ഇക്കാര്യത്തില്‍ തീരുമാനമായാല്‍ ഏത് കമ്പനിയുടേതെന്ന തീരുമാനത്തിലേക്ക് കടക്കാവുന്നതാണ്. മികവ് പുലര്‍ത്തുന്ന പല കമ്പനികള്‍ക്കും നിങ്ങളുടെ നാട്ടില്‍ സര്‍വീസ് സെന്‍ററുണ്ടാകണമെന്നില്ല. മൈലേജ് കൂടുതല്‍ വേണമെന്നാണെങ്കില്‍ ഇഷ്ടപ്പെട്ട കമ്പനിയുടേത് സ്വന്തമാക്കാന്‍ കഴിഞ്ഞെന്നു വരില്ല. കൂടുതല്‍ സുരക്ഷാ സവിശേഷതകള്‍ പ്രദാനെ ചെയ്യുന്ന കാര്‍ ചിലപ്പോള്‍ കൂടുതല്‍ മെയിന്‍റനന്‍സ് ഉള്ളതായിരിക്കും. ഇത് ഒരു പക്ഷെ നിങ്ങള്‍ക്ക് പിന്നീട് പ്രയാസമുണ്ടാക്കും. നിങ്ങളുടെ സങ്കല്‍പങ്ങളോട് മിക്കവാറും പൊരുത്തപ്പെടുന്ന വാഹനം സ്റ്റൈലില്‍ മാത്രം അല്‍പം പിന്നിലായിരിക്കും. ഇങ്ങനെ അഭിമുഖീകരിക്കാനുള്ള പ്രശ്നങ്ങള്‍ നിരവധിയാണ്. ഒന്നോര്‍ക്കുക, ഇവിടെ വൈകാരികതയ്ക്കല്ല പ്രായോഗികതയ്ക്കാണ് പ്രാധാന്യം.
വിപണി സര്‍വേകള്‍ ഏത് കാറിന് നിലവില്‍ അനുകൂലമാണെന്ന് അറിഞ്ഞിരിക്കുക പ്രധാനമാണ്. അതേ സമയം വിപണി സര്‍വേകളെ അപ്പടി വിഴുങ്ങാനും പാടില്ല. ഉദാഹരണത്തിന്, നിലവില്‍ ഡീസല്‍ കാറുകള്‍ക്ക് അസാധാരണമായ ആവശ്യം വിപണിയിലുണ്ട്. ഈ ഒരൊറ്റ അറിവ് മാത്രം വെച്ച് ഡീസല്‍ കാര്‍ തെരഞ്ഞെടുക്കുന്നത് മണ്ടത്തരമായിരിക്കും.
മാസത്തില്‍ 2500 കിലോമീറ്ററിനു മുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കേ ഡീസല്‍ കാര്‍ കൊണ്ട് ഉപകാരമുള്ളൂ. വളരെക്കുറച്ച് യാത്ര ചെയ്യുന്ന ഒരു ഉപഭോക്താവ് പെട്രോള്‍ കാര്‍ തെരഞ്ഞെടുക്കുന്നതാണ് ബുദ്ധി. നികുതി കൂടുതലുള്ളതുകൊണ്ട് ഡീസല്‍ കാറുകള്‍ വാങ്ങല്‍ചെലവ് കൂട്ടുകയും ചെയ്യുന്നു.
അടുത്ത താളില്‍
കാര്‍ ലോണുകള്‍, ഡിസ്കൗണ്ടുകള്‍