ഓഡി ആര്‍8ന് തീപിടിച്ചു

Posted By:

1.34 കോടി രൂപ അവതരണവിലയില്‍ കഴിഞ്ഞയാഴ്ചയാണ് ഓഡി ആര്‍8 വിപണിയില്‍ ലോഞ്ച് ചെയ്തത്. ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കകം പുറത്തുവരുന്ന വാര്‍ത്ത ഒട്ടും സുഖകരമല്ല. മുംബൈയില്‍ ഈ വാഹനം കത്തിയെരിഞ്ഞതിന്‍റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. ഒരു സൂപ്പര്‍ കാര്‍ റാലിക്കിടെയാണ് ബാന്ദ്രയില്‍ വെച്ച് ആര്‍8ന് തീപ്പിടിച്ചത്. ഓഡിയെക്കൂടാതെ ഫെരാരി, പോഷെ, ആസ്റ്റണ്‍ മാര്‍ടിന്‍, ബെന്‍ലെ തുടങ്ങിയ കമ്പനികളുടെ മോഡലുകളും റാലിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.

മുംബൈ മഹാലക്ഷ്മി റേസ് കോഴ്സില്‍ നിന്നാണ് സൂപ്പര്‍ കാര്‍ റാലി തുടങ്ങിയത്. റാലി തുടങ്ങി അല്‍പസമയത്തിനകം ആര്‍8ന് തീ പിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ പരിക്കൊന്നും കൂടാതെ രക്ഷപെട്ടിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ അഗ്നിശമനക്കാര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

റാലിയില്‍ പങ്കെടുക്കുവാന്‍ ഓഡി ഇന്ത്യ തലവന്‍ മിഖായേല്‍ പോഷ്കെയും എത്തിച്ചേര്‍ന്നിരുന്നു. തീപ്പിടിച്ച വാഹനം തങ്ങള്‍ ഏറ്റെടുത്തതായും കാരണത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഓഡി ആര്‍8 തീപ്പിടിത്തത്തിന്‍റെ ദൃശ്യങ്ങള്‍ ചുവടെ കാണാം.

To Follow DriveSpark On Facebook, Click The Like Button
ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

ഓഡി ആര്‍8ന് തീപിടിച്ചു

English summary
An Audi R8 has been reported to have caught fire in Mumbai on Sunday, 27th January, during a super car rally.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark