"അള്‍ട്രാവെയില്‍" ഏറ്റ് വാടല്ലേ

തുകല്‍ സീറ്റുകള്‍ വളരെക്കാലം നിലനില്‍ക്കുന്നതും അധികം മെയിന്‍റനന്‍സ് ആവശ്യമില്ലാത്തവയുമാണ്. എങ്കിലും സീറ്റില്‍ പറ്റിപ്പിടിക്കുന്ന ചെളിയും മറ്റും നീക്കാന്‍ ഏതെങ്കിലും ലതര്‍ ക്ലീനര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.
"അള്‍ട്രാവെയില്‍" ഏറ്റ് വാടല്ലേ
കാറിന്‍റെ പെയിന്‍റാണ് പലപ്പോഴും കാറിനെ കാറാക്കുന്നത്. നിറം നിലനിര്‍ത്തുക എന്നത് പ്രധാനപ്പെട്ട ഒരു ജോലി തന്നെയാകുന്നു. ഇതിന് ലളിതമായ ചില മാര്‍ഗ്ഗങ്ങളുണ്ട്. കടുത്ത കാലാവസ്ഥകളുടെ താഡനമേല്‍ക്കാതെ കാറിനെ സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്. വെയിലിന്‍റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഏല്‍ക്കാന്‍ തക്കവണ്ണം ശക്ചതിയുള്ളതല്ല കാറിന്‍റെ നിറം. കാര്‍ കവറുകള്‍ ഉപയോഗിക്കാവുന്നതാണ്. സൂര്യന്‍റെ "അള്‍ട്രാവെയില്‍" ഏല്‍ക്കാതെ കാറിനെ സംരക്ഷിക്കുക.
കൂടുതല്‍ ഭാരം
ഒരു കാറിന്‍റെയും ഉള്ളിലൊതുങ്ങാത്തതാണ് നമ്മുടെ കാനേഷുമാരീപരമായ ഭാരം. എന്നാല്‍ ഒന്നിനെയും ഒഴിവാക്കാനും കഴിയില്ല. കാറിന്‍റെ മുകളില്‍ വസ്തുക്കള്‍ സൂക്ഷിക്കേണ്ടി വരുന്നത് ഇക്കാരണത്താലാണ്. സൈക്കിള്‍, ചട്ടി, കലം മുതലായവ കാറിന്‍റെ മുകളില്‍ കയറ്റുമ്പോള്‍ അവ നന്നായി പൊതിയുക. സ്ക്രാച്ച് വീഴാതെ ലക്ഷ്യസ്ഥാനത്തെത്തിക്കുവാന്‍ വേണ്ടിയാണിത്. ഭാരത്തിന് ചില ലിമിറ്റുകള്‍ ഓണേഴ്സ് മാന്വലില്‍ കാണാന്‍ ഇടയുണ്ട്. അത് വായിച്ച് മനസ്സിലാക്കുക. സംഗതി ഭാര്യക്കും കാണിച്ചു കൊടുത്താല്‍ അവര്‍ ഡയറ്റ് ശീലിച്ചു കൊള്ളും.


Click it and Unblock the Notifications








