ദുബൈ പൊലീസിനായി ബ്രാബസിന്റെ കിടിലന്‍ പണി
ദുബൈ പൊലീസിന്റെ പട്രോളിംഗ് വാഹന നിരയിലേക്ക് മറ്റൊരു ലോകോത്തര വാഹനം കൂടി ചേരുന്നു. മെഴ്‌സിഡിസ് ബെന്‍സ് ജി63 എഎംജി-യെ പരിഷ്‌കരിച്ചെടുത്തിരിക്കുകയാണ് പൊലീസിന്റെ ഉപയോഗത്തിനായി. ദുബൈ മോട്ടോര്‍ഷോയില്‍ ഈ വാഹനം പ്രദര്‍ശിപ്പിച്ചുവരുന്നുണ്ട്.
ബ്രാബസ് ബി63-എസ് 700 വൈഡ്സ്റ്റാന്‍ എന്ന പേരിലാണ് പുതിയ പട്രോളിംഗ് വണ്ടി അറിയപ്പെടുക. ദുബൈ പൊലീസ് ലിവറിയോടെ വന്നിരിക്കുന്ന ഈ വാഹനം മോട്ടോര്‍ഷോയുടെ പ്രധാന കൗതുകങ്ങളിലൊന്നായി മാറിയതായി റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു.

ഈ വാഹനത്തെ മെഴ്‌സിഡിസ് എന്ന് അടച്ചുവിളിക്കുന്നത് ബ്രാബസ്സിനോട് ചെയ്യുന്ന വലിയ അപരാധമായിരിക്കും.

യൂറോപ്പിലെ വിഖ്യാതമായ ട്യൂണിംഗ് കമ്പനിയാണ് ബ്രാബസ്. ഇവരാണ് മെഴ്‌സിഡിസ് ജി63യെ ദുബൈ പൊലീസിനു വേണ്ടി ട്യൂണ്‍ ചെയ്തു നല്‍കിയത്.

ബ്രാബസ്സിന്റെ ട്യൂണിംഗ് ശൈലി നമ്മുടെ ഡിസി ഡിസൈനിന്റേതു പോലെയല്ല. വളരെ വിശദമായ രീതിയില്‍ ട്യൂണ്‍ ചെയ്ത് ഒരു വാഹനത്തെ മറ്റൊരു വാഹനമാക്കി മാറ്റുകയാണ് ഇവര്‍ ചെയ്യുന്നത്.

536 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന ജി63 എന്‍ജിന്‍ ബ്രാബസ്സിലെത്തിയപ്പോഴേക്ക് കൂടുതല്‍ കരുത്തുറ്റതായി മാറിയിരിക്കുന്നു.

ബ്രാബസ്സിന്റെ 5.5 ലിറ്റര്‍ ശേഷിയുള്ള ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിന്‍ പകരുക 700 കുതിരകളുടെ കരുത്താണ്.

മണിക്കൂറില്‍ 60 മൈല്‍ ദൂരം പിടിക്കാന്‍ വാഹനമെടുക്കുക 4.9 സെക്കന്‍ഡാണ്.

വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 149 മൈൽ.

23 ഇഞ്ച് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു ബ്രാബസ്സില്‍.

ദുബൈ പൊലീസ് ഈയിടെയായി നിരവധി കരുത്തുറ്റ വാഹനങ്ങളെ സ്വീകരിക്കുന്നതായി പബ്ലിസിറ്റി നല്‍കുന്നുണ്ടെങ്കിലും അവയെല്ലാം സജീവമായ സേവനത്തിലില്ല എന്നാണ് മനസ്സിലാക്കാനാവുന്നത്.

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പരസ്യ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഇവ വാങ്ങി പൊലീസ് ലിവറിയില്‍ പ്രദര്‍ശിപ്പിച്ചത്.

ഇത്തരം വാഹനങ്ങളില്‍ ചിലത് ചില ചെറിയ ദൂരങ്ങളില്‍ വെറുതെ ഓടിച്ചു നടക്കുന്നതായും കാണാറുണ്ട്.

പുതിയ ബ്രാബസ് പൊലീസ് വണ്ടിക്ക് പക്ഷെ, മറ്റുചില ഉദ്ദേശ്യലക്ഷ്യങ്ങളുള്ളതായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

'ട്യൂണ്‍ ഇറ്റ്! സേഫ്!' എന്ന പദ്ധതിയുടെ ഭാഗമാക്കാനാണ് പൊലീസ് സേന ഉദ്ദേശിക്കുന്നത്.

സുരക്ഷിതവും നിയമപരവുമായ ട്യൂണിംഗ് രീതികള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം.

ദുബൈയില്‍ ശരിയായ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിക്കാതെ അന്തംവിട്ട നിലയില്‍ ട്യൂണ്‍ ചെയ്യപ്പെട്ട വാഹനങ്ങള്‍ അപകടങ്ങളുണ്ടാക്കുന്നത് കൂടിവരുന്നതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ഈ പദ്ധതിക്ക് ആരംഭം കുറിക്കുന്നത് ജര്‍മനിയിലാണ്.

യുഎഇ-യില്‍ മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഏറെയുള്ളതിനാല്‍ പൊലീസ് പദ്ധതി അങ്ങേറ്റെടുക്കുകയായിരുന്നു.

ദുബൈ പൊലീസിന്റെ പക്കല്‍ നിരവധി കിടിലന്‍ വണ്ടികള്‍ വേറെയുമുണ്ട്. അവയെക്കുറിച്ച് ഇവിടെ വായിക്കാം.

ഇനിയും ചിത്രങ്ങൾ

ഇനിയും ചിത്രങ്ങൾ

ഇനിയും ചിത്രങ്ങൾ

ഇനിയും ചിത്രങ്ങൾ

ഇനിയും ചിത്രങ്ങൾ

ഇനിയും ചിത്രങ്ങൾ

ഇനിയും ചിത്രങ്ങൾ

ഇനിയും ചിത്രങ്ങൾ

ഇനിയും ചിത്രങ്ങൾ

ഇനിയും ചിത്രങ്ങൾ

ഇനിയും ചിത്രങ്ങൾ

ഇനിയും ചിത്രങ്ങൾ

ഇനിയും ചിത്രങ്ങൾ


Click it and Unblock the Notifications








