സര്‍ക്കാര്‍-ഉദ്യോഗസ്ഥ-മാധ്യമ ലോബി

Strike
വര്‍ഷങ്ങളായി മാരുതിയിലെ തൊഴില്‍ പരിസരങ്ങളെക്കുറിച്ച് തൊഴിലാളികള്‍ക്ക് കടുത്ത പരാതികളുണ്ട്. എന്നാല്‍ ഇവയൊന്നും ചെവിക്കൊള്ളാന്‍ കമ്പനി തയ്യാറാവുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ തൊഴിലാളികളുടെ പരിവേദനങ്ങളൊന്നും തന്നെ മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ ഇടം പിടിച്ചില്ല. മാരുതിക്ക് തൊഴിലാളി സമരങ്ങള്‍ മൂലമുണ്ടായ നഷ്ടക്കണക്കുകളില്‍ മാത്രം മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ചിലരുടെ ഗൂഢ താല്‍പര്യങ്ങളായി മാത്രം സമരങ്ങള്‍ ചിത്രീകരിക്കപ്പെട്ടു.

ഇത്തവണത്തെ സംഭവങ്ങളിലും മാധ്യമങ്ങള്‍ തങ്ങളുടെ പതിവുകള്‍ തെറ്റിച്ചില്ല. തൊഴിലാളികളുടെ 'ക്രൂരത'യുടെ ചിത്രം വളരെ ഭംഗിയായി ചിത്രീകരിക്കുന്നവയാണ് പല റിപ്പോര്‍ട്ടുകളും. മാസങ്ങള്‍ നീണ്ട സമരങ്ങള്‍ നടന്ന കാലത്ത് ഈ മാധ്യമങ്ങളൊന്നും തന്നെ ഒരു ഘട്ടത്തില്‍ പോലും തൊഴിലാളികളുടെ പ്രതികരണം ആരായാന്‍ സമയം മെനക്കെടുത്തിയിട്ടില്ല. ഇത്തവണ സ്വാഭാവികമായും അത്തരമൊന്നിന്‍റെ ആവശ്യമില്ല എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ജാതീയമായ അധിക്ഷേപം നടന്നതിനെ 'വിമര്‍ശനം' എന്നും 'ചീത്തവിളി' എന്നും മയപ്പെടുത്തുവാന്‍ അവര്‍ പ്രത്യേകം ശ്രദ്ധവെച്ചു.

ദില്ലി നഗരത്തിന്‍റെ ചുറ്റുപാടുമുള്ള ഇന്‍ഡസ്ട്രിയല്‍ ബെല്‍റ്റ് വ്യവസായികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകുന്നത് അവിടുത്തെ അസംഘടിത തൊഴില്‍ശക്തി മൂലമാണ്. ഇവരെ ചൂഷണം ചെയ്തുകൊണ്ട് നിലനില്‍ക്കുന്ന വ്യവസായങ്ങളാണ് അധികവും. തൊഴിലാളികള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലുമൊരുക്കാതെ കമ്പനികള്‍ക്ക് ഇവിടെ വ്യവസായം തുടങ്ങാനാവും. ട്രേഡ് യൂണിയനുകള്‍ ഈ വശത്തേക്ക് അടുക്കാതിരിക്കാന്‍ വേണ്ടതെല്ലാം വ്യവസായ വൃത്തങ്ങളും മാധ്യമലോബികളും ചേര്‍ന്ന് നിര്‍മിച്ചുകൊടുക്കുന്നു. തൊഴിലാളികള്‍ സംഘടിക്കുന്നത് ഇല്ലാതാക്കുവാന്‍ പൊലീസിനെയും ഗുണ്ടകളെയും തരാതരം പോലെ ഉപയോഗിക്കുക ഇവിടെ പതിവാണ്. ഹീറോ ഹോണ്ട തൊഴിലാളികള്‍ക്കു നേരെ പൊലീസ് 2005ല്‍ നടത്തിയ നായാട്ട് ഇതിനൊരു ഉദാഹരണമാണ്. ഈ മേഖലയില്‍ യൂണിയന്‍ ഇടപെടലുകള്‍ ചെറിയ തോതില്‍ വളര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഗുജറാത്ത് വ്യവസായികളുടെ പുതിയ സ്വര്‍ഗമായിത്തീരുന്നത്.

മനെസറില്‍ ഇന്ന് ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്നങ്ങളില്‍ ശക്തമായ നേതൃത്വത്തിന്‍റെ അഭാവവും കാണാവുന്നതാണ്. തൊഴിലാളികള്‍ക്കിടയില്‍ നിന്നുയര്‍ന്നുവരുന്ന നേതാക്കളുടെ വൈദഗ്ധ്യമില്ലായ്മ പലപ്പോഴും പ്രശ്നപരിഹാരത്തിന് വിഘാതമാകുന്നുണ്ട്. ഒക്ടോബറിലെ സമരം ഒത്തുതീര്‍ക്കാന്‍ തൊഴിലാളി നേതാക്കളെ തന്നെ കമ്പനി വിലക്കെടുത്തെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ശിവ് കുമാര്‍, സോനു ഗുജ്ജാര്‍ എന്നീ രണ്ടു പേരാണ് നാല്‍പത് ലക്ഷം രൂപവീതം കോഴവാങ്ങി സമരത്തെ ഒറ്റുകൊടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്തവണയുണ്ടായ കൊലപാതകവും മികച്ചൊരു ആ‍ജ്ഞാശക്തിയുടെ അഭാവത്തെ സൂചിപ്പിക്കുന്നുണ്ട്. തൊഴിലാളികള്‍ വൈകാരികമായി പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും സ്വയം തീര്‍പ്പുകല്‍പിക്കുകയും ചെയ്യുന്ന അവസ്ഥയ്ക്ക് മറ്റ് ന്യായീകരണങ്ങളും കണ്ടെത്താന്‍ കഴിഞ്ഞേക്കും. എങ്കിലും ഇപ്പോഴത്തെ സംഭവം തൊഴിലാളികളുടെ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും എന്നതില്‍ തര്‍ക്കമില്ല.

More from DriveSpark

Article Published On: Saturday, July 21, 2012, 18:36 [IST]
English summary
Here is a chronology of events starting from the first strike at Maruti Suzuki's Manesar plant last year to last Wednesday's violent events that saw the death of a senior HR manager.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X