വെള്ളമടിച്ച് വണ്ടിയോടിക്കുമ്പോള്‍

സംഗതി ഗൗരവപ്പെട്ട ഒരു വിഷയമാണ്. വര്‍ഷാവര്‍ഷം നിരവധി ബ്രാന്‍ഡുകള്‍ വിപണിയില്‍ എത്തുന്നുണ്ട്. ഇതുകൂടാതെ നമുക്ക് രുചിച്ചുപോലും നോക്കാന്‍ പറ്റാത്ത നിരവധി ബ്രാന്‍ഡുകളുണ്ട്. കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവ അനവധിയനവധി. ഇതുകളെയെല്ലാം തനിച്ചുവിട്ട് ഒറ്റദിവസം കൊണ്ട്, അല്ലെങ്കില്‍ ഒരുനിമിഷം കൊണ്ട് സ്ഥലം കാലിയാക്കുക എന്നത് അങ്ങേയറ്റത്തെ തെറ്റായ പ്രവണതയാണ്. അത് സ്വന്തം കൈയിലിരിപ്പു കൊണ്ടാവുന്നത് ക്രിമിനല്‍ കുറ്റവുമാണ്.
സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 60 മുതല്‍ 65 വരെ ശതമാനം ആക്സിഡന്‍റുകള്‍ സംഭവിക്കുന്നത് വെള്ളമടിച്ച് വണ്ടിയോടിക്കുന്നതു മൂലമാണ്. ഇന്ത്യന്‍ നഗരങ്ങളില്‍ ഇത് വളരെയേറെ വര്‍ധിച്ചു വരുന്നുണ്ട്. വണ്ടിയിടിച്ച് അപകടം പറ്റുന്നത് ഓടിക്കുന്നയാള്‍ക്ക് മാത്രമല്ല എന്നത് ഏറെ സങ്കടകരം. കഴിഞ്ഞയാഴ്ച ബങ്കളുരുവില്‍ നടന്ന ഇത്തരമൊരപകടത്തില്‍ വഴിയരുകില്‍ കിടന്നുറങ്ങിയിരുന്ന ഒരാളുടെ കാല്‍ നഷ്ടപ്പെടുകയുണ്ടായി. ഇത് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആവര്‍ത്തിക്കുന്നു. വഴിയാത്രക്കാരുടെ ജീവന്‍ കൂടി അപകടത്തിലാക്കുന്നു എന്നതാണ് വെള്ളമടിച്ച് വണ്ടിയോടിക്കുന്നവര്‍ ചെയ്യുന്ന അധികം സേവനം.
ദില്ലിയില്‍ ഈയിടെ നടത്തിയ ഒരു സര്‍വെ വ്യക്തമാക്കിയത് ഏതാണ്ട് 45 ശതമാനം പേരും മദ്യപിച്ച് വണ്ടിയോടിക്കുന്നുവെന്നാണ്.
ഈ മേഖലയിലുള്ള സ്ത്രീകളുടെ സംഭാവനയും ഏറി വരുന്നതായി സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. രസകരമായ സംഗതി മദ്യപിച്ച് വണ്ടിയോടിക്കുന്ന സ്ത്രീകള്‍ കാര്യമായ പരിശോധനകള്‍ക്ക് വിധേയമാകാറില്ല എന്നതാണ്.
കൂടുതല്‍ രസകരമായ വിവരങ്ങള്‍ക്ക് ഇതിലേ ഇതിലേ...


Click it and Unblock the Notifications








