ബൈക്ക് കഴുകലും രാജ്യസ്നേഹവും

ആയതുകൊണ്ട് ഈ ടിപ്പുകള്‍ വായിച്ച ഉടന്‍ തന്നെ നിങ്ങള്‍ മാനസാന്തരപ്പെടണം.
കാര്‍ വാഷ് പാടില്ല
കാറ് കഴുകുന്നതും ബൈക്കു കഴുകുന്നതും തമ്മില്‍ എന്താണിത്ര വലിയ വ്യത്യാസം. വ്യത്യാസമുണ്ട്.! ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളം പായിച്ചാണ് കാര്‍ വാഷ് നടത്തുന്നത്. ഇത് ബൈക്കിന് അത്ര നല്ലതല്ല. കൈ ഉപയോഗിച്ചുള്ള കഴുകലാണ് ബൈക്കിന് എപ്പോഴും നല്ലത്. കഴുകുന്നതിനു മുമ്പായി ഫ്യുവല്‍ ടാപ് അടയ്ക്കാന്‍ മറക്കരുത്.
പേപ്പര്‍ ടൗവലുകള്‍ ഉപയോഗിക്കരുത്
പുതിയ ബൈക്കാണെങ്കില്‍ അതീവ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യാന്‍ ആരും ആഗ്രഹിക്കും. പേപ്പര്‍ ടൗവലുകള്‍ ഉപയോഗിച്ച് വെള്ളം തുടച്ചെടുക്കാതിരിക്കുക എന്നത് അവര്‍ക്കുള്ള നിര്‍ദ്ദേശമാണ്. ചെറിയ മരച്ചീളുകള്‍ പേപ്പര്‍ടൗവലുകളില്‍ സാധാരണമാണ്. അവ ബൈക്കില്‍ സ്ക്രാച്ചുകള്‍ വീഴ്ത്തും.
വാഷിംഗ് പൗഡറുകള്‍
ബൈക്കിന്‍റെ നിറം മങ്ങിക്കുവാന്‍ വളരെ ഉപകാരപ്പെടുന്നവയാണ് വാഷിംഗ് പൗഡറുകള്‍. വസ്ത്രങ്ങള്‍ എളുപ്പത്തില്‍ കേടുവരുത്തുവാനാണ് അവ ഉപയോഗിച്ചുവരുന്നത്. അത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക. കാര്‍ വാഷ് സൊല്യൂഷനുകള്‍ വിപണിയില്‍ കിട്ടാനുണ്ട്. അവ ഉപയോഗിക്കുക. കോട്ടണ്‍ തുണികള്‍ ഉപയോഗിച്ചു മാത്രം ബൈക്ക് തുടയ്ക്കുക.
സ്പോക്ക് വീലുകള്‍
വീലുകളിലെ ആരങ്ങള്‍ തുടയ്ക്കുവാന്‍ തുണി ഉപയോഗിക്കാം. കൂടുതല്‍ വൃത്തിക്കായി ഷൂലേസ് ഉപയോഗിക്കാം. ഷൂലേസ് സ്പോക്കില്‍ ചുറ്റിയതിനു ശേഷം പലതവണ മുകളിലേക്കും താഴേക്കും നീക്കുക.


Click it and Unblock the Notifications








