ഓഡി ആര്‍8 സ്പോര്‍ട്സ് കാര്‍ ലോഞ്ച് ചെയ്തു

Posted By:

ഓഡി ആര്‍8 സ്പോര്‍ട്സ് കാര്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. മൂന്ന് വേരിയന്‍റുകളിലാണ് ഈ വാഹനം വരുന്നത്. 1.34 കോടി (ദില്ലി എക്സ്ഷോറൂം) രൂപയാണ് അവതരണ വില.

ഇന്ത്യയുടെ സ്പോര്‍ട്സ് യൗവനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാഹനമാണിത്. പോഷെയുടെയും ഫെരാരിയുടെയും നിരയിലേക്ക് ഓഡിയെ കൊണ്ടെത്തിച്ച ഈ സ്പോര്‍ട്സ് കാര്‍ ഓഡി കാറുകളുടെ നിരയില്‍ ഏറ്റവും ഡിസൈന്‍ സൗന്ദര്യമുള്ള ഒന്നാണ്.

ഓഡി ആര്‍8 2013

ഓഡി ആര്‍8 2013

വി8 കൂപെ, വി10 കൂപെ, വി10 സ്പൈഡര്‍ എന്നിവയാണ് ഓഡി എ8 സ്പോര്‍ട്സ് കാര്‍ വേരിയന്‍റുകള്‍.

ഓഡി ആര്‍8 2013

ഓഡി ആര്‍8 2013

1.34 കോടി രൂപയാണ് തുടക്കവില.

ഓഡി ആര്‍8 2013

ഓഡി ആര്‍8 2013

വി8 കൂപെ - 1.34 കോടി

വി10 കൂപെ - 1.57 കോടി

വി10 സ്പൈഡര്‍ - 1.73 കോടി

(ദില്ലി എക്സ്ഷോറൂം വിലകള്‍)

ഓഡി ആര്‍8 2013

ഓഡി ആര്‍8 2013

2013 ഓഡി ആര്‍8 സ്പോര്‍ട്സ് കാറിന് 7 സ്പീഡ് എസ് ട്രോണിക് ട്രാന്‍സ്മിഷനാണുള്ളത്.

ഓഡി ആര്‍8 2013

ഓഡി ആര്‍8 2013

3.6 സെക്കന്‍ഡുകള്‍ കൊണ്ട് 100 കിമി വേഗം പിടിക്കാന്‍ ആര്‍8 എന്‍ജിന് സാധിക്കും. പുതിയ പതിപ്പിന്‍റെ ആക്സിലറേഷന്‍ ടൈമില്‍ വരുത്തിയ മികവാണ് ഈ സമയം പിടിക്കാന്‍ ഓഡി ആര്‍8നെ സഹായിച്ചത്. ടോപ് സ്പീഡ്: 314 കിമി.

ഓഡി ആര്‍8 2013

ഓഡി ആര്‍8 2013

1560 മുതല്‍ 1725 കിലോഗ്രാം വരെയാണ് ഓഡി ആര്‍8 സ്പോര്‍ട്സ് കാറിന്‍റെ ഭാരം.

ഓഡി ആര്‍8 2013

ഓഡി ആര്‍8 2013

പുതിയ എല്‍ഇഡി ഹെഡ്‍ലൈറ്റുകളാണ് 2013 ഓഡി ആര്‍8ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് എല്ലാ വേരിയന്‍റിലും ലഭ്യമാണ്.

ഓഡി ആര്‍8 2013

ഓഡി ആര്‍8 2013

ഗ്രില്ലിലും ബംബറിലുമെല്ലാം കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഓഡി ആര്‍8 2013

ഓഡി ആര്‍8 2013

പിന്നില്‍ പുതിയ ആര്‍8 ലോഗോ പേറുന്നു.

ഓഡി ആര്‍8 2013

ഓഡി ആര്‍8 2013

ഡിഫ്യൂസര്‍ പുനര്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്.

ഓഡി ആര്‍8 2013

ഓഡി ആര്‍8 2013

സീറ്റുകള്‍, ഇന്‍സ്ട്രുമെന്‍റ് പാനല്‍, ഡോര്‍ പാനലുകള്‍ എന്നിങ്ങനെ എല്ലായിടങ്ങളിലും ഡിസൈനര്‍ പെന്‍സില്‍ ചെന്നിരിക്കുന്നതായി കാണാം.

English summary
Audi has launched the 2013 version of Audi R8sports car in India at Rs 1.34.
Story first published: Monday, January 21, 2013, 18:38 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark