ഹോണ്ടയുടെ പുതിയ ശില്‍പ സങ്കല്‍പം പ്രഖ്യാപിച്ചു

സൗന്ദര്യ സങ്കല്‍പങ്ങള്‍ നിമിഷം തോറും മാറുന്ന ഒരു ലോകമാണ് നമ്മുടേതെന്നാണ് വെപ്പ്. ഇതിനെ ട്രെന്‍ഡ് എന്നും മറ്റും വിളിക്കാറുണ്ട്. മാറുന്ന ട്രന്‍ഡുകള്‍ക്കനുസരിച്ച് മാറാന്‍ തയ്യാറാവാത്ത ഒന്നിനും നിലനില്‍പില്ല എന്നാണ് ഇതിനു പിന്നിലെ പരിണാമസിദ്ധാന്തം. ഹോണ്ട പുതിയ ലോകക്രമത്തിന് അനുയോജ്യമായ ഒരു പുതിയ ശില്‍പ തത്വം രൂപപ്പെടുത്തിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്. 'എക്‌സൈറ്റിംഗ് എച്ച് ഡിസൈന്‍' എന്നുവിളിക്കുന്ന ഈ ശില്‍പം മുന്നേറുന്ന ലോകത്തിനൊപ്പം പായുവാന്‍ ഹോണ്ടയ്ക്കുള്ള അവകാശം ഉറപ്പിക്കുന്നു.

ഹോണ്ടയുടെ പുതിയ ഡിസൈന്‍ തത്വം സംബന്ധിച്ച പ്രഖ്യാപനം ഇന്നാണ് വന്നത്. ഈ ഡിസൈന്‍ സങ്കല്‍പത്തിലൂന്നിയ വാഹനം കഴിഞ്ഞ ദിവസം ജപ്പാനില്‍ ലോഞ്ച് ചെയ്തതിന് ശേഷം! ഹോണ്ട ജാസ്സ് (ഫിറ്റ്) ഹാച്ച്ബാക്കിന്റെ ഏറ്റവും പുതിയ മോഡല്‍ നിര്‍മിച്ചത് ഹോണ്ടയുടെ പുതുക്കിയ ഡിസൈന്‍ തത്വത്തെ ആധാരമാക്കിയാണ്.

'എക്‌സൈറ്റിംഗ് എച്ച് ഡിസൈന്‍'

'എക്‌സൈറ്റിംഗ് എച്ച് ഡിസൈന്‍'

ഹോണ്ടയുടെ എല്ലാ കാറുകളിലേക്കും ഈ ഡിസൈന്‍ സൗന്ദര്യശാസ്ത്രം അധികം താമസിയാതെ പകരുമെന്ന് കമ്പനി പ്രഖ്യാപിച്ചിക്കുന്നു. 'എക്‌സൈറ്റിംഗ് എച്ച് ഡിസൈന്‍' എന്ന പേരില്‍ കാണുന്ന 'എച്ച്' സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. ഈ അക്ഷരത്തില്‍ പുതിയ ഡിസൈന്‍ സഹ്കല്‍പത്തിന്റെ എല്ലാ കുണ്ടാമണ്ടികളും അടക്കം ചെയ്തിരിക്കുന്നു.

ഹൈ ടെക്

ഹൈ ടെക്

അത്യാധുനികമായ ഡിസൈന്‍ സങ്കല്‍പം എക്സ്റ്റീരിയറിന് സമകാലിക സൗന്ദര്യം പകരുന്നു. ഇന്റീരിയറില്‍ ഉപഭോക്താവിന് ആധുനികതയുമായി സംവദിക്കാന്‍ പര്യാപ്തമായ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുന്നു.

ഹൈ ടെന്‍ഷന്‍

ഹൈ ടെന്‍ഷന്‍

കൃത്യമായ അളവുതൂക്കങ്ങളില്‍ ചിന്തേരിട്ടതാണ് എക്സ്റ്റീരിയര്‍ ഡീസൈന്‍. ഇന്റീരിയര്‍ ശില്‍പം അങ്ങേയറ്റം സ്‌പോര്‍ടിനെസ്സും വൈകാരിക സൗന്ദര്യവും പകരുന്നതാണെന്ന് ഹോണ്ട പറയുന്നു.

ഹൈ ടച്ച്

ഹൈ ടച്ച്

പണിക്കുറ തീര്‍ത്ത് പുറത്തിറങ്ങിയ ഒരു ശില്‍പം എന്ന അര്‍ത്ഥമാണ് ഹൈ ടച്ച് എന്ന പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത്. എക്‌സ്റ്റീയര്‍ ഡിസൈനില്‍ കലര്‍ത്തിയ നാടകീയതയും ഇന്റീരിയറിലെ നിര്‍മാണ കൗശലവും ഈ 'എച്ചി'ന്റെ സംഭാവനയാണെന്ന് ഹോണ്ട പറയുന്നു.

Honda Announces Exciting H Design

കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഹോണ്ട ജാസ്സിന്റെ ഡിസൈന്‍ വ്യതിയാനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. ഗ്രില്ലില്‍ തന്നെ ഈ ഡിസൈന്‍ മാറ്റം കാണാവുന്നതാണ്. ഒരു കട്ടിയേറിയ പട്ടയാണ് ഗ്രില്ലിന്റെ ഭൂരിഭാഗവും അപഹരിച്ചിരിക്കുന്നത്. ഈ പട്ട ഹെഡ്‌ലാമ്പുകളുമായു സന്ധി ചെയ്യുന്നതും കാണാം. അതിന് താഴെയായി ക്രോമിയം പൂശിയ ഒരു വീതി കുറഞ്ഞ പട്ടയും കാണാവുന്നതാണ്.

Honda Announces Exciting H Design

ബംപര്‍ ഡിസൈന്‍ അങ്ങേയറ്റം അഗ്രസീവാണെന്നു കാണാം. ഫോഗ് ലാമ്പ് ഇടം ജപ്പാന്‍ പതിപ്പില്‍ എയര്‍ഡാം ആയി നിലകൊള്ളുന്നു. യൂറോപ്പിലേക്കും മറ്റും നീങ്ങുമ്പോള്‍ ഇവിടെ ഫോഗ് ലാമ്പ് ഘടിപ്പിച്ചേക്കും.

Most Read Articles

Malayalam
English summary
Honda has announced a new design concept called Exciting H Concept.
Story first published: Friday, September 6, 2013, 18:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X