കാര്‍ ബജറ്റ്

എന്താണ് നിങ്ങളുടെ ബജറ്റ് എന്നതാണ് ആദ്യത്തെ ചോദ്യം. ഇതുസംബന്ധിച്ച ഒരു ധവളപത്രം ആദ്യമേ തയ്യാറാക്കുക. ലോണെടുക്കേണ്ടി വരും എന്നാണെങ്കില്‍ അതെത്ര വേണ്ടിവരും എന്നത് ആലോചിക്കണം. ഡൗണ്‍ പേയ്മെന്‍റ് എത്രവരെയാവാം എന്നത് പ്രധാന ചോദ്യമാണ്. ഡൗണ്‍ പേയ്മെന്‍റ് കൂടുതലാണെങ്കില്‍ ലോണ്‍ നല്‍കുന്ന കമ്പനിയുമായി പലിശനിരക്കില്‍ ഒരു വിലപേശലിന് സാധ്യതയുണ്ട്. മാസത്തില്‍ എത്ര തുകവരെ അടവ് താങ്ങാനാവും എന്നത് കൃത്യമായി കണക്കുകൂട്ടി നോക്കുക.
ബജറ്റ് ഇന്നതാണെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമായി. ഇനി ഏതു തരം കാര്‍ വാങ്ങണമെന്ന് ആലോചിക്കാം. മിനി കോംപാക്ട്, കോംപാക്ട്, സെഡാന്‍, എസ് യു വി എന്നിവയില്‍ ഏത് എന്നതാണ് ചോദ്യം. അതോ ക്രോസ്സോവര്‍ വാങ്ങണോ? ബജറ്റിനനുസരിച്ച് തീരുമാനമെടുക്കാന്‍ ഇവിടെ എളുപ്പമാണ്.
അടുത്ത താളില്‍
ഏത് കാര്‍ വാങ്ങണം?


Click it and Unblock the Notifications








