ഇളയ ദളപതിയുടെ റോള്‍സ് റോയ്സ് തുപ്പാക്കി

Posted By:

ഇളയ ദളപതി കേരളത്തിലെ തിയറ്ററുകളില്‍ കാലെടുത്തുവെച്ചതോടെ കൊട്ടിഘോഷിച്ചെത്തിയ ന്യൂജനറേഷന്‍കാരുടെയും സൂപ്പറുകളുടെയുമൊന്നും പൊടിപോലും കാണാനില്ല. സൂപ്പറുകളുടെ പടം തിയറ്ററുകളില്‍ ഇപ്പോഴും ഓടിക്കുന്നത് നല്ല എന്‍റര്‍ടെയ്നറുകള്‍ മലയാളത്തില്‍ ഇറങ്ങുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ടാണെന്നത് തുപ്പാക്കിക്ക് ലഭിക്കുന്ന വരവേല്‍പ് തെളിയിക്കുന്നു. എന്തായാലും വിജയ്‍യുടെ തുപ്പാക്കിയില്‍ ഇനിയുമേറെ ഉണ്ടകള്‍ ബാക്കിയിരിപ്പുണ്ട്.

വിജയ്‍യുടെ തുപ്പാക്കിവിജയത്തിനിടയില്‍ ആരും ശ്രദ്ധിക്കാതെ പോയ ഒരു വാര്‍ത്ത പൊതുജനശ്രദ്ധയില്‍ കൊണ്ടുവരിക എന്നതാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം. സംഗതി മറ്റൊന്നുമല്ല. വിജയ് ഒരു റോള്‍സ് റോയ്സ് കാര്‍ സ്വന്തമാക്കി. ഇതിനു മുന്‍പ് തമിഴകത്ത് റോള്‍സ് റോയ്സ് സ്വന്തമാക്കിയ പുള്ളി സംവിധായകന്‍ ശങ്കറാണ്. റോള്‍സ് റോയ്‍സ് ഗോസ്റ്റ് കാറാണ് അദ്ദേഹത്തിന്‍റെ പക്കലുള്ളത്. ഇളയ ദളപതിയും വാങ്ങിയത് റോള്‍സ് റോയ്സ് ഗോസ്റ്റ് കാറ് തന്നെ.

To Follow DriveSpark On Facebook, Click The Like Button
ഇളയദളപതിയുടെ ഗോസ്റ്റ്

2.7 കോടി രൂപയാണ് റോള്‍സ് റോയ്സ് ഗോസ്റ്റിന്‍റെ വില. ഇത് എക്സ്ഷോറൂം വിലയാണ്. നിരത്തിലെത്തുമ്പോള്‍ 3.5 കോടി പ്രതീക്ഷിക്കാം. ഫാന്‍റം ആണെങ്കില്‍ 4.5 കോടി രൂപവരെ നിരത്തില്‍ വിലവരും.

ഇളയദളപതിയുടെ ഗോസ്റ്റ്

തറവാടിത്തം നോക്കി മാത്രമേ റോള്‍സ് റോയ്സ് വില്‍പന നടത്താറുള്ളൂ. മല്ലികാ ഷെരാവത്ത് കാറ് വാങ്ങാന്‍ പോയ കഥ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷോറൂമിനകത്തുപോലും കയറ്റിയില്ല എന്നാണറിയുന്നത്. (ലിങ്ക് വേണേല്‍ താഴെയുണ്ട്).

ഇളയദളപതിയുടെ ഗോസ്റ്റ്

ഇന്ത്യയില്‍ ഗോസ്റ്റ് ലോഞ്ച് ചെയ്തത് 2009ലാണ്. നിരവധി സെലിബ്രിറ്റികളും ബിസിനസ്സുകാരും ഈ വാഹനം സ്വന്തമാക്കിക്കഴിഞ്ഞു. തുപ്പാക്കിയുടെ വിജയം ഉറപ്പിച്ച മട്ടിലാണ് വജയ് തന്‍റെ ഗോസ്റ്റിനെ സ്വന്തമാക്കിയത്.

ഇളയദളപതിയുടെ ഗോസ്റ്റ്

റോള്‍സ് റോയ്സ് കാര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ താന്‍ അതിയായി അഭിമാനിക്കുന്നതായി ഇളയദളപതി അറിയിക്കുന്നു. ഗോസ്റ്റ് വാങ്ങാനുള്ള അവസ്ഥയില്‍ തന്നെ എത്തിച്ച ആരാധകരെ അദ്ദേഹം അഭിവാദ്യം ചെയ്യുന്നു.

ഇളയദളപതിയുടെ ഗോസ്റ്റ്

നേരത്തെ പറഞ്ഞതുപോലെ വളരെ ശ്രദ്ധിച്ചാണ് റോള്‍സ് റോയ്സ് കാര്‍ വില്‍പന നടത്തുന്നത്. ബ്രാന്‍ഡ് ഇമേജ് നഷ്ടപ്പെടുന്നതിനിടയാക്കുന്ന ഒരു കച്ചവടത്തിനും കമ്പനി തയ്യാറല്ല. വിജയ് റോള്‍സ് റോയ്‍സിന്‍റെ ലിസ്റ്റില്‍ പെട്ടതില്‍ രസികര്‍ക്ക് തീര്‍ച്ചയായും ആഹ്ലാദിക്കാം.

ശങ്കര്‍ ഇനി റോള്‍സ് റോയ്സ് ഉടമ

മല്ലികയ്ക്ക് കാര്‍ വില്‍ക്കില്ലെന്ന് റോള്‍സ്

English summary
Kollywood's reigning star Vijay has joined the list of celebrities who have bought themselves a Rolls-Royce.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark