വിനോദം, സഞ്ചാരം എന്തുമാവാം! ഏറ്റവും മികച്ച അഞ്ച് ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ

കഴിഞ്ഞ രണ്ട് വർഷങ്ങളായി അതിവേഗം വളരുന്ന ഒരു വിഭാഗമാണ് ഇലക്‌ട്രിക് സൈക്കിളുകളുടേത്. പണ്ട് സഞ്ചരിക്കാനുള്ള ഒരു മാർഗമായാണ് സൈക്കിൾ ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്നിപ്പോൾ അതൊരു വിനോദമായാണ് പലരും കണക്കാക്കുന്നത്.

വിനോദം, സഞ്ചാരം എന്തുമാവാം! ഏറ്റവും മികച്ച അഞ്ച് ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ

അതോടൊപ്പം ഒരു വ്യായാമ മുറയായും സൈക്കിളിംഗ് നമ്മുടെ ഇടയിൽ മാറിയിട്ടുണ്ട് എന്നതും യാഥാർഥ്യമാണ്. പോരാത്തതിന് ഹാപ്പി ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനാല്‍ വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സൈക്കിളിംഗ് ഏറെ സഹായകരമാകും.

വിനോദം, സഞ്ചാരം എന്തുമാവാം! ഏറ്റവും മികച്ച അഞ്ച് ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ

ഇത്രയും പോരെ സൈക്കിളുകൾ പ്രിയങ്കരമാക്കാൻ. എന്നാൽ ആധുനിക യുഗത്തിൽ വാഹന വിപണിയെല്ലാം ഇലക്‌ട്രിക്കിലേക്ക് മാറുമ്പോൾ സൈക്കിളുകളും എങ്ങനെ മാറാതിരിക്കും. പെഡൽ സഹായത്തിനൊപ്പം വൈദ്യുതി കരുത്തും കൂടി എത്തുന്നതോടെ കൂടുതൽ ദൂരം പ്രയാസങ്ങളില്ലാതെ സൈക്കിളിംഗ് കൂടുതൽ പ്രായോഗികമാക്കുന്നു എന്നതാണ് ഈ ജനപ്രീതിക്കു പിന്നിലുള്ള കാരണം.

വിനോദം, സഞ്ചാരം എന്തുമാവാം! ഏറ്റവും മികച്ച അഞ്ച് ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ

ഏറ്റവും വിലകുറഞ്ഞ ഒന്ന് മുതൽ ഏറ്റവും ചെലവേറിയത് വരെയുള്ള ഇന്ത്യയിലെ അഞ്ച് മികച്ച ഇലക്ട്രിക് സൈക്കിളുകളെ ഒന്നു പരിചയപ്പെട്ടാലോ? ഒരേ സമയം സൈക്കിളായും ഇലക്ട്രിക് ബൈക്കായും ഉപയോഗിക്കാവുന്ന മോഡലുകളുടെ പ്രത്യേകതകളും സവിശേഷതകളും കൂട്ടിനുണ്ട്.

വിനോദം, സഞ്ചാരം എന്തുമാവാം! ഏറ്റവും മികച്ച അഞ്ച് ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ

ലെക്‌ട്രോ Ezephyr TX 700C SS

ഇന്ത്യയിലെ ഇലക്‌ട്രിക് സൈക്കിൾ വിഭാഗത്തിലെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ് ഹീറോ ലെക്‌ട്രോ സീരീസ്. അതിനാൽ തന്നെ താങ്ങാനാവുന്ന ഒരു ഇലക്ട്രിക് സൈക്കിൾ തിരയുകയാണെങ്കിൽ ഏറ്റവും മികച്ച തെരഞ്ഞെടുപ്പുകളിൽ ഒന്നാണ് Ezephyr TX 700C SS. ദൈനംദിന യാത്രകൾക്കോ വിനോദയാത്രകൾക്കോ ബൈക്ക് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഈ എൻട്രി ലെവൽ ഉൽപ്പന്നം അനുയോജ്യമാണ്.മോഡലിന് 21,000 രൂപയാണ് വില.

വിനോദം, സഞ്ചാരം എന്തുമാവാം! ഏറ്റവും മികച്ച അഞ്ച് ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ

40 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 250W, 36V ഹബ് മോട്ടോറാണ് സൈക്കിൾ ഉപയോഗിക്കുന്നത്. ഫ്രെയിം-ഇന്റഗ്രേറ്റഡ് 5.8Ah ലിഥിയം അയൺ ബാറ്ററിക്ക് മോഡിനെ ആശ്രയിച്ച് 25-40 കിലോമീറ്റർ റേഞ്ചും നൽകാൻ കഴിയും. ഏകദേശം 4 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാം. സിംഗിൾ സ്പീഡ് ഡ്രൈവ്‌ട്രെയിൻ ഉണ്ടായിരുന്നിട്ടും മൂന്ന് ലെവൽ ഇലക്ട്രിക് അസിസ്റ്റ് എളുപ്പത്തിലുള്ള യാത്രയും ഉറപ്പാക്കുന്നുണ്ട്.

വിനോദം, സഞ്ചാരം എന്തുമാവാം! ഏറ്റവും മികച്ച അഞ്ച് ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ

ന്യൂസ് i1

പ്രാഥമികമായി നഗര യാത്രകൾ, ടൗൺ പാതകൾ, തുറന്ന റോഡുകൾ എന്നിവ പരിഗണിക്കപ്പെടുന്നവർക്ക് ഏറ്റവും അനുയോജ്യമായ മോഡലാണ് ന്യൂസ് i1. 5.2Ah ലിഥിയം അയൺ ഇന്റഗ്രേറ്റഡ് ബാറ്ററിയാണ് റോഡ്-അധിഷ്‌ഠിത ഇ-സൈക്കിളിന് കരുത്തേകുന്നത്.

വിനോദം, സഞ്ചാരം എന്തുമാവാം! ഏറ്റവും മികച്ച അഞ്ച് ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ

3-4 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാകും. ഇലക്‌ട്രിക് സൈക്കിളിന് മൾട്ടിപ്പിൾ ഡ്രൈവ്‌ട്രെയിൻ സംവിധാനങ്ങൾ ഒന്നും തന്നെയില്ലെങ്കിലും രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ, ഫ്രണ്ട് സസ്‌പെൻഷൻ, ഭാരം കുറഞ്ഞ അലോയ് ഫ്രെയിം എന്നിവ പോലുള്ള മറ്റ് സവിശേഷതകൾ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ന്യൂസ് i1 ഇലക്ട്രിക്കിന് 30,616 രൂപയാണ് വില.

വിനോദം, സഞ്ചാരം എന്തുമാവാം! ഏറ്റവും മികച്ച അഞ്ച് ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ

ടച്ച്ചെ ഇലക്ട്രിക് ഹീലിയോ M100

ബജറ്റ് അൽപം കൂടുതലാണെങ്കിൽ ഓഫ്‌ റോഡിനും സിറ്റി റൈഡിംഗിനും ഏറ്റവും അനുയോജ്യമായ ഇലക്‌ട്രിക് സൈക്കിളാണ് ടച്ച്ചെ ഹീലിയോ M100. 49,900 രൂപ വിലയുള്ള മോഡലിന് 10.4Ah, 36V ലിഥിയം അയൺ റിമൂവബിൾ ബാറ്ററിയാണ് ഇലക്ട്രിക് കരുത്ത് നൽകുന്നത്. 60 കിലോമീറ്റർ പെഡൽ അസിസ്റ്റ് റേഞ്ചും 2.5 മണിക്കൂർ ചാർജ് സമയവുമാണ് ഇലക്‌ട്രിക് സൈക്കിൾ വാഗ്‌ദാനം ചെയ്യുന്നത്.

വിനോദം, സഞ്ചാരം എന്തുമാവാം! ഏറ്റവും മികച്ച അഞ്ച് ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ

ഇതിന്റെ 250W BLDC റിയർ ഹബ് മോട്ടോറിന് പരമാവധി 25 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഡ്രൈവ്‌ട്രെയിനുകൾ മാറാനായി ടൂർണി TY21 6-സ്പീഡ് ഡെറൈലറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് തുടക്കക്കാരായ ആളുകൾക്ക് പോലും എളുപ്പത്തിൽ ക്രമീകരിക്കാനാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫ്രണ്ട് ഫോർക്ക്, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, അലുമിനിയം അലോയ് കൊണ്ട് നിർമ്മിച്ച ഫ്രെയിം എന്നിവയാണ് ഇലക്‌ട്രിക് സൈക്കിളിലെ മറ്റ് സവിശേഷതകൾ.

വിനോദം, സഞ്ചാരം എന്തുമാവാം! ഏറ്റവും മികച്ച അഞ്ച് ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ

ഇമോട്ടോറാഡ് EMX

പ്രീലോഡ് അഡ്‌ജസ്റ്റബിൾ സവിശേഷതയുള്ള ഒരു സെഗ്മെന്റ്-ഫസ്റ്റ് ഡ്യുവൽ-സസ്പെൻഷൻ സെറ്റപ്പ് മുന്നിലും പിന്നിലും വാഗ്‌ദാനം ചെയ്യുന്ന ഫ്ലാഗ്‌ഷിപ്പ് ഇലക്‌ട്രിക് സൈക്കിളാണ് ഇമോട്ടോറാഡ് EMX. 54,999 രൂപയാണ് വില. ലെക്‌ട്രോ Ezephyr സൈക്കിളിൽ നിന്ന് വ്യത്യസ്തമായി EMX പതിപ്പിന്റെ 10.4Ah ലിഥിയം-അയൺ ബാറ്ററി ക്വിക്ക് റിലീസ് സംവിധാനം ഉപയോഗിച്ച് എളുപ്പത്തിൽ വേർപെടുത്താൻ കഴിയും. ഇത് വളരെ ഭാരം കുറഞ്ഞതാണ് എന്ന കാര്യവും വളരെ ശ്രദ്ധേയമാണ്.

വിനോദം, സഞ്ചാരം എന്തുമാവാം! ഏറ്റവും മികച്ച അഞ്ച് ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ

അതോടൊപ്പം നിരവധി സവിശേഷതകളും ഇമോട്ടോറാഡ് EMX ഉൾക്കൊള്ളുന്നുണ്ട്. ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 4-5 മണിക്കൂർ സമയം വേണ്ടി വരും. സൈക്കിളിന് പെഡൽ അസിസ്റ്റ് ഉപയോഗിച്ച് 65 കിലോമീറ്റർ റേഞ്ചാണ് നൽകാൻ കഴിയുക.

വിനോദം, സഞ്ചാരം എന്തുമാവാം! ഏറ്റവും മികച്ച അഞ്ച് ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ

എന്നാൽ പൂർണമായും ത്രോട്ടിലിൽ ഉപയോഗിച്ചാൽ സൈക്കിളിന്റെ റേഞ്ച് ഏകദേശം 50 കിലോമീറ്ററായി കുറയും. കൂടുതൽ ഗൗരവമുള്ള റൈഡറുകൾ, മുന്നിലും പിന്നിലും ഷോക്ക് അബ്സോർബറുകൾ, ഡിസ്ക് ബ്രേക്കുകൾ, പാക്കേജിന്റെ ഭാഗമായി വരുന്ന ഒരു ചെറിയ എൽഇഡി ഹെഡ്‌ലൈറ്റ്, ഷിമാനോ ടൂർണി 21-സ്പീഡ് ഡ്രൈവ്‌ട്രെയിൻ എന്നിവയാണ് ഇമോട്ടോറാഡ് EMX ഇ-സൈക്കിളിന്റെ മറ്റ് പ്രധാന ആകർഷണം.

വിനോദം, സഞ്ചാരം എന്തുമാവാം! ഏറ്റവും മികച്ച അഞ്ച് ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ

ഹീറോ ലെക്‌ട്രോ EHX20

1.30 ലക്ഷം രൂപ വിലയുള്ള സൈക്കിളാണ് ഹീറോ ലെക്‌ട്രോ EHX20. ജപ്പാനിലെ യമഹയുടെ സ്മാർട്ട് പവർ വെഹിക്കിൾ ബിസിനസ് യൂണിറ്റുമായി ചേർന്നാണ് ഇന്ത്യയിൽ ഇ-ബൈക്ക് പ്രാദേശികമായി നിർമിക്കുന്നത്. വേർപെടുത്താവുന്ന ബാറ്ററിയും മിഡ്-മൗണ്ടഡ് മോട്ടോറുമാണ് മോഡലിൽ കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഈ ബാറ്ററിയുടെ ഭാരം 2 കിലോഗ്രാമിൽ കുറവാണെന്നും വെറും 3 മുതൽ 5 മണിക്കൂറിനുള്ളിൽ ഇത് പൂർണമായും ചാർജ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

വിനോദം, സഞ്ചാരം എന്തുമാവാം! ഏറ്റവും മികച്ച അഞ്ച് ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ

ഇതിന് 80 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. റേഞ്ച്, ബാറ്ററി ശതമാനം, വ്യത്യസ്ത മോഡുകൾ എന്നിവ പോലുള്ള ഉപയോഗപ്രദമായ വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ഒരു ഡിജിറ്റൽ ഡിസ്പ്ലേയും ഹീറോ ലെക്‌ട്രോ EHX20 മോഡലിന് ലഭിക്കുന്നുണ്ട്. രണ്ട് അറ്റത്തും ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കുകളും മുൻവശത്ത് ഒരു ഹൈഡ്രോളിക് സസ്പെൻഷൻ സജ്ജീകരണവുമാണ് സൈക്കിളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Top electric cycles in india ranging from most affordable to most expensive
Story first published: Monday, September 27, 2021, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X