ഹോണ്ട സിറ്റി ആഗോള അവതരണം ദില്ലിയിൽ നടന്നു

വരുംതലമുറ ഹോണ്ട സിറ്റിയുടെ ആഗോള അവതരണം ഇന്ത്യയില്‍, ന്യൂ ദില്ലിയില്‍ വെച്ച് ഇന്ന് നടന്നു. 1.5 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജിനുമായാണ് പുതിയ സിറ്റി സെഡാന്‍ വരുന്നത്. രാജ്യത്തെ സിറ്റി സെഡാന്‍ ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ 1.5 ലിറ്ററിന്റെ ഐ-ഡിടെക് എന്‍ജിനും പുതുക്കിയ സിറ്റിയില്‍ ചേര്‍ത്തിട്ടുണ്ട്.

എന്താണ് ഹോണ്ട എച്ച് ഡിസൈൻ?

ഇന്ധനക്ഷമതയില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നതെന്ന അവകാശവാദം ഡീസല്‍ എന്‍ജിനോട് ചേര്‍ക്കുന്നുണ്ട് ഹോണ്ട. സെഗ്മെന്റില്‍ ഏറ്റവും മികച്ച പ്രകടനശേഷിയും ഈ എന്‍ജിനുണ്ടെന്നു പറയുന്നു ഹോണ്ട. അടുത്ത വര്‍ഷം ജനുവരിയില്‍ തന്നെ ഹോണ്ട സിറ്റി സെഡാനിന്റെ ലോഞ്ച് നടക്കുമെന്ന് ഹോണ്ട അറിയിച്ചു. ഗ്രെയ്റ്റര്‍ നോയ്ഡയിലെ പ്ലാന്റില്‍ വാഹനം ഉല്‍പാദിപ്പിക്കും.

All New Honda City Globally Unveiled In New Delhi

നോയ്ഡയിലെ പ്ലാന്റില്‍ ഇതിനകം തന്നെ മൂന്നാം ഷിഫ്റ്റ് ഏര്‍പ്പെടുത്തിയതായി അറിയാന്‍ കഴിയുന്നു. ഹോണ്ട സിറ്റിയുടെ നിര്‍മാണത്തിനായി മൂന്നാമതൊരു ഷിഫ്റ്റ് കൂടി പ്ലാന്റില്‍ ഏര്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിരുന്നു.

ഫ്രണ്ട് ബംപര്‍

ഫ്രണ്ട് ബംപര്‍

എയ്‌റോഡൈനമിക്‌സ് സശ്രദ്ധം പാലിച്ച് നിര്‍മിച്ച പുതിയ ഫ്രണ്ട് ബംപര്‍ ആകര്‍ഷകമാണ്. മുമ്പില്‍ ഗ്രില്ലിന്റെ ഡിസൈനില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇന്റീരിയര്‍ സ്‌പേസിന്റെ കാര്യത്തില്‍ സെഗ്മെന്റില്‍ തന്നെ ഏറ്റവും മികവ് പുലര്‍ത്തുന്നുണ്ട് ഹോണ്ട സിറ്റി. 5 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയോടു കൂടിയ മ്യൂസിക് സിസ്റ്റം ഹോണ്ട സിറ്റിയിലുണ്ട്. ബ്ലൂടൂത്ത്, റിയര്‍ പാര്‍ക്കിംഗ് കാമറ, എഠ്ട് സ്പീക്കറുകള്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ ഈ സിസ്റ്റത്തോട് ഘടിപ്പിച്ചിരിക്കുന്നു. സ്റ്റീയറിംഗില്‍ ഓഡിയോ നിയന്ത്രണങ്ങള്‍, റിയര്‍ എസി വെന്റുകള്‍, നാല് ചാര്‍ജിംഗ് പോയിന്റുകള്‍, ടച്ച് സ്‌ക്രീന്‍ എസി പാനല്‍, സ്റ്റാര്‍ട്-സ്റ്റോപ് സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളും വാഹനത്തിലുണ്ട്.

All New Honda City Globally Unveiled In New Delhi

4440 മില്ലിമീറ്ററാണ് ഹോണ്ട സിറ്റിയുടെ നീളം. ഇത് മുന്‍ പതിപ്പില്‍ നിന്ന് മാറ്റമൊന്നും കാണിക്കുന്നില്ല. എതെസമയം വീല്‍ബേസില്‍ വര്‍ധന വരുത്തിയിട്ടുണ്ട് നേരത്തെ 2550 എംഎം ആയിരുന്നത് ഇപ്പോള്‍ 2600 എംഎം ആയി ഉയര്‍ന്നിട്ടുണ്ട്.

All New Honda City Globally Unveiled In New Delhi

ഈയിടെ വന്‍ പുതുക്കലുകളോടെ ജപ്പാന്‍ വിപണിയില്‍ ലോഞ്ച് ചെയ്ത ജാസ്സ് പ്രീമിയം ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ഹോണ്ട സിറ്റി സെഡാനും നിലകൊള്ളുന്നത്. ഹോണ്ട ഈയിടെ അവതരിപ്പിച്ച 'എച്ച് ഡിസൈന്‍' പാലിച്ചാണ് പുതിയ സിറ്റി നിര്‍മിച്ചിട്ടുള്ളത്.

എൻജിൻ

എൻജിൻ

പുതുതായി ചേര്‍ത്തിട്ടുള്ള ഡിസല്‍ എന്‍ജിന്‍ 1.5 ലിറ്റര്‍ ശേഷിയുള്ളതാണ്. അമേസ് സെഡാനില്‍ നിലവിലുപയോഗിക്കുന്ന അതേ ഐഡിടെക് എന്‍ജിന്‍ തന്നെയാണിത്. 98 കുതിരകളുടെ കരുത്താണ് എന്‍ജിന്‍ പകരുന്നത്. 200 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരുന്നു. 1.5 ഐവിടെക് പെട്രോള്‍ എന്‍ജിന്‍ പകരുന്നത് 116 കുതിരകളുടെ കരുത്താണ്. 146 എന്‍എം ചക്രവീര്യവും വാഹനത്തിനുണ്ട്. 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പെട്രോല്‍ എന്‍ജിനോടൊപ്പം ഘടിപ്പിച്ച് നല്‍കും.

മൈലേജ്

മൈലേജ്

സെഗ്മെന്റില്‍ ഏറ്റവുമുയര്‍ന്ന മൈലേജാണ് ഹോണ്ട സിറ്റി പകരുന്നതെന്ന് അവകാശപ്പെടുന്ന കമ്പനി കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജനുവരിയില്‍ റിലീസിംഗിനോടൊപ്പം മാത്രമേ ഈ വിശദാംശങ്ങള്‍ ലഭ്യമാകൂ.

Most Read Articles

Malayalam
English summary
The fourth-generation of Honda City sedan has been unveiled in New Delhi.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X