കാര്‍ വാങ്ങുന്നതിന്‍ മുമ്പ്

പത്തിരുപത് വര്‍ഷം മുമ്പ് കാര്‍ വാങ്ങാന്‍ തീരുമാനിക്കുന്ന ഒരിടത്തരക്കാരന് വലിയ ആശയക്കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. വളരെ ചുരുങ്ങിയ മോഡലുകള്‍ മാത്രമാണ് വിപണിയില്‍ അന്ന് ലഭ്യമായിരുന്നത്. ഉള്ളവയിലൊന്ന് പോക്കറ്റിന്‍റെ കനമനുസരിച്ച് തെരഞ്ഞെടുക്കുക എന്നത് മാത്രമാണ് ചെയ്യാനുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുള്ള വിദേശ കാര്‍ കമ്പനികളുടെ എണ്ണം അസാമാന്യമായി വര്‍ധിച്ചിരിക്കുന്നു. മറ്റ് വാഹനമേഖലകളില്‍ ശ്രദ്ധിച്ചിരുന്ന കമ്പനികള്‍ കാര്‍ നിര്‍മാണത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന കാഴ്ചയും കാണുന്നു. തെരഞ്ഞെടുക്കാന്‍ ധാരാളം മോഡലുകള്‍ ഇന്ന് വിപണിയിലുണ്ട്.

ഇക്കാരണത്താല്‍ ശ്രദ്ധാപൂര്‍വമായ ആസൂത്രണവും മതിയായ ഗൂഢാലോചനയും ആവശ്യമായ ഒരേര്‍പ്പാടാണ് കാര്‍ വാങ്ങല്‍ എന്നു പറയാം. കാറിനെ ഏതു വിധത്തിലാണ് ഉപയോഗിക്കാന്‍ പോകുന്നത്, കാര്‍ കൂടുതല്‍ സമയം ഓടുക ഹൈവേയിലാണോ അതോ പഞ്ചായത്ത് റോഡിലാണോ, വീട്ടിലേക്കുള്ള പാതയുടെ വീതി, ദിവസവും ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ, കാറിനെ വളരെ കാര്യമാത്ര പ്രസക്തമായി കാണാനാണോ ഉദ്ദേശിക്കുന്നത്, അതോ സ്റ്റൈല്‍ എന്നതും ഒരു തിരഞ്ഞെടുപ്പ് വിഷയമാണോ എന്നിങ്ങനെ ആലോചിക്കാനുള്ള സംഗതികള്‍ ഏറെയാണ്. ഇവയെല്ലാം സ്വയം തിരിച്ചറിഞ്ഞ് ഇണങ്ങുന്ന ഒരു വാഹനം കണ്ടെത്തുവാനാണ് ശ്രമിക്കേണ്ടത്.

കാര്‍ കമ്പനി നല്‍കുന്ന മറ്റ് സേവനങ്ങള്‍, സര്‍വീസ് സ്റ്റേഷനുകളുടെ സാമീപ്യം, സുരക്ഷ, കുടുംബത്തിന്‍റെ വലിപ്പം തുടങ്ങി ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍ വേറെയുമുണ്ട്. ഇതുകളെക്കുറിച്ചെല്ലാം വിശദമായ ഒരവലോകനം അടുത്ത പേജിലുണ്ട്. ദാ ഇവിടെ


അടുത്ത താളില്‍
കാര്‍ ബജറ്റ്

More from DriveSpark

Article Published On: Sunday, September 4, 2011, 17:48 [IST]
English summary
Choosing a car is an important decision that needs careful planning. Nowadays there are many car companies in our market and all of them holding their own merits and demerits. A buyer get confused between the huge variety of models. Here gives some buying tips for a consumer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X