കുളിക്കാതിരുന്നാലും കഴുകാതിരിക്കരുത്

കൂടുതല്‍ കാലം ബൈക്കുപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ട അടിസ്ഥാനപരമായ സംഗതിയാണ് ബൈക്കിനെ കുളിപ്പിക്കല്‍. എന്നാല്‍ ശരിയായ രീതിയിലല്ല കുളിപ്പിക്കലെങ്കില്‍ കാര്യങ്ങള്‍ വിപരീത ഫലം ചെയ്യും. ഹര്‍ലി ഡേവിസണോ ട്രയംഫോ ആണ് നിങ്ങളുടെ പക്കലുള്ളതെങ്കില്‍ അവയ്ക്ക് മറ്റു ചില മാനദണ്ഡങ്ങള്‍ തന്നെയുണ്ട്. അവയെക്കുറിച്ച് പിന്നീടൊരിക്കല്‍ പറയാം. ഇപ്പോള്‍ 200 സിസിക്കകത്ത് വരുന്ന സാധാരണക്കാരെക്കുറിച്ച് പറയട്ടെ
ബൈക്ക് കഴുകാന്‍ ചകിരിയും കാരവുമെടുത്ത് തോട്ടിലേക്ക് പോകുന്ന പതിവി ഇപ്പോഴും ചിലര്‍ക്കുണ്ട്. ഇത്തരം പതിവുകള്‍ ഒരു നല്ല പ്രവണതയല്ല. ഇതു പറഞ്ഞാല്‍ തോട്ടില്‍ പോകുന്ന പതിവ് നിറുത്തി വല്ല സര്‍വീസ് സെന്‍ററിലും ബൈക്ക് കൊണ്ടു പോയി തള്ളും. അതും ശരിയല്ല. പിന്നെന്താണ് ശരി? അതാണ് പറയാന്‍ പോകുന്നത്.


Click it and Unblock the Notifications








