ആണ്ടി നല്ല അടിക്കാരന്‍!

Cartoon
ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി മാത്രം പറഞ്ഞാല്‍ പോര, നാട്ടുകാര്‍ കൂടി പറയണം. എല്ലാ കമ്പനികള്‍ക്കും തങ്ങളുടേതായ വാഗ്ദാനപ്പെരുമകള്‍ പറയാനുണ്ടാകും. പണം നമ്മുടേതാകയാല്‍ അവയെല്ലാം വിഴുങ്ങുക എന്ന്ത് ശരിയായ നടപടിയല്ല. വിഷയം പണവുമായി ബന്ധപ്പെട്ടതാകുമ്പോള്‍ സകലമാന മുറകളും അറിഞ്ഞു വേണം കളിക്കുവാന്‍.

1) ലഭ്യമായ കാര്‍ സ്കീമുകള്‍ സംബന്ധിച്ച് ഒരു ഗവേഷണ പരിപാടി നടത്തുക. ഇന്‍റര്‍നെറ്റില്‍ ലഭ്യമായ സകല വിവരങ്ങളും തപ്പുക. നിരവധി സ്കീമുകളുമായി ഫിനാന്‍സ് കമ്പനികള്‍ രംഗത്തുണ്ട്. ഫിനാന്‍സ് കമ്പനികളുമായി കാര്‍ കമ്പനികള്‍ക്ക് ടൈ അപ്പുകളുണ്ട്. ഇവിടെയും ഓഫറുകള്‍ ഉണ്ടായിരിക്കും. അതുകൂടി അന്വേഷിക്കുക. നന്നായി താരതമ്യപഠനം നടത്തിയ ശേഷം മാത്രം കമ്പനികളെ സമീപിക്കുക.

2)
ഡൗണ്‍ പേയ്മെന്‍റ് പരമാവധി കൂടുതലാക്കാന്‍ ശ്രമിക്കുക. മാസ അടവ് കുറയ്ക്കാന്‍ മാത്രമല്ല ഇത് സഹായിക്കുക, കുറഞ്ഞ ഇന്‍ററസ്റ്റ് റേറ്റിനായി വിലപേശല്‍ നടത്താനും ഇതുവഴി നിങ്ങള്‍ക്ക് കഴിയും.

3) ഓഫറുകള്‍ വെണ്ടക്കയില്‍ എഴുതി ഒരു നക്ഷത്ര ചിഹ്നമിടുന്ന പതിവുണ്ട് കച്ചവടക്കാര്‍ക്ക്. ഇത്തരം ഹിഡന്‍ പരിപാടികള്‍ ഉപഭോക്താക്കളെ ചതിക്കാനുള്ളതാണ്. ലോണ്‍ രേഖ നന്നായി പഠിക്കുക. എന്തെല്ലാം കണ്ടീഷനുകള്‍ ബാങ്ക് മുന്നോട്ടു വെച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുക. ഹിഡന്‍ അജണ്ടകള്‍ വല്ലതുമുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. ബാങ്കുകള്‍ ഹിഡന്‍ ചാര്‍ജ്ജുകള്‍ പിടിപ്പിക്കുന്നതില്‍ മിടുക്കന്മാരാണെന്നത് ഓര്‍ക്കുക.

4)
എല്ലാ ലഭ്യമായ സ്കീമുകളും താരതമ്യപഠനത്തിന് വിധേയമാക്കുക. കാര്യങ്ങള്‍ വെറുതെ മനക്കണക്കു കൂട്ടാതെ എഴുതിത്തന്നെ പഠിക്കുക. പണവുമായുള്ള കളികള്‍ക്ക് മനക്കണക്ക് അത്ര നന്നല്ലെന്ന് നിങ്ങള്‍ക്കറിവുള്ളതാണല്ലോ.

5)
മനുഷ്യന്‍റെ കാര്യങ്ങള്‍ എപ്പോഴും അങ്ങനെയാണല്ലോ. കാര്‍ ലോണിന്മേല്‍ ഒരു ഇന്‍ഷൂറന്‍സ് എടുക്കുന്നത് നല്ലതാണ്.

കാര്യങ്ങളെല്ലാം നന്നായി പഠിച്ചുവെങ്കില്‍, ഏത് ലോണാണ് ഏറ്റവും അനിയോജ്യമെന്ന് തീരുമാനിച്ചുവെങ്കില്‍ ധൈര്യമായി ഡീലറെ കാണുക. ബെസ്റ്റ് ഓഫ് ലക്ക്!

More from DriveSpark

Article Published On: Wednesday, August 24, 2011, 15:41 [IST]
English summary
A buying a car is always a big investment. Most car buyers take a car loan when they buy their favourite car. A car loan is not only a necessity but also a facility that will decrease an immediate burden on your pocket. It also allows you to buy a larger or a high end version of a car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X