ഇളയദളപതിയുടെ മിനി കൂപ്പർ എസ്

തുപ്പാക്കിയുടെ വിജയത്തിന് മുമ്പായി ഒരു റോള്‍സ് റോയ്‌സ് ഗോസ്റ്റ് സ്വന്തമാക്കിയ പുള്ളിയാണ് ഇളയ ദളപതി. വിജയിയുടെ പക്കലുള്ള ആഡംബര ചെറുകാറാണ് മിനി കൂപ്പർ എസ്. നമ്മൂടെ മീരാ ജാസ്മിൻറെ കൈയിലും ഒരു മിനി കാറുണ്ട്.

മിനി കൂപ്പർ എസ് സമ്പൂർണ വിവരം

വിജയിയുടെ വാഹന താല്‍പര്യം എപ്പോഴും ക്ലാസിക്, റോയല്‍ ബ്രാന്‍ഡുകളോട് വിധേയത്വം പുലര്‍ത്തുന്നതാണ്. ഇതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് മിനി കൂപ്പര്‍ എസ്. കേരളത്തിലും മിനിക്ക് സെലിബ്രിറ്റി ആരാധകര്‍ വളര്‍ന്നു വന്നിട്ടുണ്ട്.

വിജയിയുടെ മിനിയുടെ വില

വിജയിയുടെ മിനിയുടെ വില

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം വിജയിയുടെ കാറിന് 29.90 ലക്ഷം രൂപ വില വരും.

എന്‍ജിന്‍

എന്‍ജിന്‍

1.6 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് വാഹനത്തിനുള്ളത്. 181 കുതിരശക്തി (5500 ആര്‍പിഎമ്മില്‍) ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണിത്. 1600-5000 ആര്‍പിഎമ്മില്‍ ഈ എന്‍ജിന്‍ 240 എന്‍എം ചക്രവീര്യം പകരുന്നു.

Vijay With A Mini Cooper S In Jilla Location

സിറ്റികളില്‍ 9.3 കിലോമീറ്റര്‍ മൈലേജാണ് മിനി കൂപ്പര്‍ എസ് നല്‍കുന്നത്. ഹൈവേകളില്‍ 13.6 കിലോമീറ്റര്‍ മൈലേജ് നല്‍കും.

വിജയ് വാങ്ങിയ മിനിയുടെ നിറം

വിജയ് വാങ്ങിയ മിനിയുടെ നിറം

മൂന്ന് നിറങ്ങളിലാണ് മിനി കൂപ്പര്‍ എസ്സ് ലഭിക്കും. പെപ്പര്‍ വൈറ്റ്, ഐസ് ബ്ലൂ, ചില്ലി റെഡ് എന്നിവ. വിജയിയുടെ പക്കലുള്ളത് ഐസ് ബ്ലൂ നിറത്തിലുള്ള മിനിയാണ്.

Vijay With A Mini Cooper S In Jilla Location

മിനി കാറുകളുടെ ക്ലാസിക് സൗന്ദര്യം തന്നെയാണ് എപ്പോഴും ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. വിജയിയെയും ആകര്‍ഷിച്ചിട്ടുണ്ടാവുക മറ്റൊന്നാവില്ല.

Vijay With A Mini Cooper S In Jilla Location

6 എയര്‍ബാഗുകള്‍ ഈ ചെറിയ വാഹനത്തിനകത്ത് വിജയിയുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. മോണോകോക്ക് ബോഡിയാണ് വാഹനത്തിനുള്ളത്. ബോഡിയുടെ ചില ഭാഗങ്ങളില്‍ കൂടുതല്‍ കരുത്തുറ്റതാക്കി നിര്‍മിച്ചിരിക്കുന്നു. കോര്‍ണറിംഗ് ബ്രേക് കണ്‍ട്രോള്‍, എബിഎസ്, ഇബിഡി തുടങ്ങിയ നിരവധി സന്നാഹങ്ങള്‍ വാഹനത്തോട് ചേര്‍ത്തിട്ടുണ്ട്.

Vijay With A Mini Cooper S In Jilla Location

ബിഎംഡബ്ല്യു ഐഡ്രൈവ് ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം ആവശ്യപ്പെടുകയാണെങ്കില്‍ ഈ വാഹനത്തിലും ഘടിപ്പിച്ചു കിട്ടും.

Vijay With A Mini Cooper S In Jilla Location

വന്‍ തോതില്‍ സ്‌പേസ് ആവശ്യമുള്ളവര്‍ വാങ്ങുന്ന കാറല്ല 30 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പര്‍ എസ്. ബൂട്ട് സ്‌പേസ് 160 ലിറ്റര്‍ മാത്രമേയുള്ളൂ. അത്യാവശ്യത്തിന് പിന്‍ സീറ്റ് മടക്കിവെച്ച് ബൂട്ട് സ്‌പേസ് ഉയര്‍ത്താവുന്നതാണ്.

Vijay With A Mini Cooper S In Jilla Location

മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ 7.32 സെക്കന്‍ഡുകള്‍ മാത്രമാണ് വിജയിയുടെ കാര്‍ എടുക്കുക എന്നറിയുക.

Vijay With A Mini Cooper S In Jilla Location

മിനി കാറുകള്‍ പേരിലും രൂപത്തിലും മാത്രമേ ചെറിയതായിരിക്കുന്നുള്ളൂ എന്നു നമുക്കറിയാം. ഒരല്‍പം കടുത്ത സസ്‌പെന്‍ഷനാണ് മിനി കൂപ്പര്‍ എസ്സിനുള്ളത്. ഇത്രയും കൊടിയ പ്രകടനം കാഴ്ചവെക്കുന്ന ഒരു ചെറു ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കേണ്ടതു തന്നെയാണിത്.

Vijay With A Mini Cooper S In Jilla Location

ഈ കാര്‍ ഒരിക്കലും ഒരു ഫാമിലി കാര്‍ അല്ല. സ്റ്റൈല്‍, റോയാലിറ്റി, റോഡില്‍ തീര്‍ക്കുന്ന ക്ലാസി സാന്നിധ്യം തുടങ്ങിയവയാണ് മിനിയെ ആകര്‍ഷകമാക്കുന്നത്. വളരെ സ്റ്റിഫ് ആയ സസ്‌പെന്‍ഷന്‍ പ്രകടനത്തെ സഹായിക്കുന്നതാണെങ്കിലും നമ്മുടെ കംഫര്‍ട്ട് വലിയ തോതില്‍ താഴ്ത്തും.

ദുൽഖറിന്റെ മിനി, മീരയുടെയും...

ദുൽഖറിന്റെ മിനി, മീരയുടെയും...

ദുല്‍ഖര്‍ സല്‍മാന്‍ ഒരു മിനി കൂപ്പര്‍ സ്വന്തമാക്കിയിരുന്നു ഈയിടെ. മീരാ ജാസ്മിന്റെ പക്കലുമുണ്ട് ഒരു മിനി.

More from DriveSpark

Article Published On: Thursday, October 24, 2013, 17:05 [IST]
English summary
Tamil actor Viay has got a new Mini Cooper S hatchback.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X