ആരാധ്യക്ക് ഒരു 'മിനി' സമ്മാനം

ആരാധ്യയെ ഐശ്വര്യ പ്രസവിച്ചത് ആരാധകര്‍ വന്‍ വിവാദമാക്കി മാറ്റിയിരുന്നു. ഐശ്വര്യയുടെ പ്രസവം ഒളികാമറയില്‍ പകര്‍ത്തി ഫേസ്‍ബുക്കിലിട്ടില്ല തുടങ്ങിയ പരാതികളാണ് ആരാധകര്‍ക്കുണ്ടായിരുന്നത്. ഈ പ്രശ്നം കൊടുമ്പിരി അതേ കലയളവില്‍ പൃഥ്വിരാജിന്‍റെ കല്യാണത്തിന് വിളിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള സമരപരിപാടികള്‍ അരങ്ങേറുകയായിരുന്നതിനാല്‍ കേരളത്തിലെ ഫാന്‍സിന്‍റെ പൂര്‍ണ ശ്രദ്ധ ഐശ്വര്യയില്‍ പതിഞ്ഞില്ലെന്നുവേണം കരുതാന്‍. ഇക്കാരണത്താലാവണം അഭിഷേക് ബച്ചന്‍ ആരാധ്യക്ക് ഓഡി എ8 കാര്‍ വാങ്ങിക്കൊടുത്തകാര്യം അധികമാരും അറിയാതിരുന്നത്.

എന്തായാലും ഐശ്വര്യയുടെ കുഞ്ഞിന് വയസ്സ് ഒന്ന് തികഞ്ഞു. പിറന്നാള്‍ സമ്മാനമായി ആരാധ്യയുടെ അച്ഛനായ അഭിഷേക് ബച്ചന്‍ ഒരു മിനി കൂപ്പര്‍ സ്പോര്‍ട് ഹാച്ച്ബാക്കാണ് വാങ്ങിക്കൊടുത്തിരിക്കുന്നത്. രണ്ട് സമ്മാനവും കണ്ട് ബോധ്യപ്പെടാനുള്ള ബുദ്ധിയും കഴിവും ദൈവം കനിഞ്ഞു നല്‍കിയിട്ടുണ്ട് കുട്ടിക്ക്.

കാര്യങ്ങള്‍ ഈ നിരക്കില്‍ പോയാല്‍ ആരാധ്യക്ക് പ്രായപൂര്‍ത്തിയെത്തുമ്പോഴേക്ക് ഒരു നല്ല കാര്‍ കളക്ഷന്‍ സ്വന്തമായിത്തീരും. ആരാധ്യക്ക് ലഭിച്ച കാറിന്‍റെ ചിത്രങ്ങള്‍ താഴെ കാണാം.

ആരാധ്യയുടെ മിനി കൂപ്പര്‍

ബ്രിട്ടിഷ് ബ്രാന്‍ഡായ മിനി ഈയിടെയാണ് ഇന്ത്യന്‍ വിപണിയിലെത്തിച്ചേര്‍ന്നത്. പ്രീമിയം ചെറുകാറുകളുടെ നിര്‍മാണത്തില്‍ ഒരു റാസ്കലാണ് പുള്ളി.

ആരാധ്യയുടെ മിനി കൂപ്പര്‍

മിനി കൂപ്പര്‍ എസ് കാറിന്‍റെ എന്‍ജിന്‍ ശേഷി 1598 സിസിയാണ്. പെട്രോള്‍ എന്‍ജിനാണിത്. ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ഘടിപ്പിച്ചിരിക്കുന്നു.

ആരാധ്യയുടെ മിനി കൂപ്പര്‍

ബിഎംഡബ്ലിയുവിന്‍റെ ഉപബ്രാന്‍ഡാണ് മിനി. എന്നാല്‍ പ്രത്യേക ബ്രാന്‍ഡ് ഇമേജ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇരുവരും തമ്മില്‍ ഇന്ത്യയില്‍ യാതൊരു കൊള്ളക്കൊടുക്കകളും നടക്കുന്നില്ല. വിദഗ്ധരായ എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ ശക്തമായ പരിശോധനാ സന്നാഹങ്ങള്‍ക്കിടയിലാണ് ഓരോ മിനി വാഹനവും ജന്മം കൊള്ളുന്നത്. വാഹനത്തിന്‍റെ ഗുണനിലവാരത്തില്‍ ഇത് പ്രതിഫലിക്കുന്നത് കാണാം.

ആരാധ്യയുടെ മിനി കൂപ്പര്‍

മിനി കൂപ്പര്‍ എസ്സിന്‍റെ 1.5 ലിറ്റര്‍ എന്‍ജിന്‍ 5500 ആര്‍പിഎമ്മില്‍ 184 കുതിരകളുടെ ശേഷി പകരുന്നു. 240 എന്‍എം ചക്രവീര്യമാണ് വാഹനത്തിനുള്ളത്.

ആരാധ്യയുടെ മിനി കൂപ്പര്‍

7.2 സെക്കന്‍ഡില്‍ 100 കിമി വേഗം പിടിക്കാന്‍ ഈ എന്‍ജിന് സാധിക്കും. ടോപ് സ്പീഡ് 223 കിലോമീറ്റര്‍.

13.6 കിമിയാണ് വാഹനത്തിന്‍റെ മൈലേജ്. വില 29,15,600.

More from DriveSpark

Article Published On: Friday, November 16, 2012, 11:53 [IST]
English summary
The daughter of star coups Abhishek Bachchan Aishwarya Rai Bachchcan has get a Mini Cooper S as her first birthday gift.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X