ലംബോര്‍ഗിനി യൂറസിനെയും ചൈന കോപ്പിയടിച്ചു
കോപ്പിറൈറ്റ് നിയമങ്ങള്‍ അതീവ ദുര്‍ബലമാണ് ചൈനയില്‍. ഇക്കാരണത്താല്‍ ചൈനയിലെത്താനുദ്ദേശിക്കുന്ന ഏതൊരു ഉല്‍പന്നവും ലോഞ്ച് തീയതി വരെ മൂടിപ്പുതച്ച് കിടക്കേണ്ട അവസ്ഥയിലാണ്. എങ്ങാനും ചില ചിത്രങ്ങള്‍ പുറത്തായാല്‍ അതേ ഡിസൈന്‍ തത്വങ്ങള്‍ പാലിച്ച് ഒരു ചൈനീസ് ഉല്‍പന്നം പുറത്തിറങ്ങിയിരിക്കും എന്നതുറപ്പാണ്. (ചൈനയുടെ ഡിസൈന്‍ കോപ്പിയടി ഇവിടെ വിശദമായി കാണാം)
ഇത്തവണ പണി കിട്ടിയിരിക്കുന്നത് ലംബോര്‍ഗിനി യൂറസിനാണ്. അത് എങ്ങനെയെന്നറിയാന്‍ താഴെ ചിത്രങ്ങളിലൂടെ സഞ്ചരിക്കുക.

കോപ്പി
ചൈനയിലെ യെമെ ഓട്ടോ കമ്പനിയാണ് യൂറസിന്‍റെ ഡിസൈന്‍ ഭംഗി കോപ്പിയടിച്ച് പുതിയ വാഹനം രൂപകല്‍പന ചെയ്തിട്ടുള്ളത്. ഈ വാഹനം ടെസ്റ്റ് ചെയ്യുന്നതിന്‍റെ ചാരപ്പടങ്ങള്‍ ചൈനയിലെ സോഹു.കോം സൈറ്റ് പുറത്തുവിട്ടു. 1980കളിലാണ് യെമെ ഓട്ടോ വിപണിയില്‍ രംഗപ്രവേശം ചെയ്തത്. സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹാകമാകും വിധമുള്ള ചൈനീസ് സര്‍ക്കാരിന്‍റെ നയങ്ങള്‍ ഇത്തരം കമ്പനികളെ കാര്യമായി സഹായിക്കുന്നുണ്ട്. പഴയതും പുതിയതുമായ, അന്താരാഷ്ട്ര കോപ്പിറൈറ്റ് നിയമങ്ങള്‍ പൊതുവില്‍ പാലിക്കേണ്ടതായ പല ഡിസൈനുകളും ചൈനീസ് കമ്പനികള്‍ വളരെ കൂളായി കോപ്പിയടിക്കാറുണ്ട്. ചൈനീസ് ഓഡിയും ചൈനീസ് റോള്‍സ് റോയ്‍സുമെല്ലാം രാജ്യത്ത് സാധാരണമാണ്.

കോപ്പി
യെമെയുടെ എസ്‍യുവികള്‍ക്ക് സാധാരണ ഉപയോഗിക്കാറുള്ള ആസ്റ്റിന്‍ മെസ്ട്രോ പ്ലാറ്റ്ഫോമില്‍ തന്നെയാണ് ഈ വാഹനവും വരുന്നത്. 1.5 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ എന്‍ജിനാണ് യൂറസിനുള്ളത്.

ദാ, ദിവനാണ് ലംബോര്‍ഗിനി യൂറസ്.

ലംബോര്‍ഗിനി യൂറസ്
2012ലെ ബീജിംഗ് ഓട്ടോഷോയിലാണ് ലംബോര്‍ഗിനി യൂറസ് ആദ്യമായി മുഖം കാട്ടിയത്.

ലംബോര്‍ഗിനി യൂറസ്
ഈ വാഹനം വരുന്നത്, ഓഡി ക്യൂ7, പോഷെ കായേന്‍ എന്നിവര്‍ നിലയുറപ്പിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിലാണ്.

ലംബോര്‍ഗിനി യൂറസ്
584 കുതിരശക്തിയുള്ള 4 ലിറ്റര്‍ ടര്‍ബോചാര്‍ജ്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.


Click it and Unblock the Notifications








