ദുല്‍ഖര്‍ സല്‍മാന്‍റെ മിനിവണ്ടി

രാഹുല്‍ഗാന്ധി രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കുന്നതുപോലെ സിനിമയില്‍ അസാധ്യമാണ്. സോമന്‍, ഷീല, ഭരതന്‍, രാഘവന്‍ തുടങ്ങി നിരവധി പേരുടെ മക്കള്‍ സിനിമയില്‍ വന്നിട്ടുണ്ട്. ആരൊക്കെ എങ്ങനെയൊക്കെ കേറിവന്നാലും കഴിവുണ്ടെങ്കില്‍ മാത്രമേ പിടിച്ചുനില്‍ക്കാനാവൂ എന്നതാണ് യാഥാര്‍ത്ഥ്യം. ദുല്‍ഖര്‍ സല്‍മാനെ മലയാളസിനിമ ഏറ്റെടുത്തത് ചെറുക്കന്‍ തരക്കേടില്ലാതെ കാര്യങ്ങള്‍ ചെയ്യുന്നു എന്ന് കണ്ടിട്ടാണ്.

ന്യൂ ജനറേഷന്‍ എന്ന് വിളിക്കപ്പെടുന്ന സിനിമകളിലൂടെയാണ് ദുല്‍ഖര്‍ തന്‍റെ മുന്നേറ്റം തുടങ്ങുന്നത്. എല്ലാത്തരത്തിലും ന്യൂജനറേഷന്‍ ഭ്രാന്തുള്ളയാളാണ് ദുല്‍ഖര്‍. കാറുകളോട് വലിയ ക്രെയ്‍സാണ് പുള്ളിക്ക്. ഇക്കാര്യത്തില്‍ തന്തയുടെ തനിപ്പകര്‍പ്പാണ് ദുല്‍ഖര്‍. യൂറ്റ്യൂബില്‍ ശലമോന്‍റെ കാര്‍ റേസ് വന്‍ ഹിറ്റാണ്.

സിനിമയില്‍ വന്നതിനു ശേഷമാണ് ദുല്‍ഖര്‍ സ്വന്തമായി ഒരു വണ്ടിയെടുത്തത്. നേരത്തെ മമ്മൂക്ക വാങ്ങി നല്‍കിയ ബിഎംഡബ്ലിയു 5 സീരീസിലായിരുന്നു കറക്കം.

എന്തും ചെറുതില്‍ നിന്ന് തുടങ്ങുക എന്നത് ദുല്‍ഖര്‍ ശലമോന്‍റെ ഒരു രീതിയാണ്. അത് ഏറ്റവും മികവുറ്റ രീതിയില്‍ തന്നെ തുടങ്ങുകയും ചെയ്യും. ആദ്യ സിനിമയായ സെക്കന്‍ഡ് ഷോ തന്നെ ഇതിനൊരുദാഹരണമാണ്. ശലമോന്‍ ആദ്യം വാങ്ങിയ വണ്ടിയും അദ്ദേഹത്തിന്‍റെ എളിമയെ എടുത്തുകാട്ടുന്നു. ബിഎംഡബ്ലിയു മിനി കൂപ്പര്‍ ഹാച്ച്ബാക്കാണ് അദ്ദേഹം വാങ്ങിയത്. ഈ ചെറുകാറിന്‍റെ വിലയും വിശേഷങ്ങളും കൂടി അറിഞ്ഞാല്‍ സല്‍മാന്‍റെ എളിമയുടെ ഗരിമ കൂടി ബോധ്യപ്പെടും. അവ താഴെ ചിത്രങ്ങള്‍ക്കൊപ്പം കാണാം.

മിനി കൂപ്പര്‍

മിനി കൂപ്പര്‍

മിനി കൂപ്പറാണ് ദുല്‍ഖര്‍ ആദ്യമായി സ്വന്തമാക്കുന്ന വാഹനം.

സോഴ്‍സ്

മിനി കൂപ്പര്‍

മിനി കൂപ്പര്‍

ഒരു പതിപ്പ് മാത്രമേ മിനി കൂപ്പറിനുള്ളൂ. എന്‍ജിന്‍ ഓപ്ഷനും ട്രാന്‍സ്മിഷന്‍ ഓപ്ഷനും ഒന്ന് മാത്രം.

മിനി കൂപ്പര്‍

മിനി കൂപ്പര്‍

1.6 ലിറ്റര്‍ എന്‍ജിന്‍

മിനി കൂപ്പര്‍

മിനി കൂപ്പര്‍

1598 സിസി പെട്രോള്‍ എന്‍ജിനാണ് മിനി കൂപ്പറിന്

മിനി കൂപ്പര്‍

മിനി കൂപ്പര്‍

മിനിയുടെ ക്ലാസിക് ചാരുത ഏറ്റവും മികവോടെ പേറുന്നതാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍

മിനി കൂപ്പര്‍

മിനി കൂപ്പര്‍

ഇന്‍റീരിയറും ഒരു ക്ലാസിക് പണിതന്നെ

നിറങ്ങള്‍

നിറങ്ങള്‍

പെപ്പര്‍ വൈറ്റ്

ചില്ലി റെഡ്

ഐസ് ബ്ലൂ

മിഡ്നൈറ്റ് ബ്ലാക് മെറ്റാലിക്

ബ്രിട്ടിഷ് റേസിംഗ് ഗ്രീന്‍ 2 മെറ്റാലിക്

നിറങ്ങള്‍

നിറങ്ങള്‍

ലേസര്‍ ബ്ലൂ മെറ്റാലിക്

ലൈറ്റ് വൈറ്റ്

പ്യുര്‍ റെഡ്

ബ്രൈറ്റ് യെല്ലോ

ലൈറ്റ് കോഫീ

സര്‍ഫ് ബ്ലൂ

മിനി കൂപ്പര്‍

മിനി കൂപ്പര്‍

ധാരാളം സ്ഥലസൗകര്യവും മറ്റും പ്രദാനം ചെയ്യുന്ന ഒരു കാറല്ല ഇത്. പിന്‍ കാബിന്‍ അല്‍പം ചെറുതാണ്.

മിനി കൂപ്പര്‍

മിനി കൂപ്പര്‍

ബൂട്ട് സൈസ് വളരെ കുറവാണെന്നു പറയാം. 160 ലിറ്ററാണ് ശേഷി

മിനി കൂപ്പര്‍

മിനി കൂപ്പര്‍

മിസ്റ്റര്‍ ബീനിനൊപ്പം ഈ കാറിനെ കണ്ടിട്ടുണ്ടാകും നിങ്ങള്‍. മിനി കൂപ്പറിനെ പ്രശസ്തമാക്കുന്നതില്‍ മിസ്റ്റര്‍ ബീന്‍ വഹിച്ച പങ്കും എടുത്തുപറയണം.

മിനി കൂപ്പര്‍

മിനി കൂപ്പര്‍

മിനി കാറുകളുടെ ആദ്യത്തെ സ്കെച്ച്.

മിനി കൂപ്പര്‍

മിനി കൂപ്പര്‍

മിനി കൂപ്പര്‍

മിനി കൂപ്പര്‍

മിനി കൂപ്പര്‍ എസ് വേരിയന്‍റില്‍ 184 കുതിരകളുടെ ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു.

മിനി കൂപ്പര്‍

മിനി കൂപ്പര്‍

ലിറ്ററിന് 10 കിലോമീറ്ററാണ് ഇന്ധനക്ഷമത.

മിനി കൂപ്പര്‍

മിനി കൂപ്പര്‍

ഒരു മിനി കൂപ്പര്‍ വാങ്ങാന്‍ ചെലവഴിക്കുന്ന പണം കൊണ്ട് മെര്‍കിന്‍റെയോ, ബിഎംഡബ്ലിയുവിന്‍റെയോ ഒരു കിടിലന്‍ എസ്‍യുവി സ്വന്തമാക്കാം. മിനി ബ്രാന്‍ഡ് നല്‍കുന്ന പ്രതിച്ഛായയിലാണ് മിനിയെ വാങ്ങുന്നവര്‍ക്ക് കണ്ണ് എന്നു പറയാം.

മിനി കൂപ്പര്‍

മിനി കൂപ്പര്‍

ഫോക്സ്‍വാഗണ്‍ ബീറ്റില്‍, ഫിയറ്റ് 500 എന്നീ വാഹനങ്ങളാണ് മിനിയുടെ എതിരാളികള്‍ എന്നു പറയാം.

മിനി കൂപ്പര്‍

മിനി കൂപ്പര്‍

ബീറ്റിലും ഫിയറ്റ് 500ഉം വിപണിയില്‍ അത്ര മികച്ച പ്രകടനമല്ല കാഴ്ച വെക്കുന്നത്.

മിനി കൂപ്പര്‍

മിനി കൂപ്പര്‍

എന്നാല്‍ മിനി ഇതിനകം തന്നെ നിരവധി സെലിബ്രിറ്റികളുടെ പക്കലെത്തിക്കഴിഞ്ഞു. അഭിഷേക് ബച്ചന്‍ തന്‍റെ മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് ഈ കാറാണ്. ദാ ദിവിടൊന്ന് ക്ലിക്കിയാല്‍ ദവിടെത്താം.

മിനി കൂപ്പര്‍

മിനി കൂപ്പര്‍

ഫോക്സ്‍വാഗണ്‍ ബീറ്റിലിന് 20 ലക്ഷത്തിന്‍റെ പരിസരത്തിലാണ് വില.

മിനി കൂപ്പര്‍

മിനി കൂപ്പര്‍

ഫിയറ്റ് 500 16 ലക്ഷത്തിന്‍റെ പരിസരത്തില്‍ നില്‍ക്കും.

മിനി കൂപ്പര്‍

മിനി കൂപ്പര്‍

ഇവയുമായി താരതമ്യം ചെയ്യുമ്പോല്‍ മിനിയുടെ വിലനിലവാരം വളരെ ഉയര്‍ന്നതാണ്.

വില

വില

മിനി കൂപ്പറിന്‍റെ വില ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം 26,07,375 രൂപയാണ്.

More from DriveSpark

Article Published On: Tuesday, December 4, 2012, 10:07 [IST]
English summary
Malayalam film star Dulquer Salman has got his first car, Mini Cooper.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X