ഷെവര്‍ലെ എന്‍ജോയ് ലോഞ്ച് ചെയ്തു

ഷെവര്‍ലെ എന്‍ജോയ് എംപിവി ലോഞ്ച് ചെയ്തു. ജനറല്‍ മോട്ടോഴ്സിന്‍റെ ഈ പുതിയ ചൈനീസ് ഡിസൈനിനെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ വിപണി കാത്തിരുന്നിരുന്നത്. 'ഒരു കാര്‍ എന്നതിനപ്പുറം' എന്നാണ് ഷെവര്‍ലെ എന്‍ജോയ് എംപിവിയെക്കുറിച്ച് ഷെവര്‍ലെ പുതുതായി തുറന്ന പ്രത്യേക വെബ്‍സൈറ്റ് വിശേഷിപ്പിക്കുന്നത്.

5,49,400 രൂപയിലാണ് വാഹനത്തിന്‍റെ വില തുടങ്ങുന്നത്. പെട്രോള്‍ - ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭ്യമാണ്. 1.3 ലിറ്ററിന്‍റെ സ്മാര്‍ടെക് ടര്‍ബോചാര്‍ജ്‍ഡ് ഡീസല്‍ എന്‍ജിന്‍ പകരുന്നത് 76.44 കുതിരശക്തിയാണ്.

1.4 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ 102.58 കുതിരകളുടെ കരുത്ത് പകരും.

ബേസ് വേരിയന്‍റെ ഒഴികെയുള്ള എല്ലാ പതിപ്പുകളും 7 സീറ്റര്‍ (തിയറ്റര്‍ സ്റ്റൈല്‍ സീറ്റിംഗ്) ആയാണ് വരുന്നത്. ഇതില്‍ പിന്‍ കാബിനില്‍ മാത്രം ബഞ്ച് സീറ്റ് നല്‍കും. ആദ്യത്തെയും രണ്ടാമത്തെയും വരികളില്‍ കാപ്റ്റന്‍ സീറ്റുകള്‍ അഥവാ തനിച്ചുള്ള സീറ്റുകളാണ്.

ബേസ് വെരിയന്‍റില്‍ രണ്ടാമത്തെയും മൂന്നാമത്തെയും വരികള്‍ ബഞ്ച് സീറ്റാണ് നല്‍കുക. താഴെ വിലനിലവാരം കാണാം.

പെട്രോള്‍
എല്‍ടിസെഡ് - 6.99 ലക്ഷം
എല്‍ടി - 6.31 ലക്ഷം
എല്‍എസ് (7 സീറ്റര്‍) - 5.54 ലക്ഷം
എല്‍എസ് (8 സീറ്റര്‍) - 5.49 ലക്ഷം.

ഡീസല്‍
എല്‍ടിഎസ് - 7.99 ലക്ഷം
എല്‍ടി - 7.42 ലക്ഷം
എല്‍എസ് (7 സീറ്റര്‍) - 6.75 ലക്ഷം
എല്‍എസ് (8 സീറ്റര്‍) - 6.69 ലക്ഷം

വിപണിയില്‍ മാരുതി സുസൂക്കി എര്‍റ്റിഗയെയാണ് ഷെവര്‍ലെ എന്‍ജോയ് കാത്തിരിക്കുന്നത്. ഇവര്‍ തമ്മിലുള്ള കൊമ്പു കോര്‍ക്കലിനെ കൂടുതല്‍ വിശദമായി പരിചയപ്പെടുത്തുന്ന താരതമ്യവുമായി ഡ്രൈവ്‍സ്പാര്‍ക് വൈകാതെയെത്തുന്നതാണ്.

More from DriveSpark

Article Published On: Thursday, May 9, 2013, 13:29 [IST]
English summary
General Motors has launched the much awaited Chevrolet Enjoy MPV in Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X