മഹീന്ദ്ര എസ്101 ടെസ്റ്റിനിടെ അപകടത്തില്‍ പെട്ടു

'എസ്101' എന്ന രഹസ്യനാമത്തില്‍ മഹീന്ദ്ര നിര്‍മിച്ച പുതിയ ചെറു എസ്‌യുവി ടെസ്റ്റിംഗിനിടെ അപകടത്തില്‍ പെട്ടു. വാഹനം അപകടത്തില്‍ പെട്ടുകിടക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലെമ്പാടും പരക്കുന്നുണ്ട്.

'ജില്ല' ലൊക്കേഷനിൽ മിനിയോടൊപ്പം ഇളയദളപതി

ഇക്കോസ്‌പോര്‍ട്, ടെറാനോ, റിനോ ഡസ്റ്റര്‍ എന്നിവര്‍ ആധിപത്യം പുലര്‍ത്തുന്ന ചെറു കോംപാക്ട് യൂട്ടിലിറ്റി വിഭാഗത്തിലേക്ക് ലക്ഷ്യം വെച്ചാണ് എസ്101 നിര്‍മിക്കുന്നത്. വാഹനാപകടത്തിന്റെ കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും താഴെ കാണാം.

Mahindra S101 Compact SUV Rolls Over While Testing

നീലഗിരിയില്‍ ടെസ്റ്റ് നടന്നുകൊണ്ടിരിക്കെയാണ് മഹീന്ദ്ര എസ്101 അപകടത്തില്‍ പെട്ടതെന്നാണ് അറിയുന്നത്. വളരെ വിപുലമായ രീതിയില്‍ ഇന്ത്യയിലെമ്പാടും എസ്101 ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് മഹീന്ദ്ര.

Mahindra S101 Compact SUV

2014ല്‍ ഇന്ത്യൻ വിപണിയില്‍ ഈ വാഹനം എത്തിച്ചേരും.

Mahindra S101 Compact SUV

ഒരു വളവില്‍ വെച്ച് വാഹനം തകിടം മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരല്‍പം വേഗതയിലായിരുന്നു ടെസ്റ്റ് വാഹനമെന്നും കേള്‍ക്കുന്നു.

Mahindra S101 Compact SUV

4 മീറ്ററിന് താഴെ വലിപ്പം വരുന്നതാണ് മഹീന്ദ്ര എസ്101 എസ്‌യുവി.

Mahindra S101 Compact SUV

1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഘടിപ്പിക്കുക. നിലവില്‍ ക്വോണ്‍ടോയില്‍ ഉപയോഗിക്കുന്ന അതേ ടര്‍ബോ എന്‍ജിന്‍ തന്നെ.

Mahindra S101 Compact SUV

സാങ്‌യോങ്ങുമായി ചേര്‍ന്ന് മഹീന്ദ്ര വികസിപ്പിച്ചുവരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഈ വാഹനത്തില്‍ ആദ്യമായി അവതരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #mahindra #suv #മഹീന്ദ്ര
English summary
Mahindra S101 compact SUV has been rolled over while testing in the Nilgiri ghats.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X