മദ്യവും ഡ്രൈവിംഗും: ചില സങ്ങതികള്‍

1939ലെ മോട്ടോര്‍ വാഹന നിയമത്തില്‍ നല്‍കിയിട്ടുള്ള വകുപ്പുകളാണ് വെള്ളമടിച്ച് യാത്ര ചെയ്യുന്നവര്‍ക്കു മേല്‍ പ്രയോഗിക്കുന്നത്. ഇതിന് പില്‍ക്കാലത്ത് ഭേദഗതികള്‍ പലത് വരുത്തിയിട്ടുണ്ട്. 1994ലാണ് അവസാനത്തെ ഭേദഗതി വരുത്തിയത്. ഇതില്‍ ചില ഇളവുകള്‍ വരുത്തിയിട്ടുണ്ട്. മുന്‍പ് രക്തത്തില്‍ ആല്‍ക്കഹോള്‍ അളവ് എത്ര ചെറിയ തോതില്‍ കണ്ടാലും അത് കുറ്റകരമായിരുന്നു. ഭേദഗതി പ്രകാരം 100 എംഎല്‍ രക്തത്തില്‍ 30 മില്ലിഗ്രാം ആല്‍ക്കഹോള്‍ അനുവദനീയമാണ്. (അമേരിക്കയില്‍ ഇത് 100 മില്ലിഗ്രാമാണ് എന്നുകൂടി അറിയുക)
എന്നാല്‍ അല്‍പം വെള്ളം അകത്താക്കാമല്ലോ എന്ന് കരുതേണ്ട. ശരീരത്തിലെ ആല്‍ക്കഹോളിന്‍റെ അളവ് കണക്കാക്കുന്നത് സങ്കീര്‍ണമായ പല വസ്തുതകള്‍ക്ക് ആപേക്ഷികമായാണ്. വയസ്സ്, ഭാരം, ശരീരത്തിന്‍റെ ചയാപചയ പ്രവര്‍ത്തനത്തിന്‍റെ സ്വഭാവം, ആല്‍ക്കഹോളിന്‍റെ തരം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ കണക്കിലെടുക്കും. 30 മില്ലി ആല്‍ക്കഹോള്‍ വരെ ഒരാള്‍ക്ക് ഡ്രൈവ് ചെയ്യുന്നതിന് തൊട്ടു മുന്‍പായി എടുക്കാം എന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്തിനാണ്? മണപ്പിക്കാനോ? മറ്റൊരു കാര്യം, ഈ കണക്കുകള്‍ പിടിക്കപ്പെട്ടതിനു ശേഷം ഉദ്ധരിച്ചിട്ട് കാര്യമില്ല. ശാരീരിക സവിശേഷതകള്‍ക്ക് അനുസൃതമായി പരിശോധനാഫലങ്ങള്‍ മാറിമറിയാം.
വെള്ളമടി ടിപ്പുകള്‍


Click it and Unblock the Notifications








