ വില നിശ്ചയിക്കുക
യൂസ്‍ഡ് കാറിന്‍റെ വില നിശ്ചയിക്കുന്നത് വളരെ പ്രധാനമാണ്. ഏതൊരുല്‍പന്നത്തിന്‍റെയും വിലനിശ്ചയിക്കലില്‍ പുലര്‍ത്തുന്ന നയതന്ത്രം ഉല്‍പന്നത്തിന്‍റെ വിപണി വിജയത്തില്‍ പ്രഥാന ഘടകമാണ്. എന്നാല്‍, സ്വകാര്യ ഉപയോഗത്തിലുണ്ടായിരുന്ന ഏകകാര്‍ വില്‍ക്കാന്‍ പോകുന്നയാള്‍ ഇത്തരം ബിസിനസ് നയതന്ത്രങ്ങള്‍ പയറ്റുക എന്നത് നടപ്പുള്ള കാര്യമല്ല. കാറിന് വില കാണാന്‍ പറ്റുന്നില്ലെങ്കില്‍ ഓണ്‍ലൈന്‍ തന്നെയാണ് ശരണം.

ഇത്തരം സൈറ്റുകളില്‍ പോയി സമാന പഴക്കവും സവിശേഷതയുമൊക്കെയുള്ള മോഡലുകള്‍ക്ക് എത്രവിലയാണ് ആവശ്യപ്പെടുന്നത് എന്നറിയുക. വിലപേശല്‍ അനുവദിക്കുന്ന വിലകളും ഇല്ലാത്ത വിലകളുമെല്ലാം കാണാം. ഇവതമ്മില്‍ കൂട്ടിയും കിഴിച്ചും ഗണിച്ചുമെല്ലാം സ്വന്തം കാറിന്‍റെ വില കണക്കാക്കാം. കാറിനോടുള്ള ഒരാളുടെ വൈകാരിക ബന്ധം വിലയിടുമ്പോള്‍ ഒരു കാരണവശാലും പ്രതിഫലിക്കരുത്; കാര്യം നടക്കണമെങ്കില്‍!
കാറിന്‍റെ പഴക്കം, കണ്ടീഷന്‍, നിറം, ഡിപ്രീസിയേഷന്‍ തുടങ്ങിയ വസ്തുതകളാണ് വില നിര്‍ണയിക്കുമ്പോള്‍ പരിഗണിക്കേണ്ടത്.
കാറിന്‍റെ ചിത്രങ്ങള്‍
ഓണ്‍ലൈന്‍ ക്ലാസിഫൈഡുകള്‍ നല്‍കുമ്പോള്‍ കൂടെ ഉല്‍പന്നത്തിന്‍റെ ചിത്രവും നല്‍കാം. ഇതിനുള്ള അനുവാദം മിക്ക സൈറ്റുകളും നല്‍കുന്നുണ്ട്. ഇതിനായി മികച്ച റെസല്യൂഷനിലുള്ള ചിത്രം വേണം. ഇന്‍റീരിയര്‍, എക്സ്റ്റീരിയര്‍ ചിത്രങ്ങള്‍ നല്‍കാം. ഒന്നും ഒളിച്ചുപിടിക്കാതിരിക്കുക. ചിത്രം ഏറ്റവും പുതിയതായിരിക്കണം. അവ ഒരു കാരണവശാലും നിങ്ങള്‍ ആദ്യം കാര്‍ വാങ്ങിയ സമയത്ത് എടുത്തവയായിരിക്കരുത്.
കാറിനെക്കുറിച്ച് എഴുതുക
കാറിനെക്കുറിച്ച് അല്‍പം വിശദീകരിക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ട്. കാറിന്‍റെ നിര്‍മാതാവ്, പഴക്കം, മോഡല്‍ തുടങ്ങിയവ കൂടാതെ ചില അധിക വിവരങ്ങള്‍ കൂടില്‍ നല്‍കാവുന്നതാണ്. കാറിന്‍റെ കണ്ടീഷന്‍, സര്‍വീസ് ഹിസ്റ്ററി തുടങ്ങിയവയും നല്‍കുന്നത് വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സംതൃപ്തി നല്‍കും.
പരസ്യം പോസ്റ്റ് ചെയ്യുക
ഡ്രൈവ്സപാര്‍ക് ഡോട് കോം സൗജന്യ പരസ്യ സംവിധാനം ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇതുപോലെ നിരവധി സൈറ്റുകളില്‍ ഇത്തരം സേവനങ്ങളുണ്ട്. ഇവയെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്. ബന്ധപ്പെടാന്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ മറക്കരുത്. ഏത് സമയത്ത് ബന്ധപ്പെട്ടാല്‍ നിങ്ങളെ സൗകര്യത്തിന് കിട്ടുമെന്ന വിവരവും വേണമെങ്കില്‍ നല്‍കാം.
പോസ്റ്റ് സ്ഥിരമായി പരിശോധിക്കുക
ഏത് സമയത്തും പോസ്റ്റുകള്‍ക്ക് മറുപടി വരാം. ഇക്കാരണത്താല്‍ ഇടയ്ക്കിടെ പോസ്റ്റ് പരിശോധിക്കുന്നത് നന്നായിരിക്കും.


Click it and Unblock the Notifications








