ബൈക്കുകൾക്ക് വില കൂടുന്നു, എൻഫീൽഡ് ഹാപ്പി! എഞ്ചിൻ ശേഷി കുറച്ചിട്ടും ജനങ്ങളെ പിഴിയാൻ ട്രയംഫ്

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിൽ റോയൽ എൻഫീൽഡിനെ പരീക്ഷിക്കാൻ എത്തിയവരാണ് ബ്രിട്ടീഷ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. ബജാജിനെ കൂട്ടുപിടിച്ചെട്ടിയ 400 സിസി മോഡലുകൾ രാജ്യത്ത് വലിയ തരംഗമായപ്പോൾ എൻഫീൽഡ് ചെറുതായൊന്ന് ഭയന്നിട്ടുണ്ടാവും. അടുത്തിടെ കേന്ദ്ര സർക്കാർ ജിഎസ്‌ടി 2.0 അവതരിപ്പിച്ചതോടെ 350 സിസിക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് വലിയ വിലക്കുറവ് സംഭവിച്ചിരുന്നു. അതോടൊപ്പം തന്നെ 350 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ നികുതി വലിയ തോതിൽ സർക്കാർ ഉയർത്തുകയും ചെയ്‌തു. ഇത് ട്രയംഫിന് വലിയ തിരിച്ചടിയാണ് നൽകിയത്.

എന്നാൽ ഇതിനെ പ്രതിരോധിക്കുവാനായി നിലവിലുണ്ടായിരുന്ന മോഡലുകളെ എഞ്ചിൻ ശേഷി 350 സിസിയിലേക്ക് കമ്പനി വെട്ടിച്ചുരുക്കി. ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യയും അവരുടെ തന്ത്രപരമായ പങ്കാളിയായ ബജാജ് ഓട്ടോയും ചേർന്ന് 400 ലൈനപ്പിന്റെ പുതുക്കിയ 350 സിസി പതിപ്പുകൾ ഇന്ത്യയിൽ പുറത്തിറക്കിയത് കഴിഞ്ഞ മാസമായിരുന്നു. 400 സിസി ലൈനപ്പ് നിർത്തലാക്കിയാണ് പുതിയ 350 സിസി എഞ്ചിനുകൾ വികസിപ്പിച്ചത്.

Triumph Speed T4 Speed 400 Tracker Scrambler And Thruxton 400 To Be Costlier Soon

ട്രയംഫ് സ്പീഡ് T4, സ്പീഡ് 400, സ്‌ക്രാംബ്ലർ 400X, സ്‌ക്രാംബ്ലർ 400XC, ത്രക്സ്റ്റൺ 400 എന്നിവയെല്ലാം ഇപ്പോൾ 350 സിസി എഞ്ചിനാണ് ഉപയോഗിക്കുന്നത്. എന്തായാലും വിപണിയിലെത്തി ഒരുമാസം കഴിയുമ്പോഴേക്കും മോഡൽ നിരയിൽ വില വർധനവ് കൊണ്ടുവരികയാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കൾ. തങ്ങളുടെ നിരയിലെ മോട്ടോർസൈക്കിളുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ് ബജാജും ട്രയംഫും എന്നാണ് പുതിയ വാർത്ത.

ട്രയംഫിന്റെ ജനപ്രിയ 350 ലൈനപ്പിന് 2026 ജൂൺ മാസം മുതൽ വില വർധനവ് ഉണ്ടാകുമെന്നാണ് റഷ്‌ലൈൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മുംബൈയിലെ ഷാമൻ ട്രയംഫ് എന്ന ട്രയംഫ് ഡീലർഷിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കാര്യം ഉദ്ധരിച്ചുകൊണ്ടാണ് 2026 ജൂൺ മാസം മുതൽ മുഴുവൻ 350 സിസി ട്രയംഫ് മോട്ടോർസൈക്കിൾ ശ്രേണിക്കും 5,000 രൂപ വർധിക്കുമെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.

Triumph Speed T4 Speed 400 Tracker Scrambler And Thruxton 400 To Be Costlier Soon

ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യയോ ബജാജ് ഓട്ടോയോ ഇതുവരെ വില വർധനവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സംഭവം ശരിയാണെങ്കിൽ അടുത്തിടെ പുറത്തിറക്കിയ 350 സിസി ട്രയംഫ് നിരയ്ക്ക് ഏകദേശം 5,000 രൂപയുടെ വിലക്കയറ്റം ലഭിക്കും. എഞ്ചിൻ ശേഷി കുറച്ചപ്പോഴും വിലയിൽ കാര്യമായ മാറ്റം വരുത്താതെയാണ് ബ്രാൻഡ് പുറത്തിറക്കിയിരുന്നത്. ട്രയംഫ് സ്പീഡ് T4 പതിപ്പിന് നിലവിൽ 1.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

അതായത് 400 സിസി എഞ്ചിനായിരുന്നപ്പോഴും ഇതേവിലയിലാണ് ബൈക്ക് വിറ്റിരുന്നത്. അതേസമയം സ്ക്രാംബ്ലർ, ത്രക്സ്റ്റൺ പോലുള്ള കൂടുതൽ പ്രീമിയം മോഡലുകൾക്ക് 11,000 രൂപ വരെ വില വർധനവും ലഭിച്ചിരുന്നു. ഈ മാറ്റത്തോടെ ട്രയംഫ് 400 ലൈനപ്പ് താഴ്ന്ന ജിഎസ്ടി നികുതി സ്ലാബിലേക്ക് എത്തിയെങ്കിലും വില പ്രതീക്ഷിച്ചത്ര കുറയ്ക്കാതിരുന്നത് ഉപഭോക്താക്കൾക്ക് വലിയ ഞെട്ടലായിരുന്നു. ഇനി ഇതിൻ്റെ മുകളിൽ വില വർധനവ് കൂടിയാവുമ്പോൾ ആകെ നിരാശയാവും.

Triumph Speed T4 Speed 400 Tracker Scrambler And Thruxton 400 To Be Costlier Soon

നിലവിലെ ട്രയംഫ് മോഡലുകളുടെ വില നോക്കിയാൽ സ്പീഡ് T4 മുതലാണ് ആരംഭിക്കുന്നത്. എൻട്രി ലെവൽ ബൈക്കിന്റെ എക്സ്ഷോറൂം വില 1.95 ലക്ഷം രൂപയാണ്. തുടർന്ന് സ്പീഡ് 400 റോഡ്സ്റ്ററിന് 2.32 ലക്ഷം, ട്രാക്കർ 400 മോഡലിന് 2.46 ലക്ഷം രൂപ, സ്ക്രാംബ്ലർ 400X പതിപ്പിന് 2.59 ലക്ഷം, ത്രക്സ്റ്റൺ 400 കഫേ റേസറിന് 2.65 ലക്ഷം, സ്ക്രാംബ്ലർ 400XC മോഡലിന് 2.89 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Tuesday, May 26, 2026, 17:44 [IST]
English summary
Triumph speed t4 speed 400 tracker scrambler and thruxton 400 to be costlier soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X