ഹ്യൂണ്ടായ് ജെനസിസ് ഫ്ലൂയിഡിക് ശില്‍പത്തില്‍
ഫ്ലൂയിഡിക് ഡിസൈനിലേക്ക് പരിവര്‍ത്തനം ചെയ്ത ഹ്യൂണ്ടായ് ജെനസിസ് ആഡംബര കാറിന്റെ 2014 മോഡല്‍ അവതരിപ്പിച്ചു. ദക്ഷിണ കൊറിയയില്‍ കഴിഞ്ഞ ദിവസമാണ് അവതരണം നടന്നത്. ഒക്ടോബര്‍ മാസത്തില്‍ ഈ വാഹനത്തിന്റെ രണ്ട് ചിത്രങ്ങള്‍ ടീസ് ചെയ്തിരുന്നു ഹ്യൂണ്ടായ്.
ജര്‍മന്‍ ആധിപത്യം നിലനില്‍ക്കുന്ന ആഡംബര കാര്‍ മേഖലയിലേക്ക് ഒരു കൊറിയന്‍ ചെറുകാര്‍ കമ്പനിയുടെ ധീരവും മികവുറ്റതുമായ നീക്കമായിട്ടാണ് ജെനസിസിന്റെ ആളുകള്‍ കാണുന്നത്.

4,990 എംഎം നീളവും 1,890 എംഎം വീതിയും 1480 എംഎം ഉയരവും 3,010 എംഎം വീല്‍ബേസുമാണ് പുതിയ ജെനസിസിന്റെ അളവുതൂക്കങ്ങള്‍. മുന്‍പതിപ്പില്‍ നിന്ന് അളവുതൂക്കങ്ങളില്‍ വര്‍ധനയുണ്ട് പുതിയ ജെനസിസിന്. യൂറോപ്പ്, ചൈന, റഷ്യ, യുഎസ് എന്നിവിടങ്ങളില്‍ ജെനസിസ് വിറ്റഴിക്കപ്പെടും. വന്‍തോതിലുള്ള നിക്ഷേപമാണ് ഹ്യൂണ്ടായിയുടെ സ്വപ്‌നപദ്ധതിയായ ജെനസിസ് ആഡംബര കാറിനുവേണ്ടി ഇത്രയും കാലം കമ്പനി നടത്തിയത്.

വരുന്ന വര്‍ഷം ലോകത്തെമ്പാടുമായി 62,000 ജെനസിസ് മോഡലുകള്‍ വിറ്റഴിക്കാനാണ് ഹ്യൂണ്ടായിയുടെ തീരുമാനം. ഇത് അസാധ്യമായ കാര്യമല്ലെന്ന് അവതരണദിവസത്തില്‍ മാത്രം ജെനസിസിന് ലഭിച്ച ബുക്കിംഗ് കണക്കുകള്‍ വ്യക്തമാക്കും. 3500 പേരാണ് ഹ്യൂണ്ടായ് ജെനസിസിനെ ആദ്യദിനത്തില്‍ തന്നെ ബുക്ക് ചെയ്തത്.

നാല് എന്‍ജിന്‍ ഓപ്ഷനുകള്‍ ജെനസിസിനുണ്ട്. 3 ലിറ്റര്‍ ശേഷിയുള്ള വി6 എന്‍ജിനാണ് ജെനസിസിന്റേത്. ഈ എന്‍ജിന്‍ 257 പിഎസ് കരുത്ത് പകരും. എറ്റവും കരുത്തേറിയ 5 ലിറ്റര്‍ എന്‍ജിന്‍ 425 പിഎസ് കരുത്താണ് ഉല്‍പാദിപ്പിക്കുന്നത്.

ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ സിസ്റ്റം തുടങ്ങിയ സുരക്ഷാ സന്നാഹങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് പുതിയ ജെനസിസില്‍.


Click it and Unblock the Notifications








